നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വോയ്സ് ഓഫ് നിർമ്മല

  • 2015 ജനുവരി 28-എസ്. എസ്. എൽ. സി പരീക്ഷ അവസാന ഘട്ട തയ്യാറെടുപ്പിലേയ്ക്ക്.എസ്. എസ്. എൽ. സി പരീക്ഷയ്ക്കായി പുൽപ്പള്ളി പ്രദേശത്തെ സ്കൂളുകളിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. പരമാവധി വിജയ ശതമാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരെല്ലാം. പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ട് കൊണ്ടുവരാനായി കബനിഗിരി നിർമ്മല ഹൈസ്കൂളിൽ യൂണിറ്റ് പരീക്ഷയും , മാസപരീക്ഷയും രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ക്ലാസുകൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
  • 2016 ഡിസംബർ 28-കബനിഗിരി: ഒരു വട്ടം കൂടിയെൻ പഴയ വിദ്യാലയതിരുമുറ്റത്തെത്തുവാൻ മോഹം. കബനിഗിരി നിർമ്മല ഹൈസ്കൂളിൽ 'ഗുരു ശിഷ്യ സംഗമം' നടക്കുന്നു. സ്കൂൾ ആരംഭിച്ചതു മുതൽ ഇന്നു വരെ സ്കൂളിൽ പഠിപ്പിച്ച അധ്യാപകരും സ്കൂളിൽ പഠിച്ചുപോയ വിദ്യാർത്ഥികളും ഡിസംബർ 26-ന് സ്കൂളിൽ സംഗമിക്കുന്നു. ഈ സംഗമം വളരെ ആഘോഷമായി തീർക്കാനുള്ള തയ്യാ- റെടുപ്പിലാണ് സ്കൂൾ അധികൃതർ. ഇനി എല്ലാ വർഷവും ഡിസംബർ 26-ന് ഗുരു ശിഷ്യസംഗമം നടക്കുമെന്ന് സ്കൂൾ മാനേജർ അറിയിച്ചു.
  • 2017 ഒക്ടോബർ 3-സീതാമൗണ്ട്: പറുദീസ ഇളമഠത്തിൽ കൃഷ്ണൻ വൈദ്യർ പതിനെട്ടാം വയസ്സിൽ തുടങ്ങിയ നാട്ടുവൈദ്യം എഴുപത്തേഴാം വയസ്സിൽ പോലും തുടരുന്നു. പല്ല് വോദന, തലവേദന, കണ്ണ് അസുഖങ്ങൾ എന്നിവയ്ക്കെല്ലാം പച്ചമരുന്ന് ഉപയോഗിക്കുന്നു. പല്ലിൽ നിന്ന് പുഴുക്കളെ ചെവിയിലൂടെ എടുത്ത് രോഗികളെ കാണിച്ചുകൊടുക്കുന്നു. കഫക്കെട്ടുമൂലമുണ്ടാകുന്ന തലവേദനയ്ക്കും വൈദ്യർ ശമനമുണ്ടാക്കുന്നു. ഈ രണ്ട് ചികിത്സകളും എട്ട് പത്ത് വർഷം വരെ ഗുണം നൽകുന്നതാണ്.







പ്രധാന താളിലേക്ക്