ഞങ്ങളുടെ ഈ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

1952 -ൽ ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ നിന്നും അനുമതി ലഭിച്ചു. വിമുക്തഭടൻമാരുടെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ഒഴിച്ചിട്ടിരുന്ന ഒന്നര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ഈ സ്ക്കൂൾ ഇപ്പോൾ നില നിൽക്കുന്ന പ്രദേശം മിലിട്ടറിയിൽ നിന്നും വന്ന ആളുകൾ വിനോദത്തിനായി ഉപയോഗിച്ചിരുന്നതാണ്. ഈ സ്ഥലം സർക്കാർ എറ്റെടുക്കുകയും വിദ്യാലയം ആരംഭിക്കുകയും ചെയ്തു.1953 -ൽ സ്ക്കൂൾ കെട്ടിടം നിലം പൊത്തി.പിന്നിട് 1954-ല് ഈ വിദ്യാലയം വീണ്ടും പ്രവർത്തനമാരംഭിച്ചു.ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു ആദ്യം ഉണ്ടായിരുന്ന ക്ളാസുകൾ. 1959 -ൽ കെ.ഇ. ആർ. നിലവിൽ വന്നതോട് കൂടി എൽ. പി. ക്ലാസുകൾ ഒന്ന് മുതൽ നാലു വരെയും, യു. പി. ക്ലാസുകൾ അഞ്ചു മുതൽ ഏഴ് വരെയും, ഹൈസ്ക്കൂൾ ക്ലാസുകൾ എട്ട് മുതൽ പത്ത് വരെയും ആയി. എൽ. പി സ്ക്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രി .മുഹമ്മദ് മാസ്റ്റർ ആയിരുന്നു. കല്ലൂരിൽ പ്രവർത്തിച്ചിരുന്ന എഴുത്ത് പള്ളിക്കൂടമായിരുന്നു ആദ്യ പഠനകേന്ദ്രം.കുടിയേറ്റക്കാരായ ദരിദ്ര കർഷകരുടെ മക്കൾക്ക് പഠിക്കാൻ ഇവിടെ മറ്റ് വിദ്യാലയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല അന്ന്. ഗതാഗത സൗകര്യം തീരെ കുറവായിരുന്ന അക്കാലത്ത് കാട്ടിലൂടെ വളരെ ദൂരം നടന്നാണ് കുട്ടികൾ വിദ്യാലയത്തിൽ പോയിരുന്നത്. നെൻമേനി, നൂൽപ്പുഴ, സുൽത്താൻ ബത്തേരി, എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരീയ. ജീ. യു. പി. എസ്. മാതമംഗലം, ശ്രിജയ എൽ. പി. എസ്. നെൻമേനിക്കുന്ന്, ജി. യു. പി. എസ്. കുപ്പാടി, എ. എൽ. പി. എസ്. നായ്ക്കട്ടി. എന്നിവയാണ് ഫീഡിങ്ങ് സ്ക്കൂൾ . 2002 -ൽ ഇവിടെ അഞ്ചാം തരത്തിൽ ഒരു ഇംഗ്ളീഷ് മീഡിയം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സാമ്പത്തികമായി താഴ്ന്ന നിലവാരമുള്ള കുട്ടികൾക്ക് ഇംഗ്ളീഷ് മീഡിയം തുടങ്ങിയത് വളരെ ഉപകാരമായി. ആദ്യത്തെ അഞ്ചാം ക്ലാസ് ഇംഗ്ളീഷ് മീഡിയം വിദ്യാർഥികൾ 2008 മാർച്ചിൽ നൂറ് ശതമാനം വിജയവുമായി പടിയിറങ്ങി. 2009 ലും നൂറ് ശതമാനം വിജയം ഈ ഇംഗ്ളീഷ് മീഡിയത്തിന് നേടാനായി. 1998-2000 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയായിരുന്ന സൂസി കുരുവിള റ്റീച്ചർ സംസ്ഥാന അദ്ധ്യാപക അവാർഡിനർഹയായി. ഹൈസ്ക്കൂൾ ആയ കാലം മുതൽ ആ സ്ക്കൂളിന് വേണ്ടി പ്രവർത്തിച്ച ശ്രീ പി. പി. പീറ്റർ സാറിന്റെ സേവനം എടുത്ത് പറയേണ്ടതാണ്. അദ്ദേഹം പലപ്പോഴും ഈ സ്ഥാപനത്തിന്റെ ഇൻ ചാർജും ആയിരുന്നു.ഈ വിദ്യാലയം അക്കദമിക് തലത്തിലും കലാ കായീക രംഗത്തും മുൻപന്തിയിലാണ്..ദേശീയ നിലവാരത്തിലുള്ള കായീക താരങ്ങളെ വാർത്തെടുക്കാൻ ഈ സ്ക്കൂളിനായിട്ടുണ്ട്.


"https://schoolwiki.in/index.php?title=ഞങ്ങളുടെ_ഈ_വിദ്യാലയം&oldid=395944" എന്ന താളിൽനിന്ന് ശേഖരിച്ചത്