ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.സി.ടി. സങ്കേതങ്ങൾ കുട്ടികൾക്ക് ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുക., സംഘപഠനത്തിന്റെയും സഹവർത്തിതപഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്കു പ്രദാനം ചെയ്യുക., വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനത്തിന്റെ മികവ് കൂട്ടാനും, സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാനും വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്‌തരാക്കുകയും ചെയ്യുക, വിവിധ ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുക, പഠന പ്രോജക‌്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താൽപ്പര്യം വളർത്തിയെടുത്തുക തുടങ്ങിയവയാണ് 'ഹായ്സ്കൂൾ കുട്ടിക്കൂട്ടം' ലക്ഷ്യമിടുന്നത്. കാരകുന്ന് ഗവഃ ഹൈസ്‌കൂളിലെ കുട്ടിക്കൂട്ടത്തിലെ കുട്ടികൾക്ക് രണ്ടു ദിവസത്തെ അനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ അഞ്ചു മേഖലകൾ തിരിച്ചു വിദഗ്ധ പരിശീലനം നൽകി. IT@School ജില്ലാ കോഡിനേറ്റർ ഹബീബ് റഹ്മാൻ സർ , മാസ്റ്റർ ട്രെയ്നർ സുരേഷ് സർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ IT കോർഡിനേറ്റർ അബ്ദുൽ ജലീൽ സർ കുട്ടികൾക്ക് ഹൈ ടെക് സ്‌കൂളിനെക്കുറിച്ചുള്ള സന്ദേശം കൈമാറി.