ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ആദ്യ യൂണിറ്റ് ചേരുരാൽ ഹയർ സെക്കന്ററി സ്കൂളിൽ നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രി.റഫീഖ്. എം കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 44 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ നിവേദ് കൃഷ്ണ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് 06.04.2017, 07.04.2017-നും രണ്ടാം ബാച്ച് 10.04.2017, 11.04.2017 തിയ്യതികളിലും നടന്നു. ഇതിലൂടെ കുട്ടിക്കൂട്ടം പദ്ധതിയിലെ 15 കുട്ടികൾക്ക് പരിശീലനം ലഭിച്ചു.