ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2016 -17 അദ്ധ്യായന വർഷം ജൂൺ എട്ടാം തീയതി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ജൂൺ ആദ്യവാര യോഗത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കൺവീനറായി ബിജു സാറിനെയും സബ്ജക്റ്റ് കൺവീനറായി ധന്യ ടീച്ചറിനെയും തെരഞ്ഞെടുത്തു . ഗണിത ശാസ്ത്രത്തിലെ 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് കൗൺസിൽ കൂടുകയും ചർച്ചകൾ നടത്തിവരുകയും ചെയ്യുന്നു . ഗണിത ശാസ്ത്ര മേളയിൽ സ്കൂൾ തലത്തിൽ 12 ഇനങ്ങളിൽ വിവിധ കുട്ടികൾ മത്സരിച്ചു . ഇവരിൽ നിന്നും ഒന്നാം സ്ഥാനം നേടിയവരെ തെര‍ഞ്ഞെടുക്കുകയും സബ് ജില്ലാ മത്സരങ്ങൾക്ക് പരിശീലിപ്പിക്കുകയും ചെയ്തു . സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടുകയും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടർച്ചയായി മൂന്നു വർഷം കൊണ്ട് നമ്മുടെ സ്കൂൾ ഈ നേട്ടം കൈവരിച്ചു വരുന്നു . തുടർന്ന് കുട്ടികളെ ജില്ലാ മേളയിൽ പങ്കെടിപ്പിക്കുകയും സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ രണ്ടു പേർ അർഹരാകുകയും ചെയ്തു . പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകിവരുന്നു.