ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

കുലശേഖരമംഗലം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" കമ്മറ്റി രൂപീകരണയോഗം 10/03/2017ന് രാവിലെ 10 മണിയ്ക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്‌മിസ്‌ട്രസ്. ശ്രീമതി.P.R. സീന യോഗത്തിൽ വച്ച് താഴെ വിവരിക്കും പ്രകാരം കമ്മറ്റിയ്ക്ക് രൂപം കൊടുത്തു. PTA പ്രസിഡന്റ് ശ്രീ. പി.കെ. ബാബുവിനെ ചെയർമാനായും സ്കൂൾ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി.P.R. സീനയെ കൺവീനറായും തെരഞ്ഞടുത്തു. MPTA പ്രസിഡന്റ് ശ്രീമതി. ശ്രീദേവി, PTA വൈസ്‌പ്രസിഡന്റ് ഉഷ എന്നിവരെ വൈസ്‌ ചെയർപേഴ‌്സൺന്മാരായും SITC – ജി.‍ഷീല, JITC ക്രിസ്റ്റോ ദീപ എന്നിവരെ ജോയിന്റ് കൺവീനറന്മാരായും തെരഞ്ഞടുത്തു. കൂടാതെ കുട്ടികളുടെ പ്രതിനിധികളായി അതുൽകൃഷ്ണ. പി.ആർ., ആരതി പ്രസേനൻ, ആതിരാ ബൈജു, ഗോകുൽ. വി.ജി., അമിൽ സാബു എന്നിവരെ തെരഞ്ഞടുത്തു. സ്ലൈഡ്‌പ്രസന്റേഷനും തുടർന്ന് ഏപ്രിൽ മാസത്തിൽ കുട്ടികൾക്ക് നൽകുന്ന ഐ.ടി. അധിഷ്ഠിത ട്രയിനിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം സജീവ മായി ചർച്ച ചെയ്തു. ജോയിന്റ് കൺവീനർ ജി.ഷീല കൃതജ്ഞത രേഖപ്പെടുത്തി. കൃത്യം 12 മണിയ്ക്ക് യോഗം സമംഗളം പര്യവസാനിച്ചു.