ഗണിതശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഘടന

എച്ച്. എസ്. വിഭാഗത്തിൽ നിന്ന് 75 കുട്ടികളും യു.പി, എൽ.പി വിഭാഗങ്ങളിൽ നിന്ന് 40 കുട്ടികൾ വീതവും അംഗങ്ങൾ. ഒമ്പതാം ക്ലാസിലെ അരുൺ ബാബു സെക്രട്ടറി, അദ്ധ്യാപിക ജെ, ഗിരിജാമണി കൺവീനർ.

പ്രവർത്തനങ്ങൾ
ഗണിത ശാസ്ത്ര മാഗസിനുകൾ: ക്ലാസ് തലത്തിൽ ഗണിത ശാസ്ത്ര മാഗസിനുകൾ തയ്യാറാക്കുകയും ഇവയിൽ ഏറ്റവും മികച്ച മാഗസിനുകൾക്ക് സമ്മാനവും നൽകിപ്പോരുന്നു.

ഗണിത ശാസ്ത്രക്വിസ്സ് കോർണർ: കുട്ടികൾ തയ്യാറാക്കിയ ചോദ്യങ്ങൾ ക്വിസ്സ് കോർണറീൽ പ്രദർശിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോമാസവും ക്വിസ്സ് മത്സരം സംഘടിപ്പിയ്ക്കുന്നു.

ഗണിതശാസ്ത്ര പ്രഭാഷണങ്ങൾ: സ്കൂൾ അസംബ്ലിയിൽ ഒരു ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തികൊണ്ട് ഒരു ക്സബ്ബ് അംഗം സംസാരിയ്ക്കാറുണ്ട്.

ഗണിത പൂക്കള ഡിസൈൻ മത്സരം: ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കള ഡിസൈൻ മത്സരം സംഘടിപ്പിയ്ക്കുന്നു. ഇതിലെ മികച്ച നിലവാരമുള്ള പൂക്കളങ്ങൾക്ക് സമ്മാനവും നൽകിപ്പോരുന്നു.

Govt dvhss maths 1.jpg

ഗണിതശാസ്തമോഡലുകൾ: പഠനം അനായസമാക്കാൻ കുട്ടികൾ വിവിധതരത്തിലുള്ള മോഡലുകൾ തയ്യാറാക്കുന്നു.


"https://schoolwiki.in/index.php?title=ഗണിതശാസ്ത്ര_ക്ലബ്ബ്&oldid=394538" എന്ന താളിൽനിന്ന് ശേഖരിച്ചത്