കവിത-അമല

Schoolwiki സംരംഭത്തിൽ നിന്ന്

എരിയുന്ന മനസ്സ്

ജീവിതം ഒരു കണ്ണീർ താഴ്വരയായി
ഇന്നും എൻ ഹൃദയകോവിലിൽ
അലതല്ലി നിൽക്കുന്നു.
ജീവിതത്തിൽ കോണിപ്പടികൾ
കേറുവാൻ ആവതില്ല
എൻ കാലുകൾക്ക്
ജീവിതംഎന്ന കണ്ണീർക്കിനാവ്
ആഴ്ത്തുന്നു എന്നെ ആ
എരിയുന്ന അഗ്നി ജ്വാലയിൽ
സ്വയം എരിയുന്ന എൻ
നയനങ്ങളിൽ അലതല്ലി
ഒഴുകുന്ന സമുദ്രത്തിൽ
തേങ്ങൽ കേട്ടു ഞാൻ
അഗ്നിജ്വാലയിൽ എരിയുന്ന
എൻ അർത്ഥശൂന്യമാം
ഈ ജീവിതത്തെ
തൻ മടിത്തട്ടിലിട്ടമ്മാനമാടി
അന്തകാരത്തിൻ ലോകത്തായ്
കൂട്ടിക്കൊണ്ടുപോകവെ
അവ എൻ കാതുകളിൽ മൂളി
നീ ആർക്കു വേണ്ടി..........
ഹോമിച്ചു നിൻ ജീവിത്തെ?


"https://schoolwiki.in/index.php?title=കവിത-അമല&oldid=395754" എന്ന താളിൽനിന്ന് ശേഖരിച്ചത്