കവിത-അഞ്ജന

Schoolwiki സംരംഭത്തിൽ നിന്ന്

അന്ധകാരം

അന്ധകാരം പതിയെ തൻ
കണ്ണിനെ മൂടിടുമ്പോൾ
നെഞ്ചകം കലങ്ങും പോലൊരു
നെടുവീർപ്പെന്നുള്ളിൽ.
വിരൽ തുമ്പിൽ സ്പർശനത്താൽ
അമ്മയെ തൊട്ടതിയും, മാത്രയിൽ
നിറയുന്നു കണ്ണുകൾ മന്ദം.
ചായങ്ങളാൽ നിറയും,
പ്രകൃതിയെ കാണാൻ ഇന്നുമെന്നിൽ
മോഹങ്ങൾ പൂവണിഞ്ഞു നിൽപ്പൂ.....
ഇരുട്ടിന്റെ നിഴൽ മാത്രം
മിഴികളിൽ തുളുമ്പി
എങ്കിലും എന്നമ്മയെൻ
കാഴ്‌ചയായ് എന്നും.
അമ്മ തൻ സ്നേഹം എന്നിൽ
തെളിക്കുന്നു വെളിച്ചം
എന്നമ്മതൻ മിഴികളാൽ ഞാൻ
കാണുന്നീ....ലോകം.
എന്നുമെൻ വെളിച്ചമായി
എന്നമ്മയുണ്ടെൻ ചാരെ.
അന്ധകാരം അകലുമാ
നാളിനായ്......
കാത്തിരിപ്പു ഞാൻ.
കണ്ണിനെ മൂടിടുമ്പോൾ
നെഞ്ചകം കലങ്ങും പോലൊരു
നെടുവീർപ്പെന്നുള്ളിൽ.
വിരൽ തുമ്പിൽ സ്പർശനത്താൽ
അമ്മയെ തൊട്ടതിയും, മാത്രയിൽ
നിറയുന്നു കണ്ണുകൾ മന്ദം.
ചായങ്ങളാൽ നിറയും,
പ്രകൃതിയെ കാണാൻ ഇന്നുമെന്നിൽ
മോഹങ്ങൾ പൂവണിഞ്ഞു നിൽപ്പൂ.....
ഇരുട്ടിന്റെ നിഴൽ മാത്രം
മിഴികളിൽ തുളുമ്പി
എങ്കിലും എന്നമ്മയെൻ
കാഴ്‌ചയായ് എന്നും
. അമ്മ തൻ സ്നേഹം എന്നിൽ
തെളിക്കുന്നു വെളിച്ചം
എന്നമ്മതൻ മിഴികളാൽ ഞാൻ
കാണുന്നീ....ലോകം.
എന്നുമെൻ വെളിച്ചമായി


എന്നമ്മയുണ്ടെൻ ചാരെ.
അന്ധകാരം അകലുമാ
നാളിനായ്......
കാത്തിരിപ്പു ഞാൻ.


"https://schoolwiki.in/index.php?title=കവിത-അഞ്ജന&oldid=395756" എന്ന താളിൽനിന്ന് ശേഖരിച്ചത്