കവാടം:ജ്യോതിശാസ്ത്രം/വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
27 സെപ്റ്റംബർ 2016 യൂറോപ്പയിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചു.[1]
26 സെപ്റ്റംബർ 2016 ഫൈവ് ഹൺഡ്രഡ് മീറ്റർ അപ്പർച്ചർ സ്ഫെറിക്കൽ ടെലിസ്കോപ്പ് പരീക്ഷണാർത്ഥം പ്രവർത്തിപ്പിച്ചു തുടങ്ങി.[2]
6 സെപ്റ്റംബർ 2016 ഓസിറിസ്-ആർഎക്സ് സെപ്റ്റംബർ 8നു വിക്ഷേപിക്കും.[3]
19 മേയ് 2016 : 160 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു നക്ഷത്രത്തിനു(HD 181327) കൂടി ശകലിതപദാർത്ഥങ്ങളോടു കൂടിയ ഒരു വലയം കണ്ടെത്തിയിരിക്കുന്നു. സൗരയൂഥത്തിന്റെ കൂയിപ്പർ ബൽറ്റിനു സമാനമാണത്രെ ഇത്.[4]
21 ഏപ്രിൽ 2016 : ഇന്ത്യൻ ബഹിരാകാശ വിമാനത്തിന്റെ പരീക്ഷണ വിക്ഷേപണം മേയിൽ[5]
7 ഏപ്രിൽ 2016 : വ്യാഴത്തിന്റെ 4 മുതൽ 8 മടങ്ങ് വരെ വലിപ്പമുണ്ടായേക്കാവുന്ന 2MASS J1119–1137 എന്ന ഖഗോളത്തെ സൗരയൂഥത്തിനു സമീപം കണ്ടെത്തി.[6]
8 ഏപ്രിൽ 2016 : 17 ബില്യൻ സൗരപിണ്ഡമുള്ള തമോഗർത്തം കണ്ടെത്തി.[7]
11 ഫെബ്രുവരി 2016 : ഗുരുത്വ തരംഗം കണ്ടെത്തി.[8]
ആകാശഗംഗയുടെ മറവിൽ കിടന്നിരുന്ന എണ്ണൂറിലേറെ താരാപഥങ്ങളെ കണ്ടെത്തി.[9]
7 ഫെബ്രുവരി 2016 : സൗരയൂഥത്തിനു പുറത്ത് ഏറ്റവും വലിയ ശിലാഗ്രഹം കണ്ടെത്തി.[10]
14 ജനുവരി 2016 ധൂമകേതു 67P/C-Gയിൽ റോസെറ്റ ശുദ്ധജല സാന്നിദ്ധ്യം ഉറപ്പുവരുത്തി.[11]
13 ജനുവരി 2016 കുള്ളൻ ഗ്രഹമായ സിറസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോൺ ബഹിരാകാശപേടകം നൽകി.[12]
12 ജനുവരി 2016 3.8 പ്രകാശവർഷങ്ങൾക്കകലെ ആകാശഗംഗയുടെ ആയിരം മടങ്ങ് വലിപ്പമുള്ള ഗാലക്സി ക്ലസ്റ്റർ കണ്ടെത്തി.[13]
8 ജനുവരി 2016 പ്ലൂട്ടോയുടെ ഉയർന്ന റസലൂഷനിലുള്ള ചിത്രം ന്യൂഹൊറൈസനിൽ നിന്നും ലഭിച്ചു.[14]