എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂൾ പദ്ധതിയുടേയും ഭാഗമായി ഹൈസ്കൂൾ കുട്ടികളുടെ എെ.സി.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ കൂട്ടായ്മ; 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി' യുടെ ആദ്യഘട്ട ഒത്തുചേരൽ 10/03/2017 രാവിലെ പത്തുമണിക്ക് മൾട്ടിമീഡിയാ ലാബിൽ വെച്ച് നടക്കുകയുണ്ടായി.ഹെഡ്മാസ്റ്ററും പി.ടി.എ പ്രസിഡന്റും പങ്കെടുത്ത ചടങ്ങിൽ, തെരെഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചു കുട്ടികളിൽ ഇരുപത്തൊന്നു പേർ ഹാജരായി. പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങൾ സ്കൂൾ എെ.ടി.കോ-ഒാഡിനേറ്റർ സ്ളൈഡ് പ്രസന്റേഷനിലൂടെ കുട്ടി കൾക്ക് മനസ്സിലാക്കി കൊടുത്തു.മികച്ച പ്രതികരണമായിരുന്നു കുട്ടികളിൽ നിന്നു ലഭിച്ചത്.അഞ്ചു മേഖലകളിൽ ഓരോരുത്തരുടെ അഭിരുചിക്കിണങ്ങിയ മേഖല അവർ സ്വയം കണ്ടെത്തി. അതനുസരിച്ചുള്ള മാറ്റങ്ങൾ എെ.ടി.@സ്കൂളിന്റെ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റത്തിൽ വരുത്തുകയും അതോടൊപ്പം ഹാജർനിലയും രേഖപ്പെടുത്തി പന്ത്രണ്ടരമണിയോടെ മീറ്റിംഗ് അവസാനിക്കുകയും ചെയ്തു.


പ്രമാണം:ഹായ് സ്കൂൾ കുട്ടിക്കൂട്ടം.JPG
സ്കൂൾ കുട്ടിക്കൂട്ടം ഒന്നാംഘട്ടം


സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ 2017-2018

15

ക്രമനമ്പർ പേര് ക്ലാസ് ഡിവിഷൻ
1 വിവേക് ടി എം 10
2 അബ്ദുൾ റാസിക് എം ബി 9 സി
3 നവനീത് സി എസ് 9
4 മുഹമ്മദ് ഖായിസ് എ.എൻ 9
5 ബാസിൽ ഷാജി 9
6 അശ്വിൻ കൃഷ്ണ വി എസ് 9
7 ജിഷ്ണു പി എം 9
8 അരുൺ ജയപ്രകോശ് 9
9 അശ്വിൻകുമാർ കെ എ 9
10 അഭിനവ് കെ എസ് 9
11 അമീർഷാ അൻവർ 9
12 ദിൽജിത്ത് പി ഗിരീഷ് 9
13 ജയദേവൻ സി എം 9
14 പ്രിയദർശൻ പി 9
15 തൗഫീഖ് എം എച്ച് 9

.