സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എന്റെ ഗ്രാമമായ ഉടുമ്പന്നൂർ. ധാരാളം കർഷകരും , സാധാരണക്കാരിൽ സാധാരണക്കാരായ നിഷ്ക്കളങ്കരായ ജനങ്ങളും ഇവിടെ ഉണ്ട്. ഇവിടുത്തെ ജനസംഖ്യ ആകെ 23709 ആണ്.

        പച്ച വിരിച്ച നെൽപ്പാടങ്ങളും കളകളാരവം മീട്ടിയൊഴുകുന്ന തോടുകളും കേര വൃക്ഷങ്ങളും ധാരാളം പച്ചപ്പുകളും നിറഞ്ഞതാണ് ഈ പ്രദേശം. സ്കൂളുകളും ദോവാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഈ ഗ്രാമത്തിലുണ്ട്. സെന്റ് സെബാസ്റ്റ്യന്റെ നാമധേയത്തിലിള്ള കത്തോലിക്കാ പള്ളി, പാറേക്കവല മുസ്ലീം പള്ളി, തൃക്കയിൽ ക്ഷേത്രം, പാറേക്കാവ് ക്ഷേത്രം, കാവും പാറ ക്ഷേത്രം തുടങ്ങിയ ആരാധാനാലയങ്ങളും ഇവിടെ ഉണ്ട്. എസ്. എൻ. എൽ. പി. എസ്. പരിയാരം, സെന്റ് ജോസഫ് എൽ പി എസ് ഉടുമ്പന്നൂർ, സരസ്വതി വിദ്യാ മന്ദിർ, സെന്റ് ജോർജ് ഹൈസ്ക്കൂൾ തുടങ്ങിയ സരസ്വതി ക്ഷേത്രങ്ങൾ ഈ നാടിന്റെ മൂതൽക്കൂട്ടുകളായി നിലകൊള്ളുന്നു. ജാതി മത ഭേദമന്യേ എല്ലാവരും ഐക്യത്തോടെ വാഴുന്ന ഈ ഭൂമി ശാന്തിയുടേയും സമാധാനത്തിന്റേയും വിളനിലമാണ്.