സഹായം Reading Problems? Click here


ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്സ്.എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്സ്.എസ്സ്.
Infant.jpeg
വിലാസം
തിരുവമ്പാടി പി.ഒ,
കോഴിക്കോട്

തിരുവമ്പാടി
,
673603
സ്ഥാപിതം01 - 06 - 1995
വിവരങ്ങൾ
ഫോൺ04952253031
ഇമെയിൽijemsthiruvampady@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47101 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലമങ്കട‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം580
വിദ്യാർത്ഥികളുടെ എണ്ണം1069
അദ്ധ്യാപകരുടെ എണ്ണം37
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.സലോമി
പി.ടി.ഏ. പ്രസിഡണ്ട്ടി.ജെ.ജോർജ്ജ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുത്തുക

ചരിത്രം

1995 -ൽ ആണ് ഇൻഫന്റ് ജീസസ് സ്കൂൾ സ്ഥാതമായത്. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ് സ്റ്റാന്റിന് സമീപമണ്. കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.1998-ൽ SSLC First Batch വിദ്യാർത്തികൾ പരീക്ഷ എഴുതി. ആ വർഷം മുതൽ തുടർച്ചയായി പത്താം ക്ലാസ്സിൽ പ്രശസ്തമായ വിജയം കൈവരിക്കുന്ന ചരിത്രമാണ് ഈ സ്കൂളിനുള്ളത്. കൂടാതെ 2004-ലെ രണ്ടാം റാങ്കും പത്താം റാങ്കും ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയത് ഈ സ്കൂളിനു മാത്രമല്ല ഈ ഗ്രാമത്തിനു മുഴുവനും ഉൽസവമായിരുന്നു. കലാമേളയിലും മികവുപുലർത്തുന്ന ഒരു സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.22 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന മൂന്ന്നില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 20 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലാഗേജ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് കൂളറും സ്ക്കൂളിലുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സംഗീതം
  • ജെ ആർ സി
  • ഡാൻസ്
  • ജാഗ്രതാ സമിതി
  • ക്ലാസ് മാഗസിൻ.
  • ഐ ടി കോർണർ.
  • സ്ക്കൂൾ പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പ്രൊവിവൻഷ്യൽ സി.ഡീനയാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സിസ്റ്റർ സൂന

സിസ്റ്റർ ജൂലിറ്റ

തിരുത്തുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തിരുത്തുക

വഴികാട്ടി

Loading map...