ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സബ് ജില്ലാ - ജില്ലാ - സംസ്ഥാന കായികമേളകളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് സ്കൂളിന്റെ യശസ്സ് ഉയർത്തും വിധം നിരവധി നേട്ടങ്ങൾ കൈവരിച്ചു.

ഈ വർഷം നടന്ന സന്തോഷ് ട്രോഫി ഫുട് ബോൾ ചാമ്പ്യൻ ഷിപ്പിൽ വിജയം കരസ്ഥമാക്കിയ കേരള ടീമിൽ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥി അഖിൽ സോമൻ അംഗമായിരുന്നുവെന്നത് നമ്മുക്ക് അഭിമാനാർഹമായ കാര്യമാണ് സ്ക‍ൂൾ P T A യുടെ നേതൃത്വത്തിൽ അവധിക്കാലത്ത് ഫുട് ബോളിലും കബഡിയിലും പരിശീലനം നടത്തി വന്നിരുന്നു. ഈ പരിശീലന പരിപാടി രാവിലെയും വൈകുന്നേരവുമായി തുടർന്നു വരുന്നു. മൂന്ന് വിഭാഗങ്ങളിലായി ആറു ടീമുകളെ പരിശീലിപ്പിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ക‍ുട്ടികള‍ുടെ പരിശീലനത്തിനായി ഇത്തിത്താനം ജനതാ സർവ്വീസ് സഹകരണ ബാങ്ക് (മാനേജ്‍മെന്റ് & സ്‍റ്റാഫ്), ഇളങ്കാവ് ദേവസ്വം മാനേജ്മെന്റ് എന്നിവർ 5 ഫ‍ുട്ബോൾ വീതം നൽകി. ചങ്ങനാശ്ശേരിയിൽ വച്ച് നടന്ന കബഡി മൽസരത്തിൽ നമ്മുടെ സ്കൂളിലെ പെൺകുട്ടികൾ ഒന്നാം സ്ഥാനം നേടുകയും കോട്ടയത്തു വച്ച് നടന്ന ജില്ലാ മൽസരത്തിൽ പങ്കെടുക്കാൻ 7 കുട്ടികൾ അർഹരാകുകയും ചെയ്തു. ജില്ലാ മൽസരത്തിൽ ഒന്നാം സ്ഥാനം നേടുകയും ഐശ്വര്യ അജിത്ത്, ശ്രീലക്ഷ്മി എസ്, അശ്വിത അനിൽ ക‍ുമാർ, അഞ്ജലികൃഷ്ണ ,മെബിന മോൻസി എന്നിവർ സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.

                      അഖിൽലക്ഷ്മണൻ, ആനന്ദ് പരമേശ്വരൻ, ശരൺലാൽ റ്റി എം എന്നിവർ എച്ച് എസ് എസ് വിഭാഗത്തിലും അപ്പു ജി എച്ച എസ് വിഭാഗത്തിലും  ഫുട്ബോൾ ജില്ലാതലമൽസരത്തിൽ പങ്കെടുത്തു.

` ജില്ലാ കായികമേളയിൽ സിന‍ു തോമസ്, സിനോ തോമസ്, കൈലാസ്‍നാഥ് ആർ, നിധിൻ. പി. എസ്, വന്ദനവിജയൻ, വിധ‍ു ഓമനക്ക‍ുട്ടൻ എന്നീ ക‍ുട്ടികൾ പങ്കെട‍ുത്ത‍ു.

                        ജില്ലാ കരാട്ടെ മൽസരത്തിൽ ശ്രുതി എസ് നായരും ക്രിസ്റ്റ് ജോസഫും ഒന്നാം സ്ഥാനവും ഹരികൃഷ്ണൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനതലത്തില‍ും ഈ നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക‍ു കഴിഞ്ഞ‍ു,


ഐ എച്ച് എസ് എസ് ഫുട്ബോൾ ടീം




ഐ എച്ച് എസ് എസ് കബഡി ടീം






ഇത്തിത്താനം എച്ച് എസ് എസിലെ കബഡി ടീം ,ഉപജില്ല ജില്ല സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്ത് സ്കൂളിന്റെയും നാടിന്റെയും യശസ്സുയർത്തുകയും മെബിന മോൻസിയ്ക്ക് കേരള ടീമിലേക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു.