പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/ആശിയാന ഉർദ്ദു ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
(ആശിയാന ഉർദ്ദു ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉർദ്ദു വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിലെ മികവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് ആശിയാന ഉർദ്ദു ക്ലബ്ബ്. പേരിലെ അർത്ഥം സുചിപ്പിക്കുന്നതുപോലെ ഉർദ്ദു വിദ്യാർത്ഥികള്ക്ക് ഒരു കിളിക്കൂട് തന്നെയാണ് ഉർദ്ദു ക്ലബ്ബ് . ഉർദ്ദു പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും ഇതിൽ അംഗങ്ങളാണ്. ഉർദ്ദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കുളിലെ മറ്റു ക്ലബ്ബുകൾക്കിടയിൽ അസൂയാവഹമായ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത് .ഒട്ടേറെ മികവുറ്റ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കിഴിൽ നടക്കുന്നുണ്ട്. അധ്യായന വർഷാരംഭത്തിൽ ഉർദ്ദുവിൽ ചേരുന്ന മുഴുവൻ കുട്ടികൾക്കും സൗജന്യ നോട്ട് പുസ്തകവിതരണം നടത്താറുണ്ട്. കൂടാതെ മാസാന്തക്വിസ് , ദിനാചരണങ്ങൾ, അല്ലാമ ഇക്ബാൽ ടാലൻറ് ടെസ്റ്റുകൾ പദപയറ്റുകൾ ,രചനാമത്സരങ്ങൾ തുടങ്ങിയവയെല്ലാം ക്ലബ്ബിന്റെ മികവുറ്റ പ്രവർത്തനങ്ങളാണ് . പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളില മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ സ്കുൾ അസംബ്ബിയിൽ പ്രത്യകം അനുമോദിക്കുകയും അവർക്ക് വേണ്ട പ്രോത്സാഹനം നൽകാറുണ്ട് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യക പരിശീലനം ആശിയാന യുടെ കിഴിൽ നൽകാറുണ്ട്. ആശിയാന കൂട്ടായ്മ മറ്റു ക്ലബ്ബുകൾക്ക് ഒരു മാത്യകയാണ് .