അന്തരാഷ്ട്ര യോഗദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര യോഗാ ദിനാചരണം 2017 ജൂൺ 21 ാം തിയതി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കോട്ടയം എന്നിവയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷ‍ിച്ചു. സമ്മേളനത്തിൽ മാന്നാനം ഡിവിഷൻ മെമ്പർ ശ്രീ. മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ സഖറിയാസ് കുതിര വേലി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ‍ഞ്ചായത്ത് അരോഗ്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ ശ്രീ .സണ്ണി പാമ്പാടി മുഖ്യ പ്രഭാഷണവും , അയർക്കുന്നം ഡിവിഷൻ മെമ്പർ ശ്രീമതി ലിസമ്മ ബേബി , കുമരകം ഡിവിഷൻ മെമ്പർ ശ്രീ .ജയേഷ് മോഹൻ ,ഡോ. രതി.ബി. ഉണ്ണിത്താൻ (DMO ISM കോട്ടയം ) സ്‌കൂൾ ഫ്രിൻസിപ്പൽ റവ.ഫാ. ചൂളപ്പറമ്പിൽ , ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് എന്നിവർ ആശംസപ്രസംഗങ്ങളും നിർവഹിച്ചു. തുടർന്ന് കോട്ടയം ആയു‍ഷ് വെൽനസ്സ് സെന്ററിന്റെ കോ. ഓർഡിനേറ്റർ ഡോ, ജൂവൽ ജോസ് യോഗാ പരിശീലനം നയിച്ചു.അതിരമ്പുഴ ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസ് വർഗീസ് സ്വാഗതവും ,റവ.ഫാ.ആന്റണി കാ‍ഞ്ഞിരത്തിങ്കൽ കൃതജ്ഞതയും പ്രകാശിപ്പിച്ചു.


"https://schoolwiki.in/index.php?title=അന്തരാഷ്ട്ര_യോഗദിനാചരണം&oldid=404533" എന്ന താളിൽനിന്ന് ശേഖരിച്ചത്