ഗവ. യു.പി.എസ്. കിഴുവിലം/അക്ഷരവൃക്ഷം/മഹാമാരി/മഹാമാരി
മഹാമാരി
ഇന്നലെ ഞാൻ കണ്ടൊരെന്റെ നാട്ടിൽ നന്മകളന്യമായ് തീർന്നിടുന്നോ?.... . സോദരസ്നേഹമോടെങ്ങുമെങ്ങും സഞ്ചരിച്ചീടുന്ന കാഴ്ചയന്യം!.... വന്നു നീ രോഗമേ, എന്റെ നാട്ടിൽ വന്നു നീ, വെന്നിക്കൊടി പിടിച്ചു. കയ്യിലന്നത്തിന്നു പൈസയില്ല ! കഴിയുമോ എന്നു പുറത്തിറങ്ങാൻ ? ലോകം വലയുന്നു നിന്റെയുഷ്ണ - ക്കാലടിക്കീഴിൽ ഞെരിഞ്ഞിടുന്നു. പ്രാണികൾ പോലെ മനുഷ്യവൃന്ദം കേണിടുന്നു ചത്തു വീണിടുന്നു! ഈ മഹാമാരിയെ ചുട്ടെരിക്കാൻ പോരുമോ സൂപ്പർ മാൻ ? കാത്തിരിപ്പൂ! {{BoxBottom1 |
പേര്= അഖിൽ കൃഷ്ണൻ | ക്ലാസ്സ്= 7 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ.യു.പി.എസ്സ്. കിഴുവിലം | സ്കൂൾ കോഡ്= | ഉപജില്ല=ആറ്റിങ്ങൽ | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 2 |