ഉള്ളടക്കത്തിലേക്ക് പോവുക

7 ജി വി എച്ച് എസ് എസ് തട്ടക്കുഴ/ഡോക്ടേഴ്സ് ഡേ

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യയിൽ എല്ലാ വർഷവും ജൂലൈ 1-നാണ് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ഡോക്ടർമാരുടെ സേവനങ്ങളെയും അവരുടെ കഠിനാധ്വാനത്തെയും ആദരിക്കുന്നതിനാണ് ഈ ദിനം.

ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നത് പ്രമുഖ ഡോക്ടറും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായാണ്. അദ്ദേഹത്തിന്റെ ജന്മദിനവും (1882 ജൂലൈ 1), ചരമദിനവും (1962 ജൂലൈ 1) ഒരേ ദിവസമാണ്. ജെ ആർ സി കുട്ടികൾ അന്നേ ദിവസം തട്ടക്കുഴ പി.എച്ച് സി യിലെ ഡോക്ടർ മഹേഷിനെ പൂച്ചെണ്ട് നൽകി ആദരിച്ചു. ഈ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച ഡോക്ടർ കുട്ടികളുമായി സംവദിച്ചു.