6 ജി വി എച്ച് എസ് എസ് തട്ടക്കുഴ/വിവിധ ക്ളാസ്സുകൾ

2025 ജൂൺ മാസത്തിലെ രണ്ടാഴ്ച പാഠപുസ്തകങ്ങളിലേക്ക് ഉടൻ കടക്കാതെ, സാമൂഹിക വിഷയങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്താനായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ലഹരിവസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ മാധ്യമങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം, വ്യക്തിശുചിത്വം, മാനസികാരോഗ്യം, പരിസ്ഥിതി സംരക്ഷണം, പൊതു സ്വത്ത് നശിപ്പിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സുകൾ നൽകി.അതുപോലെ, രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ്സുകൾ നടത്തി.

സാധാരണ ക്ലാസ്സുകൾക്ക് പകരം, കഥകൾ, നാടകങ്ങൾ, ക്വിസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവയിലൂടെ രസകരമായ രീതിയിൽ കാര്യങ്ങൾ പഠിപ്പിച്ചു. ഇത് കുട്ടികൾക്ക് പഠനത്തോട് താൽപര്യം വളർത്താനും സഹായിച്ചു.

ഈ പുതിയ രീതി കുട്ടികളെ വേനലവധിക്ക് ശേഷം സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സഹായിക്കുകയും, അക്കാദമിക് പഠനത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ സാമൂഹികപരമായ അറിവുകളും മൂല്യങ്ങളും വളർത്താൻ അവസരം നൽകുകയും ചെയ്തു.