ജി.എൽ.പി.എസ് പാതിരിപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പാതിരിപ്പാടം | |
---|---|
വിലാസം | |
പാതിരിപ്പാടം GLPS PATHIRIPPADM , പാതിരിപ്പാടം പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04931 240840 |
ഇമെയിൽ | glpspathirippadam123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48435 (സമേതം) |
യുഡൈസ് കോഡ് | 32050400202 |
വിക്കിഡാറ്റ | Q64565252 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടക്കര, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൂർജിഹാൻ പോക്കാവിൽ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാ നി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ നിലംബൂർ താലുക്കിലെ കിഴക്കൻ മേഖലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാണ്ടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലായമാണ് ജി .എൽ .പി .എസ് പാതിരിപ്പാടം .1956 ൽ ആരംഭിച്ച ഈ സ്കൂൾ എടക്കര ഗ്രാമാഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് .
പാതിരിപ്പാടം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 നവംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു .ഏതാനും സുമനസ്സുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ.പി .ടി.ഭാസ്കരപ്പണിക്കാരായിരുന്നു ഈ സ്കൂൾ ആരംഭിക്കാൻ ഉത്തരവ് നൽകിയത് .തുടർന്ന് ഐക്യകേരളം വീണ്ടെടുത്ത ശേഷം ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിനടിത്തുള്ള ഷെഡിലാണ് പ്രവർത്തിച്ചുപോന്നത് .ആദ്യത്തെ അദ്ധ്യാപകൻ അട്ടപ്പാടി അഗളി സ്വദേശിയായ അബൂബക്കർ മാഷായിരുന്നു .ഈ നാടിന്റെ ആരാധ്യനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു .കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
1956 ൽ ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഈ നാടിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങൾക്കാവശ്യമായ ക്ലാസ് മുറികൾ ഇവിടെയുണ്ട്.
2017 ൽ ശ്രീ അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽനിന്നും ഐ ടി ലാബ് അനുവദിച്ചു . LCD പ്രൊജക്ടർ ,കംപ്യൂട്ടർ എന്നിവ ലാബിലുണ്ട്.2017 ൽ എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുര നിർമ്മിച്ചു . 2018 -2019 കാലഘട്ടത്തിൽ വിശാലമായ ഡൈനിങ്ങ് ഹാളും സ്കൂളിന് ലഭിച്ചു .
2017 -2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ശ്രീ പി വി അൻവർ എം എൽ എ അനുവദിച്ച സ്കൂൾ ബസ് 2019 -2020 ൽ ലഭിച്ചു .
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റുകളുണ്ട് . കുടിവെള്ള സ്രോതസ്സായി ഒരു കിണറും ടാപ്പിംഗ് സിസ്റ്റവും ഉണ്ട്. സ്കൂളിന് ചുറ്റും ചുറ്റു മതിലും വിശാലമായ ഒരു കളിസ്ഥലവും തണൽ മരങ്ങളും പൂന്തോട്ടവും എല്ലാം ഈ വിദ്യാലയത്തിൽ ഉണ്ട്.
സ്കൂൾ ലൈബ്രറിയിൽ ആയിരത്തിലധികം പുസ്തകങ്ങളുണ്ട് .
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അറബിക് ക്ലബ്
- സ്കൂൾ മാസിക
മുൻ പ്രഥമ അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ അബൂബക്കർ | ||
2 | ശ്രീമതി പി.ഒ .അന്നക്കുട്ടി | ||
3 | ശ്രീ ചെല്ലക്കുട്ടൻ പിള്ള | ||
4 | ശ്രീ കെ എൻ പ്രസന്നൻ | ||
5 | ശ്രീ പി എം ഡാനിയേൽ | ||
6 | ശ്രീ കെ ടി മാധവൻ നായർ | ||
7 | ശ്രീ ടി വി സുധാകരൻ | ||
8 | ശ്രീ ടി ബി ജോസഫ് | ||
9 | ശ്രീമതി എ ജി രത്നമ്മ | ||
10 | ശ്രീ പി എ ജോസഫ് | ||
11 | ശ്രീമതി എ എസ് ലക്ഷ്മി | ||
12 | ശ്രീ ജി സദാനന്ദൻ | ||
13 | ശ്രീമതി ടി ടി എലിസബത്ത് | ||
14 | |||
15 | ശ്രീ കെ വി പൗലോസ് | 2004 | 2010 |
16 | ശ്രീമതി ഓമന പി ജി | 2011 | 2014 |
17 | ശ്രീ കുഞ്ഞിക്കോയ പി | 2014 | 2016 |
18 | ശ്രീ ടോമി തോമസ് മാൻകുത്തേൽ | 2016 | 2017 |
19 | ശ്രീമതി മോളി അബ്രഹാം | 2017 | 2019 |
20 | ശ്രീ ജോസ് അബ്രഹാം | 2019 | 2021 |
21 | ശ്രീമതി ഷീബ പി മാത്യു | 2021 | 2021 |
22 | ശ്രീമതി നൂർജിഹാൻ പി | 2021 | -- |
വഴികാട്ടി
നിലംബൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ഉണ്ട് പാതിരിപ്പാടം സ്കൂളിലേക്ക്. നിലംബുരിൽ നിന്നും പോത്തുകല്ലു -മുണ്ടേരി ബസിൽ കയറി പാതിരിപ്പാടംസ്കൂൾ പടിയിൽ ഇറങ്ങുക.അവിടെ നിന്നും വലത്തോട്ടുള്ള ചെറിയ വഴിയിലൂടെ കുറച്ചു ദൂരം നടന്നാൽ സ്ക്കൂളിലെത്താം .
നിലംബുരിൽ നിന്നും വഴിക്കടവ് ബസിൽ കയറി പാലുണ്ട എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ നിന്നും ഓട്ടോ മാർഗം ഏകദേശം 4 കിലോമീറ്റർ പോയാൽ സ്കൂളിലെത്താം .
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48435
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ