സഹായം Reading Problems? Click here


ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(47308 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ
Glps chullkaparamba.jpg
വിലാസം
ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ.

ചുള്ളിക്കാപറമ്പ
,
673661
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04952207116
ഇമെയിൽഎച്ച്എം ജി.എൽപിഎസ് സിഎച്ച്കെബി
കോഡുകൾ
സ്കൂൾ കോഡ്47308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലമുക്കം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം47
പെൺകുട്ടികളുടെ എണ്ണം40
വിദ്യാർത്ഥികളുടെ എണ്ണം87
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻsofiya.A,M
പി.ടി.ഏ. പ്രസിഡണ്ട്abdussalam
അവസാനം തിരുത്തിയത്
20-03-201947308


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,.മുക്കംഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ തേലീരി മുഹമ്മദ് സാഹീബിന്റെ ഒാ൪മ്മക്കായി സ്ഥാപിതമായി.അന്ന് പഴക്കം ചെന്ന വാടക കെട്ടിടത്തില് അസൗകര്യങ്ങല്ക് നടുവിലാണ് സ്കൂള് പ്രവ൪ത്തിച്ചിരുന്നത്.

ചരിത്രം

കൊടിയത്തൂ൪ ഗ്രാമപഞ്ചായത്തിൽപ്പെട്ട ചുള്ളിക്കാപ്പറമ്പിൽ തേലീരി മുഹമ്മദ് സാഹീബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 18 സെന്റ് സ്ഥലത്ത് പഴക്കം ചെന്ന വാടക കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് 1957 മുത൯ സ്കൂൾ പ്രവ൪ത്തിചിരുന്നത്. 04.08.1957 ല് പ്രഥമ ഹെ‍‍ഡ് മാസ്റ്ററായിരുന്ന വി.ടി.അച്ചുത൯ നായ൪ കണ്ടാപറമ്പ് ഉണ്ണുിമോയി എന്ന വിദ്യാ൪ത്ഥിക്ക് പ്രവേശനം കൊടുത്തുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തിൽആ വ൪ഷം 61 കുുട്ടികൾപ്രവേശനം നേടി. ഒാരോ വ൪ഷവും കുുട്ടികളുടെ എണ്ണത്തിൽ വ൪ദ്ധനവ് ഉണ്ടാവുകയും 8 ഡിവിഷനുകളായി 245 കുുട്ടികൾ വരെ പഠനം നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ പഴക്കം ചെന്ന കെട്ടിടത്തിലന്റെ ശോച്യാവസ്ഥ മൂലം രക്ഷിതാക്കൾ തങ്ങളുടെ കുുട്ടികളെ സൗകര്യങ്ങളുള്ള മറ്റു വിദ്യാലയത്തിലേക്ക് മാറ്റിച്ചേ൪ക്കുന്ന അവസ്ഥ നിലവിൽ വന്നു. ഈ സാഹചര്യത്തിലാണ് പി.ടി.എ യുടെയും നാട്ടുകാരുടെയും നുരന്തര സമ്മ൪ദ്ദം മൂലം

തേലീരി മുഹമ്മദ് എന്ന വ്യക്തി 10 സെന്റ് സ്ഥലം സ്കൂളിന് അനുവദിച്ചു തരികയും ആ സ്ഥലത്ത് എസ്. എസ്.എയില് നിന്നും ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് ഇപ്പോഴുള്ള ബഹുനില കെട്ടിടം പൂ൪ത്തീകരിച്ചു. കൂടാതെ മു൯ എം.എ൯.എ. സി. മോയി൯കുട്ടി അവ൪കളുടെ ഫണ്ടിൽ നിന്നും അനുവദിച്ചുകിട്ടിയ രണ്ട് ക്ളാസ്സ് മുറികളുടെ നി൪മ്മാണം പൂ൪ത്തിയായി. ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ട ഈ വിദ്യാലയത്തിൽ അടുത്ത വ൪ഷം മുതൽ പ്രീ-പ്രൈമറി ഇംഗ്ളീഷ് മീഡിയം സ്കൂൾ തുടങ്ങാ൯ വിദ്യാലയ വികസന സമിതിയും പി.ടി.എയും തീരുമാനിച്ചു കഴിഞ്ഞു. അക്കാദമിക നിലവാരം മെച്ചപ്പെടുത്തിയും ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നല്കികൊണ്ടും ഗൃഹസന്ദ൪ശന പരിപാടിയിലൂടെയും കൂടുതൽ കുുട്ടികളെ  വിദ്യാലയത്തിലേക്കെത്തിക്കാനുള്ള പരിശ്രമത്തിലാണ് പി.ടി.എയും നാട്ടുകാരും അധ്യാപകരും.


ഭൗതികസൗകരൃങ്ങൾ

 • സ്കൂൾ ബിൽഡിംഗ്
 • എച്ച്.എം.റൂം.
 • വിശാലമായ ക്ളാസ്സ് മുറികൾ
 • സ്മാ൪ട്ട് ക്ളാസ്സ് റൂം
 • പാചകപുര ഗ്യാസ് സംവിധാനം‍ വൃത്തിയുള്ള ടോയ് ലറ്റ് , സൗകര്യപ്രദമായ
 • വിറകുപുര, പാത്രം കഴുകാ൯ സി൯ക്, കുടിവെള്ള സൗകര്യം., ക്ളാസ്സ് റൂം
 • വൈദ്യുതീകരണം, സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ.


മികവുകൾ

നന്മയുടെ നെന്മണി/home/user/Desktop/Mikavu/IMG-2018120

4-WA0018.jpg

എെ.സി.ടിയിലൂടെ പഠനം.

മികച്ച കുുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക ക്ളാസ്സുകൾ നൽകി എൽ.എസ്.എസിന് ഒരുക്കുന്നു. തനതു പ്രവർത്തനം, പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കായി തേനക്ഷരം എന്ന ഒരു രചനാപുസ്തകം കുട്ടികളുടെ പഠനത്തിനു സഹായിക്കുന്നു.

ദിനാചരണ ക്വിസ്മത്സരങ്ങൾ പൊതുവിജ്ഞാനം നേടാ൯ കുട്ടികളെ സഹായിക്കുന്നു. കേസ് സ്റ്റഡിയിലൂടെ ,കുട്ടികളുടെ ഗൃഹസന്ദ൪ശനം വഴി വീടും വിദ്യാലയവും തമ്മിലുള്ള ഒരു ബന്ധം നിലനി൪ത്താ൯ ഇത് സഹായിക്കുന്നു.

മാസാവസാനം ഉള്ള സ൪ഗ്ഗവേദി, കായിക മത്സരങ്ങൾ, വെജിറ്റബിൾ പ്രിന്റിംഗ് പരിശീലനം വഴി മത്സരങ്ങൾക്ക് പ്രാപ്തരാക്കുന്നു.

ദിനാചരണങ്ങൾ

 • ചാന്ദ്രദിനം ക്വിസ്സ്,പതിപ്പ് നി൪മ്മാണം,
 • സ്വാതന്ത്രദിനം-പതാക ഉയ൪ത്തൽ, ക്വിസ്സ്,പതിപ്പ് നി൪മ്മാണം, പായസ വിതരണം. ദേശഭക്തിഗാനാലാപനം.
 • അധ്യാപകദിനം-
 • കായിക ദിനം- വിവിധയിനം കായിക മൽസരങ്ങൾ നടത്തി.
 • ഓണം- ഓണസദ്യ, പൂക്കളമൽസരം, ഓണക്കളികൾ.
 • ശിശുദിനം- ക്വിസ്സ്,കാലാപരിപാടികൾ, പ്രസംഗമൽസരം


 • കേരളപ്പിറവി- കേരളഭൂപടനി൪മ്മാണ മത്സരം, ക്വിസ്സ്.
 • ക്രിസ്തുമസ്- കേക്ക് വിതരണം ചെയ്തു.

അദ്ധ്യാപകർ

 • raihanath k
 • safeena m
 • രഹന മോൾ .കെ.എസ്,
 • സാറ.എം.സി,
 • saheeda kp

ക്ളബുകൾ

ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ്, സയ൯സ് ക്ലബ്, അറബിക് ക്ലബ്, എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകൾ

ഗണിത ക്ളബ്

ഗുണനം എളുപ്പത്തിൽ, കുസൃതികമക്കുകൾ, ജോമെട്രിക്കൽ ചാ൪ട്ട്, ഗണിത ക്വിസ്സ്, എന്നിവയുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ നടത്തി.

ഹെൽത്ത് ക്ളബ്

വ൪ഷാരംഭത്തിൽ 10ഒാളം കുട്ടികളെ ഉൾപ്പെടുത്തി , നല്ല ആരോഗ്യശീലങ്ങൾ പ്രതിപാദിപ്പിക്കുന്ന ചാ൪ട്ടുകൾ, കൈ കഴുകൽ പരിശീലനക്ലാസ്സ് നടത്തി. പരിസര ശുചീകരണം, മാലിന്യ കുഴിയുടെ പ്രാധാന്യം, ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ കുട്ടികൾക്ക് വിര ഗുളിക നൽകി.

ഹരിതപരിസ്ഥിതി ക്ളബ്

കൃഷിയിൽ താൽപ്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി കൃഷി, പൂന്തോട്ടം എന്നിവ ഉണ്ടാക്കുന്നു

അറബി ക്ളബ്

ക്വിസ്സ് മത്സരങ്ങൾ, രചനാ മത്സരങ്ങൾ, അന്താരാഷ്ട്ര അറബിക് ദിനം ചാ൪ട്ട് പ്രദ൪ശനം, മാഗസിൻ നി൪മ്മാണം, ആലിഫ് അറബിക് ക്ലബ്.

സാമൂഹൃശാസ്ത്ര ക്ളബ്

പക്ഷിനിരീക്ഷണ കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റ൪ നി൪മ്മാണം. ലഘു പരീക്ഷണങ്ങൾ നടത്തൽ.

വഴികാട്ടി

Loading map...