ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(39002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡോ.സി.റ്റി.ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്. ശാസ്താംകോട്ട
school buiding
വിലാസം
ശാസ്താംകോട്ട

ശാസ്താംകോട്ട
,
മുതുപിലാക്കാട് പി.ഒ.
,
690520
,
കൊല്ലം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽdrctemrhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്39002 (സമേതം)
യുഡൈസ് കോഡ്32131100412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംശാസ്താംകോട്ട
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുപ്രഭ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിൽ ശാസ്താംകോട്ട,ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് ഡോ.സി.റ്റി.ഈപ്പൻ ട്രെസ്റ്റിൻറെ വിശാലമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യന്നു. സ്കൂളിനോട്‌ ചേർന്ൻ സഹോദര സ്ഥാപനങ്ങളായ ബിഷപ്പ് എം.എം.സി.എസ്.പി.എം ഹൈസ്ക്കൂൾ,ബി.എം.സി എഞ്ചിനീയറിംഗ് കോളജ് എന്നിവ പ്രവർത്തിക്കുന്നു

ചരിത്രം

1928ൽ വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ അടൂർ ചാവടിയിൽ ഡോ. സി.റ്റി. ഈപ്പൻ അച്ചൻ സ്കൂൾ സ്ഥാപിച്ചു. സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസം ലഭ്യമായിരുന്നില്ല. ആയതിനാൽ ഈ സ്കൂൾ,തദ്ദേശവാസികൾക്കും-വിദൂരസ്ഥർക്കും വിദ്യാഭ്യാസത്തിന് മുഖാന്തിരമായി. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് റസിഡൻഷ്യൽ സ്കൂൾ ആണ്. 1952ൽ എയ്ഡഡ് സ്കൂളായി അംഗീകാരം ലഭിച്ചു. 1977 മുതൽ പരിശുദ്ധ കാതോലിക്കാ ബാവാ നിതാന്ത്യ വന്ദ്യ ദിവ്യ ശ്രി മാർത്തോമ്മാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാബാവാ ആയിരുന്നു മാനേജർ. 1.8.2000ൽ ഹയർസെക്കൻററി ആയി ഉയർത്തപ്പെട്ടു. അഭി. സഖറിയാ മാർ അന്തോനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.2003-2004ൽ പ്ലാറ്റിനം ജൂബിലി വിവിധ ആഘോഷപരിപാടികളോടെ നടത്തി.2018 ൽ നവതി ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

60 ഏക്കർ വിശാലമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി പ്രത്യേക ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്കൂൾ ലൈബ്രറി, വൈദ്യുതി, കുടിവെള്ളം മുതാലയവ ലഭ്യമാണ്. ഐ.സി.റ്റി സ്കീം അംഗമാണ്. എന്നാൽ എച്ച്.എസ് വിഭാഗത്തിന് ഇൻറർനെറ്റ് സൗകര്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • ഭാരത് സ്കൌട്ട് & ഗൈഡ്സ്
  • മ്യൂസിക്‌ ക്ലബ്‌
  • എയ്റോബിക് ക്ലബ്ബ്
  • സീഡ് ക്ലബ്ബ്
  • നല്ലപാഠം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ഡോ.സി. റ്റി. ഈപ്പൻ ട്രസ്റ്റാണ് മാനേജ്മെൻറ്. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോനിയോസ് മാനേജരായി പ്രവർത്തിക്കുന്നു.

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ

പേര് കാലഘട്ടം
റവ. ഡോ. സി.റ്റി. ഈപ്പൻ
ശ്രീ. മാത്യു ചാവടിയിൽ
റവ. ഫാ. കെ.സി. ശാമുവൽ
ജി. സരസ്വതിയമ്മ
സി. ഓമനയമ്മ
എൻ. ജോർജ്ജ് ശാമുവൽ
സൂസമ്മ ശാമുവൽ
ഡി.ശാന്തകുമാരിയമ്മ
ബെൻസി തോമസ് 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. സി.കെ. കൊച്ചുകോശി ഐ.എ.എസ് (മുൻ കളക്ടർ) എഴുകോൺ നാരായണൻ എം.എൽ.എ പ്രൊഫ. ബി. ജയലക്ഷ്മി (മുൻ റയിൽവെബോർഡ് മെമ്പർ ശ്രീ. എൻ. സുരേഷ്കുമാർ (എസ്.സി.ഇ.ആർ.റ്റി) ഡോ. ജയശ്രീ (ഗവ. കോളജ്, കോഴിക്കോട്) ശ്രീ. കെ.ജി വിജയദേവൻപിള്ള (കർഷകസംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറി)

വഴികാട്ടി

Map
  • NH 47 ന് കരുനാഗപ്പള്ളിയിൽ നിന്നും 18 കി.മി. കിഴക്ക് ഭരണിക്കാവ്-കുണ്ടറ റൂട്ടിൽ പുന്നമൂട് ജംഗ്ഷന് സമീപം പ്രകൃതി മനോഹരമായ ശാസ്താംകോട്ട തടാക തീരത്ത് സ്ഥിതിചെയ്യുന്നു.
  • കൊല്ലം റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം

|}