ഗവ. എൽ .പി. എസ്. പൊങ്ങലടി

Schoolwiki സംരംഭത്തിൽ നിന്ന്
(38322 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. പൊങ്ങലടി
വിലാസം
പൊങ്ങലടി

പറന്തൽ പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽglpspongalady2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്38322 (സമേതം)
യുഡൈസ് കോഡ്32120500218
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി മാത്യു
പി.ടി.എ. പ്രസിഡണ്ട്അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്Sujatha
അവസാനം തിരുത്തിയത്
04-03-202438322


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് കൊല്ലവർഷം 1094 (1919)ൽ ആണ്.പട്ടണ പ്രദേശങ്ങളിൽ മാത്രം വിദ്യാലയങ്ങൾ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ഗ്രാമപ്രദേശമായ പൊങ്ങലടിയിൽ മനുഷ്യ സ്നേഹിയായ ശ്രീ. കെ. കെ രാമൻപിള്ള സാർ സ്വന്തം സ്ഥലത്തു നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്തോടെ ഈ വിദ്യാലയം തുടങ്ങി. രണ്ട്ആ ക്ലാസുകളും രണ്ട്ദ്യ അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ വർഗ, വർണ, ലിംഗ ഭേദമന്യേ പ്രവേശനം നൽകിയിരുന്നു.1960 കളിൽ ശ്രീ. രാമൻപിള്ള സാർ ഈ വിദ്യാലയവും 1.12 ഏക്കർ സ്ഥലവും സർക്കാരിലേക്ക് വിട്ട് നൽകി.103ആം വയസ്സിലൂടെ കടന്നു പോകുന്ന ഈ വിദ്യാലയം ആദ്യ കാലത്ത്മേ ഓല മേഞ്ഞ മേൽക്കൂരയും മണ്ണ് ഭിത്തിയും ആയിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് സർക്കാർ ഏറ്റെടുത്തു പുതുക്കിപ്പണിതു. ജീവിതത്തിൻറെ എല്ലാ മേഖലകളിലും ഉയർന്ന നിലയിൽ എത്തിയ ആളുകൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്‌.പാട്യപാട്യെതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. അത് പോലെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്.

SSA 2017 മാർച്ചിൽ തിരുവനന്തപുരത്ത് നടത്തിയ ദേശീയ സെമിനാറിൽ മികവ് 2017 ന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കുവാൻ അവസരം ലഭിച്ച പത്തനംതിട്ട ജില്ലയിലെ നാല് സ്കൂളുകളിൽ ഒന്നാവുകയും അവതരണത്തിൽ പ്രത്യേക പ്രശംസക്ക് അർഹമാവുകയും ചെയ്തു. SSA പ്രസിദ്ധീകരിച്ച മെച്ചപ്പെട്ട സ്കൂൾ മാതൃകകളുടെ പുസ്തകത്തിൽ 2 ഭാഗങ്ങളിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.

മലയാള മനോരമ നടത്തുന്ന നല്ല പാഠം പരിപാടിയിൽ പത്തനംതിട്ട ജില്ലയിലെ ഏറ്റവും സാമൂഹ്യ പ്രതിബദ്ധത ഉള്ള വിദ്യാലയമായി തിരഞ്ഞെടുക്കുകയും 25000 രൂപയുടെ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

103വർഷം പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹൈടെക് വിദ്യാലയങ്ങളിൽ ഒന്നാണ്.ഇവിടെ അഞ്ച് ക്ലാസ്റൂം,ഓഫീസ് റൂം,ലൈബ്രറി അടുക്കള,സ്റ്റോർ റൂം,ശതാബ്‌ദി സ്മാരക ഓഡിറ്റോറിയം,മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യങ്ങൾ എന്നിവയുണ്ട്.എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകിയതും ശിശു സൗഹൃദ രീതിയിൽ ഉള്ളതുമാണ്.കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഉതകുന്ന രീതിയിലാണ് സ്കൂൾ കെട്ടിടം ക്രമീകരിച്ചിട്ടുള്ളത്.വിദ്യാഭാസ വികസനത്തിന്പഞ്ചായത്തിന്റെയും കൈറ്റിന്റെയും സഹായത്തോടെ ആവശ്യത്തിന് ലാപ്‌ടോപ്പുകൾ പ്രോജക്ടറുകൾ എന്നിവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ കായിക വിദ്യാഭാസത്തിന് ഉതകുന്ന വിധത്തിൽ വിശാലമായ ഗ്രൗണ്ട് സൗകര്യം സ്കൂളിന് സ്വന്തമായുണ്ട്.

കുട്ടികളുടെ പാർക്ക്, കളി ഉപകരണങ്ങൾ, മികച്ച ഉദ്യാനം, കൃഷിത്തോട്ടം, ഔഷധ തോട്ടം, ജൈവവൈവിധ്യ ഉദ്യാനം എന്നിവ ഇവിടെ ഉണ്ട്.

സമ്പുഷ്ടമായ ശുദ്ധവായുവും ഹരിതശോഭയും, ശുചിത്വ പൂർണമായ പരിസരവും ഈ വിദ്യാലയത്തിന്റെ ശോഭ കൂട്ടുന്നു.

മികവുകൾ

സംസ്ഥാന തലത്തിൽ കൊച്ചിയിൽ നടന്ന നല്ലപാഠം ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്ത കേരളത്തിലെ ഏക LP വിദ്യാലയം ആണ് പൊങ്ങലടി GLPS.മലയാള മനോരമ നടത്തുന്ന നല്ല പാഠം പരിപാടിയിൽ പത്തനംതിട്ട ജില്ലയിലെ ഏറ്റവും സാമൂഹിക പ്രതിബദ്ധത ഉള്ള വിദ്യാലയമായി തിരഞ്ഞെടുക്കുകയും 25000 രൂപയുടെ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. SSA യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ സെമിനാറിൽ മികവ് അവതരണത്തിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു.സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പ്രശ്ന പരിചരണം തേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. അതിന്റെ ഭാഗമായി ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിലൂടെ കുട്ടികളുടെ പഠന നേട്ടങ്ങൾക്കായി പ്രയോജനപ്പെടുത്താനായി.വിദ്യാലയം മുല്ലോട്ട് ഡാം സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് അംഗീകാര്മായി ഡാം പുനർ നിർമ്മാണത്തിനായി 1.53 കോടിയുടെ എസ്റ്റിമേറ്റ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, എന്നീപരിപാടികളിലൂടെ 1മുതൽ 5 വരെയുളളക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. അതുപോലെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീപരിപാ ടികൾ വിജയകരമായി നടപ്പാക്കിയതു മൂലം കണക്കിനോടുള്ള കുട്ടികളുടെ താൽപ്പര്യക്കുറവ് ഇല്ലാതാക്കാൻ കഴിഞ്ഞു .സബ്ബ്ജില്ലാ തല  കലാ-കായിക പ്രവൃത്തി പരിചയ മേളകളിൽ നല്ല വിജയം കൈവരിക്കുവാനും ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . വിദ്യാലയ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. അതു പോലെ സ്കൂളിലെ തനതു പരിപാടികൾ ആയ "അക്ഷര കളരി ", " ഗണിതം മധുരം", "ഈസി ഇംഗ്ലീഷ് " എന്നീ പരിപാടികളിലൂടെ കുട്ടികളുടെ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും‍ താല്പര്യം വളർത്തുവാനും സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയിൽ നടത്തുന്ന 'സർഗ്ഗവേള' പ്രവർത്തനങ്ങൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസി പ്പിക്കുന്നതിന് ഏറെ സഹായകരമാണ്.

പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവ് പുലർത്തുന്നതിനായിഅമ്മവായന ,വീട്ടിലൊരു ലൈബ്രറി എന്നിവ നടപ്പാക്കിയിട്ടുണ്ട്.ആഴ്ചയിൽ രണ്ട് ദിവസം കലാ പരിശീലനം, സൂസജ്ജമായ ലൈബ്രറി,പഠന യാത്രകൾ, വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ, ദിനാചാരണങ്ങൾ, ജീവ കാരുണ്യ പ്രവർത്തനമായ കാരുണ്യം പിടിയരി പദ്ധതി, പടനോത്സവങ്ങൾ, ഇംഗ്ലീഷ് ഫെസ്റ്റ്, ഗണിത ഫെസ്റ്റ് എന്നിവ വിദ്യാലയ മികവുകളാണ്.

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

⭕️പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം, ഡോക്ക്യൂമെന്ററി പ്രദർശനം

⭕️വായന പക്ഷാചരണം- (ജൂൺ 19 - ജൂലൈ 7) വായന മത്സരം, ക്വിസ് .ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.

⭕️യോഗാദിനം - യോഗ പരിശീലനം, ക്ലാസ്സ്- യോഗാ പ്രാധാന്യം

⭕️ചാന്ദ്രദിനം- ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം,പ്ലാനട്ടോറിയം സന്ദർശനം

⭕️സ്വാതന്ത്ര്യദിനം- ദേശീയപതാക നിർമ്മിക്കൽ,ഉയർത്തൽ, സ്വാതന്ത്ര്യദിനം സന്ദേശം നൽകൽ , പതിപ്പ് നിർമ്മാണം ,ക്വിസ് മത്സരം .മധുരവിതരണം

⭕️ഓണം- ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ,

⭕️ഗാന്ധിജയന്തി- ഗാന്ധി അനുസ്മരണം, സേവന ദിനം, ഗാന്ധി ക്വിസ് ,പതിപ്പ് നിർമ്മാണം

⭕️കേരള പ്പിറവി- മാത്യഭാഷാദിനം- വിശദീകരണം, മാതൃഭാഷാ ദിന പ്രതിജ്ഞ, പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം .

⭕️ശിശുദിനം- ശിശുദിന സന്ദേശം, ക്വിസ് മത്സരം, ആശംസാകാർഡ് നിർമ്മാണം.

⭕️പുതുവത്സരദിനം- ആശംസാ കാർഡ് നിർമ്മാണം, സന്ദേശം നൽകൽ

⭕️റിപ്പബ്ലിക്ക് ദിനം- ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം, സന്ദേശം നൽകൽ.

അധ്യാപകർ

1.ബെൻസി എലിസബേത്‌ വർഗീസ് ( ഹെഡ്മിസ്ട്രെസ്സ് )

2. രാജേന്ദ്രകുറുപ്. ജെ ( സീനിയർ അസിസ്റ്റന്റ് )

3. ആശാജ്യോതി ( LPST)

4.സിന്ധ്യ j(LPST)

5.പ്രദീപ്‌. എ (LPST)

6. ചിഞ്ചു. ബി ( pre-പ്രൈമറി ടീച്ചർ )

7. സുമയ്യ ( പ്രീ - പ്രൈമറി ടീച്ചർ )

8. ശാരദ ( PTCM)

9. സുജാത A. P ( പാചക തൊഴിലാളി )

പാഠ്യേതര പ്രവർത്തനങ്ങൾ

1️⃣കാരുണ്യം- പിടിയരി പദ്ധതി

സമൂഹത്തിൽ അവശത അനുഭവിക്കുന്നവരും നമ്മുടെ സഹായം വേണ്ടി വരുന്നതുമായ ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ടെന്നും അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും കുട്ടികളെ ബോധ്യപ്പെടുത്താൻ ആരംഭിച്ച പദ്ധതി.

2️⃣അയൽക്കൂട്ട PTA

PTA മീറ്റിംഗ് വിളിച്ചു കൂട്ടുമ്പോൾ കുറച്ചു രക്ഷിതാക്കൾ സ്ഥിരമായി പങ്കെടുക്കുന്നില്ലയെന്നുള്ളത് ഒരു പ്രശ്നമായി അനുഭവപ്പെട്ടു. കുട്ടികളുടെ വിലയിരുത്തലുകളും പ്രശ്നങ്ങളും രക്ഷകർത്താക്കളെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ആശയം രൂപപ്പെട്ടതും ആരംഭിച്ചതും

3️⃣ഇംഗ്ലീഷ് അധിക പഠനം

ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളിൽ വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പ്രവർത്തനം സ്കൂളിൽ നടത്തുന്നത്. ഇതിലൂടെ ഇംഗ്ലീഷ് ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം കുറയ്ക്കുന്നതിനും ഇംഗ്ലീഷ് ഭാഷയിലുള്ള പരിപോഷണവു൦സാധിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പ്രത്യേകം പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു.

4️⃣എൽ എസ് എസ് യു എസ് എസ് പരിശീലനം

മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചെയ്യിക്കുന്നു പരീക്ഷ രീതികൾ പരിചയപ്പെടുത്തുന്നു പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നു.

5️⃣വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗവാസനകൾ ഉണർത്തുന്നതിന് വേണ്ടി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നതാണ് വിദ്യാരംഗം എല്ലാ വെള്ളിയാഴ്ചയും അവസാന മണിക്കൂറിൽ ആണ് ഈ പ്രവർത്തനം നടത്തുന്നത്.വിദ്യാരംഗം നിയന്ത്രണം ചെയ്യുന്നത് കുട്ടികൾ തന്നെയാണ് അധ്യക്ഷ സ്വാഗതം നന്ദി എന്നിവയെല്ലാം തന്നെ കുട്ടികൾ തന്നെയാണ് ചെയ്യുന്നത് നാടകം നാടൻ പാട്ടുകൾ കഥാകഥനം കടങ്കഥ ചൊല്ല് പഴഞ്ചൊല്ലുകൾ എന്നിങ്ങനെ പല രീതിയിലുള്ള കലാപരിപാടികളാണ് കുട്ടികൾ വാല് സഭയിൽ അവതരിപ്പിക്കുന്നത്.

6️⃣പ്രീ പ്രൈമറി മേള

എൽകെജി യിലെയും യുകെജി യിലും ഉള്ള കുഞ്ഞുമക്കൾ അവരുടെ സർഗവാസനകൾ പ്രകടിപ്പിക്കുന്ന വേദിയാണ് പ്രീപ്രൈമറി മേള. കുട്ടികളുടെ കവിത നൃത്തം കഥാകഥനം എന്നീ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇതിനുവേണ്ടിയുള്ള പരിശീലനങ്ങളും സഹായങ്ങളും അധ്യാപകർ ചെയ്യാറുണ്ട്. പ്രീ പ്രൈമറി മെയിൽ എല്ലാ കുട്ടികൾക്കും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകാറുണ്ട്.

7️⃣കമ്പ്യൂട്ടർ പരിശീലനം

എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.

8️⃣സ്കൂൾ ലൈബ്രറി

എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വായിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വായന പുസ്തകം സ്കൂളിൽ ലഭ്യമാണ് സ്കൂൾ ലൈബ്രറിക്ക് പുറമേ ക്ലാസ് തരത്തിലും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു .ഇതുകൂടാതെ അമ്മ വായനയ്ക്കും സൗകര്യങ്ങൾ ഒരുക്കുന്നു.

9️⃣സ്പേസ് ക്ലബ്

ശാസ്ത്ര സത്യങ്ങൾ കുട്ടികൾക്ക് അനാവൃതമാക്കുക എന്ന ഉദേശത്തോടെ എപിജെ അബ്ദുൽ കലാം സ്പേസ് ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ സ്പേസ് പാവലിയൻ സന്ദർശനം, റോക്കറ്റുകളുടെയും, കൃത്രിമൂപഗ്രഹങ്ങളുടെയും മാതൃകകൾ നിർമ്മിക്കൽ, ശാസ്ത്ര മാസിക നിർമ്മാണം പ്രദർശനം എന്നിവ സംഘടിപ്പിച്ചു വരുന്നു.

ക്ലബുകൾ

🔹വിദ്യാരംഗം കലാസാഹിത്യവേദി

🔹പരിസ്ഥിതി ക്ലബ്

🔹സ്കൂൾ സുരക്ഷാ ക്ലബ്

🔹ആരോഗ്യ ക്ലബ്

🔹സയൻസ് ക്ലബ്

🔹സ്പേസ് ക്ലബ്

🔹ജല സംരക്ഷണ ക്ലബ്

🔹കളരി

സ്കൂൾഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട ജില്ലയിൽ പന്തളം ഉപജില്ലയിൽ പന്തളം ടൗണിൽ നിന്നും 9 കിലോമീറ്റർ അകലെ ആയി കീരുകുഴി റൂട്ടിൽ മോസ്കോ ജംഗ്ഷനിൽ നിന്നും 400 മീറ്റർ അകലെ ആയി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._പൊങ്ങലടി&oldid=2144653" എന്ന താളിൽനിന്ന് ശേഖരിച്ചത്