എം.റ്റി. എൽ .പി. എസ്. പൂവൻപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി. എൽ .പി. എസ്. പൂവൻപാറ | |
---|---|
വിലാസം | |
ആനിക്കാട് ആനിക്കാട് പി.ഓ, മല്ലപ്പളി വെസ്റ്റ് പത്തനംത്തിട്ട , ആനിക്കാട് പി.ഒ. , 689585 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 19 - 8 - 1917 |
വിവരങ്ങൾ | |
ഫോൺ | 0469 2680307 |
ഇമെയിൽ | mtlpspoovanpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37528 (സമേതം) |
യുഡൈസ് കോഡ് | 32120700204 |
വിക്കിഡാറ്റ | Q87594459 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസിക്കുട്ടി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജിജി അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി ബെന്നി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ആനിക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എൽ പി സ്കൂൾ പൂവൻപാറ.105 വർഷത്തെ പഴക്കം ഉണ്ട് ഈ സ്കൂളിന് .
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ് റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന് സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ ആലോചിച്ചു ഇട്ടി വര്ഗീസ് ദാനമായി നൽകിയ 17 സെന്റ് സ്ഥലത്തു കൂടിപള്ളിക്കൂടം ആരംഭിച്ചു .പിന്നീട് ഗവൺമെന്റിൽ നിന്നും സ്കൂൾ നടത്തുന്നതിന് അനുവാദം കിട്ടി .അങ്ങനെ 1917 ഓഗസ്റ്റ് 19 നു സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.കുടിപ്പള്ളിക്കുടം ഒരു എയ്ഡഡ് സ്കൂളായി ഉയർന്നപ്പോൾ സ്കൂളിന് ഒരു നല്ല കെട്ടിടം ഉണ്ടാകേണ്ടത് ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒരു ആവശ്യമായി മാറി .പക്ഷെ കൂടിപള്ളിക്കൂടത്തിനു സൗകര്യം കുറവായതിനാൽ സ്കൂളിന്റെ വികസനത്തിന് ഇട്ടി വര്ഗീസ് ദാനം ചെയ്ത സ്ഥലത്തു 2 ക്ലാസിനു ആവശ്യമായ ഒരു നല്ല കെട്ടിടം പണിതു വിദ്യാഭ്യാസം ആരംഭിച്ചു .പ്രാർത്ഥനാ യോഗത്തിന്റെ തീരുമാനം പ്രകാരം സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ സമുദായത്തിന് വിട്ടു കൊടുത്ത്.ഏകദേശം 14 കൊല്ലത്തോളം 1 ഉം 2 ഉം ക്ലാസുകൾ മാത്രമായി നടത്തി . തുടർന്ന് 3,4 ക്ലാസ്സുകളും ആരംഭിച്ചു.1987 വരെ സ്കൂൾ കെട്ടിടം ഓല മേഞ്ഞതായിരുന്നു.87 ൽ സ്കൂൾ മാനേജ്‌മന്റ ന്റെയും,പ്രാർത്ഥനായോഗത്തിന്റെയും,അധ്യാപകരുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിന്റെ ആശാൻ പാതിയേക്കൽ വര്ഗീസ് മത്തായി അവർകൾ ആയിരുന്നു.പിന്നീട് വാലുമണ്ണിൽ കുട്ടികുഞ്ഞു സർ,പാറോലിക്കൽ തോമസ് സർ,വരികമാക്കൽ ഏബ്രഹാം സർ (കുഞ്ഞച്ചൻ സർ ) തുടങ്ങിയവർ ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം ചെയ്തു കാലയവനികയ്ക്കുളിൽ മറഞ്ഞു പോയിട്ടുള്ളവരാണ്.ഇപ്പോൾ MT&E.A SCHOOLS CORPORATE MANAGEMENT ന്റെ കീഴിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതീകരിച്ച കെട്ടിടം
- എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും
- ചുറ്റുമതിൽ
- കഞ്ഞിപ്പുര
- മഴവെള്ളസംഭരണി'
- കമ്പ്യൂട്ടർ ലാബ്
- ശുചിമുറി
- ഭിന്നശേഷി സൗഹൃദ റാമ്പുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വീടൊരു വിദ്യാലയം
- ഡാൻസ് പരിശീലനം
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം : ജൂൺ 5
- വായനാദിനം : ജൂൺ 19
- ബഷീർ ചരമദിനം : ജൂലൈ
- ക്വിറ്റ് ഇന്ത്യ ദിനം : ഓഗസ്റ്റ് 9
- സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15
- അധ്യാപക ദിനം : സെപ്തംബര് 5
- ഗാന്ധിജയന്തി : ഒക്ടോബര് 2
- കേരളപ്പിറവി : നവംബര് 1
- ശിശുദിനം : നവംബര് 14
- റിപ്പബ്ലിക്ക് ദിനം : ജനുവരി 26
- ലോക വന ദിനം : മാർച്ച് 21
പ്രവർത്തനങ്ങൾ:
2020-21
- ഇംഗ്ലീഷ് ഫെസ്റ്റ്
2021-22
- പ്രവേശനോത്സവം -ജൂൺ മാസത്തിൽ ഓൺലൈൻ ആയിട്ടും നവംബര് മാസത്തിൽ പ്രവേശനോത്സവം ഓഫ്‌ലൈൻ ആയിട്ടും നടത്തി.കുട്ടികളുടെ കലാപരിപാടികളും 2020-21 ലെ മികവ് പ്രവർത്തങ്ങളുടെ വീഡിയോ പ്രദർശനവും നടത്തി
- വീടൊരു വിദ്യാലയം -
*വീടൊരു ലൈബ്രറി
- വേർഡ് ഓഫ് ദി ഡേ
മാനേജ്‌മന്റ്
- മാനേജർ : ശ്രീമതി ലാലിക്കുട്ടി പി (എം റ്റി &ഇ എ സ്കൂൾസ് തിരുവല്ല )
- ലോക്കൽ മാനേജർ : റവ തോമസ് ഈശോ (വികാരി ആരോഹണ മാർത്തോമാ പള്ളി ആനിക്കാട്)
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | സേവന കാലയളവ് |
---|---|---|
1 | അന്നമ്മ മാമ്മൻ | 9/ 1989 മുതൽ 4/1990 വരെ |
2 | കെ കെ ശോശാമ്മ | 5/1990 - 6/1990 |
3 | റ്റി ജെ അന്നമ്മ | 7/1990 - 3/1991 |
4 | മേരി പി ജോർജ് | 4/1991 - 3/1992 |
5 | ഏ പി മാത്യു | 4/1992 - 3/1993 |
6 | പി സി ഏലിയാമ്മ | 4/1993 - 5/1994 |
7 | അന്നമ്മ ജോർജ് | 6/1994 - 5/1995 |
8 | റ്റി ജെ അന്നമ്മ | 6/1995 - 4/1999 |
9 | വൈ ലിസ്സിക്കുട്ടി | 5/1999 - 3/2000 |
10 | മേരി ചാക്കോ | 4/2000 - 3/2001 |
11 | സി ജെ മറിയാമ്മ | 4/2001 - 5/2004 |
12 | സോമിനി ജോർജ് | 6/2004 - 3/2012 |
13 | ഷേർളി വര്ഗീസ് | 4/2012 - 5/2021 |
14 | എൽസിക്കുട്ടി തോമസ് | 6/2021 മുതൽ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | ഏതുമേഖലയിൽ |
---|---|---|
1 | തോമസ് മാത്യു | ആനിക്കാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് |
2 | സുനിൽ ചാക്കോ | നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മാനേജർ |
3 | എബി ആനിക്കാട് | പ്രശസ്ത ചിത്രകാരൻ (വിദേശത്തു ജോലി ചെയ്യുന്നു) |
4 | ജിനോയ് ജോർജ് | അഡ്വക്കേറ്റ് തിരുവല്ല ബാർ |
ചിത്രശാല
-
പ്രവേശനോത്സവം
-
വീടൊരു ലൈബ്രറി
-
ലഹരിവിരുദ്ധ ദിനം
-
റിപ്പബ്ലിക്ക് ദിനം
-
ക്രിസ്മസ് ആഘോഷം
-
ഓണാഘോഷം
-
വാർഷികം -ഡാൻസ്
-
കേരളപ്പിറവി
-
ഹലോ ഇംഗ്ലീഷ്
-
വിനോദയാത്ര
-
പ്രവർത്തങ്ങൾ
-
ഒരു ചെറുപുഞ്ചിരി
-
യോഗാക്ലാസ്
-
ഭിന്നശേഷി സൗഹൃദ റാമ്പ്
-
പ്രവർത്തിപരിചയം- ഇലക്ട്രിക്കൽ വയറിങ് -1st A grade
-
മാവേലി
-
ഗാന്ധിജയന്തി ദിനം
വഴികാട്ടി
- കോട്ടയം ജില്ലയിലെ കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും 5km ഓട്ടോമാർഗം എത്താം
- നെടുക്കുന്നത്ത് നിന്നും 4 km ഓട്ടോമാർഗ്ഗം എത്താം
- പത്തനംതിട്ട ജില്ലയിൽ മല്ലപ്പളി ബസ് സ്റ്റാൻഡിൽ നിന്നും ആനിക്കാട് റൂട്ടിൽ 3.5 km മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37528
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ