പുഴവാത് ഗവ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33359 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുഴവാത് ഗവ എൽ പി എസ്
വിലാസം
പുഴവാത്

ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0481 2423383
ഇമെയിൽglpspuzhvt@gmail.com
കോഡുകൾ
സ്കൂൾ കോഡ്33359 (സമേതം)
യുഡൈസ് കോഡ്32100100116
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4(Hm+3teachers)
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എ കെ
പി.ടി.എ. പ്രസിഡണ്ട്അനുജി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ശിവരാമൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പുഴവാത് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

തിരുവിതാംകൂർ മഹാരാജാവിനാൽ 1915 ൽ രാജമുദ്രയോടുകൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെയും കുമാരമംഗലം മനയിലെയും അംഗങ്ങൾ അടക്കം പഠിച്ചിട്ടുള്ളതും ചരിത്ര പരമായി വളരെ പ്രാധാന്യം ഉള്ളതുമാണ് ഈ വിദ്യാലയം.ചങ്ങനാശേരി രാജരാജവര്മയുടെയും റാണി ലക്ഷ്‌മിഭായിയുടെയും മകനായ ശ്രീമൂലം തിരുനാൾ രാമവർമ 1915 ൽ പുഴവാതിൽ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം രാജഭരണത്തിന്റെ അപൂർവം ശേഷിപ്പുകൾ അലങ്കരിക്കപ്പെടുന്നു.രാജാധികാരത്തിന്റെ അടയാളമായ ശംഖുമുദ്രയും പ്രാചീന ശില്പകലയുടെ ചാരുതയായ വൃത്താകാരമായ തൂണുകളും ഈ പുരാതന അക്ഷര കേന്ദ്രത്തിന്റെ അലങ്കാരമായി ഇന്നും നിലനിൽക്കുന്നു.പൊതു വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിലെ അറിയപ്പെടുന്ന പല മഹാപ്രതിഭകൾക്കും അറിവിന്റെ പാഠങ്ങൾ നൽകിയിട്ടുണ്ട്.കേരളീയ കലകളുടെ തറവാടായ ലക്ഷ്മീപുരം കൊട്ടാരം ഈ വിദ്യാലയത്തിന് വിളിപ്പാടകലെ ആണ്‌. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ അച്ഛൻ രാജരാജവർമ്മ ഈ കൊട്ടാരത്തിലെ അംഗം ആയിരുന്നു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .

  • സ്മാർട്ട് ക്ലാസ്സ് റൂം
  • കമ്പ്യൂട്ടർ ലാബ്
  • ഓഫീസ് റൂം
  • അസംബ്ലി ഹാൾ
  • വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ
  • പാചകപ്പുര
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്ലറ്റ് ,
  • സ്റ്റോർ റൂം
  • കളിസ്ഥലംതുടർന്ന് വായിക്കുക

മാനേജ്‌മെന്റ്

ചങ്ങനാശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ   പേര്
1 ശാന്തകുമാർ
2 കെ ടി ജാനകി
3 അച്ചാമ്മ   ജോർജ് 
4 ബീന എ കെ

വഴികാട്ടി

  • ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
  • ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം
  • കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=പുഴവാത്_ഗവ_എൽ_പി_എസ്&oldid=2531203" എന്ന താളിൽനിന്ന് ശേഖരിച്ചത്