സെന്റ് തോമസ് എൽ പി എസ് മംഗളഗിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിൽ മംഗളഗിരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .
സെന്റ് തോമസ് എൽ പി എസ് മംഗളഗിരി | |
---|---|
വിലാസം | |
മംഗളഗിരി സെൻ്റ് .തോമസ് എൽ പി സ്കൂൾ തീക്കോയി പി. ഒ മംഗളഗിരി,കോട്ടയം, പിൻ:686580. , തീക്കോയി പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 12 - 7 - 1983 |
വിവരങ്ങൾ | |
ഫോൺ | 9847936254 |
ഇമെയിൽ | stlpsmangalagiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32216 (സമേതം) |
യുഡൈസ് കോഡ് | 32100201001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 1 |
ആകെ വിദ്യാർത്ഥികൾ | 5 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ ടി തൊടുക |
പി.ടി.എ. പ്രസിഡണ്ട് | ജോയി മത്തായി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനു ജോബിൻസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തീക്കോയി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സെൻറ് തോമസ് എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. കുന്നുകളും മലകളും നിറഞ്ഞ് യാത്രാസൗകര്യം തീരെയില്ലാതിരുന്ന മംഗളഗിരി പ്രദേശത്തെ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് 1983-ൽ മംഗളഗിരി പള്ളിയുടെ കീഴിൽ ഒരു സ്കൂൾ തുടങ്ങുന്നതിന് അനുമതി ലഭിച്ചു. No. B1/4870/83 dated 14.06.83 ഓർഡർ പ്രകാരം കാഞ്ഞിരപ്പള്ളി DEO യുടെ കീഴിൽ സെൻറ് തോമസ് എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം 40 കുട്ടികൾക്ക് പ്രവേശനം നൽകി. 12.07.1983-ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്കൂളിൽ 1984-ൽ രണ്ടാം ക്ലാസ്സും 1985-ൽ മൂന്നാം ക്ലാസ്സും 1986-ൽ നാലാം ക്ലാസ്സും ആരംഭിച്ചു. നാലാം ക്ലാസ്സ് ആരംഭിച്ചപ്പോൾ 143 കുട്ടികൾ സ്കൂളിലുണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിലധികവും.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ മാനേജ്മെൻറും നാട്ടുകാരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിനിന്ന് അടച്ചുകെട്ടുള്ള ക്ലാസ്മുറികളും ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, മുറ്റം, കളിസ്ഥലം, കോമ്പൗണ്ട് വാൾ എന്നിവയും ഉണ്ട്. കൂട്ടികളുടെ കമ്പ്യൂട്ടർ പരിശീലനത്തിനായി MLA ഫണ്ടിൽ നിന്നും MP ഫണ്ടിൽ നിന്നും ഓരോ കമ്പ്യൂട്ടർ വീതം ലഭിച്ചിരുന്നു. 2014-15 വർഷത്തിൽ CMC പാലാ പ്രോവിൻസിൽ നിന്നും ഒരു കമ്പ്യൂട്ടർ സ്കൂളിനു നല്കുകയുണ്ടായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- േനർക്കാഴ്ചച
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി. ഫിലോമിന മാത്യു 1983-1986
- സി. അന്നമ്മ തോമസ് 1986-1993
- സി. ഡെയ്സമ്മ ജോസഫ് 1993-1995
- സി. കാതറിൻ 1995-1999
- സി. മോനി ജോസഫ് 1999-2001
- സി. വത്സമ്മ കെ. വി. 2001-2005
- സി. ആനീസ് ജോസഫ് 2005-2013
- സി. ലൂസിയാമ്മ പി. ജി. 2013-2015
- Bhagyamol Joseph 2015 -2020
- Royson Francis 2020 -2022
- John T Thoduka 2022-
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് തോമസ് എൽ പി എസ് മംഗളഗിരി
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32216
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ