സഹായം Reading Problems? Click here


എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(31084 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


Titlekvklm.png



KVKLM5.jpg
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം
Treekv.jpg
വിലാസം
കെഴുവംകുളം പി.ഒ , കോട്ടയം

https://en.wikipedia.org/wiki/Kezhuvamkulam കെഴുവംകുളം
,
686584
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ04822267323
ഇമെയിൽnsshsklm@yahoo.co.in
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31084 (സമേതം)
ഹയർസെക്കന്ററി കോഡ്ബാധകമല്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാല
ഉപ ജില്ലകൊഴുവനാൽ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം76
പെൺകുട്ടികളുടെ എണ്ണം90
വിദ്യാർത്ഥികളുടെ എണ്ണം166
അദ്ധ്യാപകരുടെ എണ്ണം‌10
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാധകമല്ല
പ്രധാന അദ്ധ്യാപകൻപിബി സുരേഷ്ബാബു
പി.ടി.ഏ. പ്രസിഡണ്ട്ഷാജി കരുണാകരൻ നായർ
അവസാനം തിരുത്തിയത്
26-09-2020Kezhuvamkulam


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം




ചരിത്രം

കെഴുവംകുളം ഗ്രാമത്തിനു തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി ക്ഷേത്രമാണ് കെഴുവംകുളം എൻഎസ്എസ് ഹൈസ്കൂൾ .വര്ഷങ്ങള്ക്കു മുമ്പ് സ്ഥാപിതമായ ഇ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് .1933 ൽ എൻ.എസ്.എസ്. വെർണാക്കുലർ മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എം.പി .രാഘവൻ നായർ ആയിരുന്നു. ശ്രീ എൻ. വേലായുധ ശാസ്ത്രി ,ശ്രീ കൃഷ്ണപിള്ള (ഭരണങ്ങാനം),ശ്രീ ഗോവിന്ദപിള്ള,ശ്രീമതി പി. എൻ. രാജമ്മ(തിരുവല്ല),താന്നിക്കത്തടത്തിൽ രാമൻനായർ (കെഴുവംകുളം),ഗോവിന്ദ വാരിയർ (കിടങ്ങൂർ) എന്നിവർ അദ്ധ്യാപകരായി ആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

t

ശ്രീ .പരമ്പകത്തു ഗോവിന്ദൻ നായർ ,ശ്രീ ചോലത്തറ കൃഷ്ണൻനായർ ,ശ്രീ പുളിയമ്മാക്കൽ പരമേശ്വരൻ നായർ ,ശ്രീ വടക്കയിൽ രാമൻനായർ,ശ്രീ കാക്കനാട് ഗോപാലൻ നായർ ,വടവൂർ അയ്യപ്പൻ നായർ ,കുഴുപ്പള്ളിൽ പരമേശ്വരൻ നായർ ,ശ്രീ ഇലഞ്ഞിക്കൽ ഗോവിന്ദൻ നായർ ,എന്നിവർ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. കെഴുവംകുളം കരയോഗത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഈ വിദ്യാലയം 1950 ജൂൺ മാസത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു .1953 മാർച്ച് മാസത്തിൽ ആദ്യ ബാച്ച് വിദ്യാർഥികൾ SSLC പരീക്ഷ എഴുതി .വടക്കയിൽ രാമൻ നായരുടെ നേതൃത്വത്തിൽ കരയോഗ പ്രവർത്തകരും ശ്രീ പര്യാത് കുഞ്ഞൻ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള 1063 ആം നമ്പർ SNDP ശാഖാ യോഗം പ്രവർത്തകരും സ്കൂൾ വികസനത്തിന് വേണ്ടി കഠിന പരിശ്രമം നടത്തി .ശാഖാ യോഗം ആരംഭിക്കാനിരുന്ന സ്കൂളിന് വേണ്ടി പണി തീർത്ത തടി ഉരുപ്പടികൾ ഈ സ്കൂളിന് സംഭാവന ചെയ്തു. കെഴുവംകുളത്തെ നാനാ ജാതി മതസ്ഥരായ ആളുകൾ സ്കൂൾ നിർമാണത്തിൽ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. ഹൈ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഹെഡ്മാസ്റ്റർ ആയി ശ്രീ പി.എൻ. പരമേശ്വരൻ നായർ (മുൻ NSS സ്കൂൾസ് ജനറൽ മാനേജർ ) നിയമിതനായി.


ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് എൻ.എസ്സ്.എസ് സ്ഥാപകനേതാവായ ശ്രീ. മന്നത്തു പത്മനാഭൻ അവർകളാണ്.1933 മുതൽ സ്കൂളിന്റെ പേരും പ്രശസ്തിയും നിലനിർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

ഭൗതികസൗകര്യങ്ങൾ

Envkvklm.jpg
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


കമ്പ്യൂട്ടർ ലാബുകളുണ്ട്. 4കമ്പ്യൂട്ടറുകളുണ്ട്.കൂടാതെ 8 ലാപ് ടോപ്പുകളും. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.LCD പ്രൊജക്ടറുകൾ, ഹാൻഡിക്യാം,ടി വി ഇവയും കുട്ടികൾക്ക് ലഭ്യമാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്സുനമുക്കുണ്ട്. . ഇപ്പോൾ സ്കൂളിൽ 4 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

Extrakvklm.jpg

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ Science club,Maths club, Social science club, Eco club,Health club,English club
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1951-1953 പി .എൻ. പരമേശ്വരൻ നായർ
1953-1960 വി .രാവുണ്ണി മേനോൻ
1960-1961 എൻ.ഗോപാലക്കുറുപ്പ്
1961-1963 എൻ.എൻ. നമ്പൂതിരി
1963-1966 കെ .എസ്‌.ശ്രീധരൻ നായർ
1966-1972 വി.എ.അയ്യപ്പൻ പിള്ള
1972-1973 കെ.എസ്‌.രാമചന്ദ്ര പിള്ള
1973-19074 കെ.അപ്പുക്കുട്ടൻ നായർ
1975-1983 ‍ആർ .ബാലചന്ദ്രൻ നായർ
1983-1984 പി .എസ്.ജോൺ
1984-1987 പി.പി.ബാലകൃഷ്ണൻ നായർ
1987 - 1987 എൻ.എൻ. പുരുഷോത്തമൻ നായർ
1987 - 1988 ബി .സരോജിനിഅമ്മ
1988 -1990 കെ.വി. ബാലകൃഷ്ണൻ നായർ
1990 - 1991 വി.ബാലകൃഷ്ണൻ നായർ
1991-1997 ടി.പി.സരസ്വതി അമ്മ
1997-2000 പി.പി. അമ്മിണി അമ്മ
2000-2002 ജെ .ജഗദമ്മ
2002-2004 എം.എസ്‌.സുഷമാദേവി
2004-2007 കെ.ബി.വിജയകുമാരിയമ്മ
2007-2013 കെ.പി.വാസന്തി
2013-2014 പി.സതിയമ്മ
2015- പി.ബി.സുരേഷ്ബാബു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ.വി.എസ്.നമ്പൂതിരി
വി.എൻ. വാസവൻ (എം എൽ എ)
കെ.ജി.മുരളീധരൻ-(പത്രപ്രവർത്തകൻ)

കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ

പരീക്ഷയിൽ ഉന്നതവിജയം നേടിയ കെഴുവംകുളം എൻ എസ് എസ് ഹൈസ്കൂളിന്റെ അഭിമാനതാരങ്ങൾ
2018 ജനുവരിയിൽ തൃശ്ശൂരിൽ വച്ച് നടന്ന സ്റ്റേറ്റ് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മൃദംഗ മത്സരത്തിൽ എ ഗ്രേഡ് നേടിയ പത്താം ക്ലാസ് വിദ്യാർത്ഥി അഭിജിത് സതീഷ്
2017 ൽ കടുത്തുരുത്തിയിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗ മത്സരത്തിൽ പങ്കെടുത്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഗൗതം.വി. നായർ & പാർട്ടി


വഴികാട്ടി