സഹായം Reading Problems? Click here


സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31068 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ
Sjhsmanathoor.jpg
വിലാസം
മാനത്തൂർ, പിഴക് പി.ഒ,
കോട്ടയം ജില്ല

മാനത്തൂർ
,
686 655
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ04822261037
ഇമെയിൽsjhsmanathoor@rediffmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ല‌രാമപുരം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംപൊതു വിദ്യാഭ്യാസ വകുപ്പ്‌
സ്കൂൾ വിഭാഗംഎയിഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം188
പെൺകുട്ടികളുടെ എണ്ണം140
വിദ്യാർത്ഥികളുടെ എണ്ണം328
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ് ജോസഫ്.
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ. ഷാജി സെബാസ്റ്റിയൻ‍
അവസാനം തിരുത്തിയത്
24-09-202031068.swiki


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ റൂട്ടിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. മാനത്തൂർ സെന്റ്‌. ജോസഫ്സ്‌ ഹൈസ്ക്കൂൾ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1968 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

ക്രാന്തദർശികളായ നമ്മുടെ പൂർവ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ മാനത്തൂർ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂൾ. 1908 ൽ പള്ളിയോടുചേർന്ന്‌ എളിയ നിലയിൽ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ൽ നമ്മുടെ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ൽ പള്ളിയുടെ സമീപത്തുനിന്നും കൂടുതൽ സൗകര്യാർത്ഥം ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ൽ ഇത്‌ ഒരു L.P. സ്കൂളായി. 1937 ൽ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകൾ പൂർത്തിയാവുകയും സ്കൂൾ യു.പി. സ്കൂൾ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂൾ ആയി ഉയർത്തി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ നിർവ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. 2006-07 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷയിൽ 100% വിജയം നേടിക്കൊണ്ട്‌ സ്കൂൾ അതിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണാധ്യായം എഴുതിച്ചേർത്തു. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം നിലനിർത്തി വരുന്നു. 2008 ൽ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിർമ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാർ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിർവ്വഹിച്ചു. കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ ഈ സ്കൂൾ എത്തിനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന്‌ ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 2 കെട്ടിടങ്ങളിലായി 13 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 12 കമ്പ്യൂട്ടറുകളും ഒരു L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡിങ്
  • ബുൾ ബുൾ
  • റെഡ്‌ ക്രോസ്സ്‌
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club, IT Club, Science Club, Maths Club etc.

. ഖൊ-ഖൊ , ഷട്ടിൽ വിഭാഗങലിൽ പ്രത്യെക കോച്ചിങ് . ജൈവ പച്ചക്കറിത്തോട്ടം .സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ.കുര്യാക്കോസ് നരിതൂക്കിലും, ഹെഡ്മിസ്ട്രസ് ശ്രീമതി ഷാനി ജോണും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1994 - 1997 പി. റ്റി. ദേവസ്യ
1997 - 1998 കെ. എം. സെബാസ്റ്റ്യൻ
1998 - 2000 വി. സി. ദേവസ്യ
2000 - 2003 കെ. പി. മാത്യു
2003 - 2009 റവ. സി. ലിസാ ടോം
2010 - 2011 ശ്രീ. റ്റി.എസ്‌. എബ്രാഹം സി.ലിൻസി }
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സെന്റ് ജോസഫ്‌സ് എച്ച് എസ് മാനത്തൂർ

  • കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ ഹൈവേയിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്ത റോഡ് സൈഡിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

Loading map...