2 ജി വി എച്ച് എസ്സ് എസ്സ് തട്ടക്കുഴ/പരിസ്ഥിതി ദിനം

ജൂൺ 5 ലോകപരിസ്ഥിതി ദിനം.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി.മരങ്ങൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പ്രവ‌ർത്തിക്കുമെന്ന്  കുട്ടികൾ പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞയെടുത്തു. പ്ലാസ്റ്റിക്ക് മലിനീകരണം ഇല്ലാതാക്കാനായി പ്രവർത്തിക്കുമെന്നും കുട്ടികൾ  പ്രതിജ്ഞയെടുത്തു.വാർഡ് മെമ്പർ ജിൻസി സാജൻ സ്ക്കൂൾ വളപ്പിൽ ഫലവൃക്ഷ തൈനട്ട്ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രകൃതിയുടെ ഭാഗമാണ് നാമോരോരുത്തരെന്നും അതുകൊണ്ട് പ്രകൃതിയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്നും ശ്രീമതി ജിൻസി കുട്ടികളെ ഉദ്ബോധിപ്പിച്ചു. അതിൻ്റെ പരിപാലനം കുട്ടികളെ ഏൽപ്പിച്ചു. എൽ പി , യു.പി,എച്ച്.എസ് വിഭാഗങ്ങളിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. വിജയികളായവരെ അനുമോദിച്ചു. കുട്ടികൾ പ്ലക്കാർഡുകൾ തയ്യാറാക്കി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി രാധിക പിബി പരിസ്ഥിതി ദിന സന്ദേശം നൽകി.