എ.എൽ.പി.എസ് പങ്ങാരപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(24641 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പങ്ങാരപ്പിള്ളി
വിലാസം
പങ്ങാരപ്പിള്ളി

എ.എൽ പി എസ് പങ്ങാരപ്പിള്ളി
,
പങ്ങാരപ്പിള്ളി പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1954
വിവരങ്ങൾ
ഇമെയിൽsudhapangarappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്24641 (സമേതം)
യുഡൈസ് കോഡ്32071301802
വിക്കിഡാറ്റQ64088901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ76
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ എ
പി.ടി.എ. പ്രസിഡണ്ട്എം.എം. അബ്ബാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഫ്രെൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



  • ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
  • പങ്ങാരപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലെ ഏക എൽ .പി സ്കൂൾ ആണ് .

ചരിത്രം

1954 ഇൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . തലപ്പിള്ളി താലൂക്കിലെ ചേലക്കര പഞ്ചായത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ പരിഹാരം ശിവക്ഷേത്രത്തിനു തൊട്ടടുത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ചേലക്കര ദേശത്തു നിന്നും 4 കിലോമീറ്റർ ഉള്ളിലായി പങ്ങാരപ്പിള്ളിയുടെ പടിഞ്ഞാറു ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള പങ്ങാരപ്പിള്ളി ഗ്രാമം .എന്നാൽ വെള്ളവും വെളിച്ചവും കടന്നു വരാതിരുന്ന ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു ഒരു എൽ പി സ്കൂൾ .ഈ അഭിലാഷം പൂവണിഞ്ഞത് 1954 ജൂൺ മാസം 7- )൦ തിയതിയാണ് .

സ്കൂൾ 50 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് നിലനിൽക്കുന്നത് .കൃഷി ഭൂമികൾക്ക് നടുവിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പരിഹാരം ശിവക്ഷേത്രം -ക്ഷേത്ര കുളം .അതിനു തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിൽ കാവിന്റെ വിശുദ്ധിയുള്ള പങ്ങാരപ്പിള്ളി എ .എൽ .പി സ്കൂൾ .1954 ജൂൺ മാസത്തിൽ അന്നത്തെ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ വട്ടേക്കാട്ട് കുഞ്ഞൻ നായരുടെ മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ ആരംഭിച്ചത് .പുതിയ മാനേജ്‌മന്റ് കമ്മിറ്റിയുടെ കീഴിൽ 5 അധ്യാപകരും 148 കുട്ടികളും ഇവിടെ നിലവിലുണ്ട് .കൂടാതെ പി ടി എ യുടെ സഹകരണത്തോടെ നടത്തുന്ന പ്രീ പ്രൈമറി ക്ലാസ്സിൽ 2 അധ്യാപകരും 71 കുട്ടികളും ഇവിടെ പഠിക്കുന്നു .

കൂടുതൽ അറിയാൻ ഇവിടെ click ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ്

  • ഹെൽത്ത് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം
  • ഗണിത ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്

മുൻ സാരഥികൾ

വാസുണ്ണി നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,കൃഷ്ണനുണ്ണി നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാമകൃഷ്ണൻ - ബാങ്ക് മാനേജർ /, ടി എ ൻ ദാമോദരനുണ്ണി -അദ്ധ്യാപകൻ /, ഗീത എ - അദ്ധ്യാപിക , സുധ എ - പ്രധാന അദ്ധ്യാപിക -എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി/ ശോഭ എ-അദ്ധ്യാപിക / റഷീദ് മാസ്റ്റർ / ആരതി മേനോൻ -ഡോക്ടർ /ഐശ്വര്യ എഞ്ചിനീയർ മനോജ് - പോലീസ് etc

നേട്ടങ്ങൾ .അവാർഡുകൾ.

2014 ഇൽ മലയാള മനോരമയുടെ നല്ല പാഠം പരിപാടിയിൽ എ+ഉം ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി . പഴയന്നൂർ ബി ആർ സിയുടെ അക്ഷര ജ്യോതിസ്സ് പരിപാടിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2015 -16 വർഷത്തിൽ മെട്രിക് മേളക്ക് ഒന്നാം സ്ഥാനം നേടുകയുണ്ടായി .

വഴികാട്ടി

ചേലക്കരയിൽ നിന്നും മുഖാരിക്കുന്നു ഹോസ്പിറ്റലിന് എതിർ ദിശയിലൂടെയുള്ള വഴിയേ അന്തിമഹാകാളൻകാവ്‌ റോഡിലൂടെ പടിഞ്ഞാറേപങ്ങാരപ്പിള്ളി എത്തി പരിഹാരം ശിവ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ സ്കൂളിൽ എത്തിചേരാം

Map