ജി.യു.പി.എസ് ഗുരുവായൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24254 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ് ഗുരുവായൂർ
വിലാസം
ഗുരുവായൂർ

ഗുരുവായൂർ പി.ഒ.
,
680101
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 09 - 1912
വിവരങ്ങൾ
ഫോൺ0487 2330552
ഇമെയിൽgupsguruvayoor1912@gmail.com
കോഡുകൾ
സ്കൂൾ കോഡ്24254 (സമേതം)
യുഡൈസ് കോഡ്32070301702
വിക്കിഡാറ്റQ64088799
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ270
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാജിദ ടി കെ
പി.ടി.എ. പ്രസിഡണ്ട്ബൈജു
എം.പി.ടി.എ. പ്രസിഡണ്ട്സാവിത്രി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റി 18- ം വാർഡിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് മൂകസാക്ഷിയായ ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ പോയകാലത്തിന്റെ സൗഭാഗ്യ സ്മരണകളുമായി നിൽക്കുന്ന മഞ്ജുളാലിനു സമീപത്ത് ഗവണ്മെന്റ് വക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് കേരളത്തിലെ മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നുവല്ലോ. VI th സർക്കിൾ മദിരാശി സംസ്ഥാനത്തിലെ മലബാർ കോഴിക്കോട് കേന്ദ്രമാക്കി പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന്ന് ‘ഡിസോസ’ മദാമ്മ ഡി ഇ ഒ ആയി പ്രവർത്തിച്ചിരുന്നു. അവരുടെ പ്രോത്സാഹന ത്തിലായിരിക്കണം ഈ വിദ്യാലയം ആരംഭിച്ചതും അഭിവൃദ്ധിപ്പെട്ടതും. ഗുരുവായൂർ പ്രദേശത്തെ സ്ത്രീകളുടെ ഇടയിൽ സാക്ഷരത വളരെകുറവായിരുന്നു അത് പരിഹ രിക്കാൻ കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഏകദേശം 32 വർഷത്തോളം പെൺകുട്ടികൾക്ക് മാത്രമായി നിലനിന്നിരുന്ന ഈ സ്ഥാപനത്തിൽ 1946-47 കാലഘട്ടത്തോടെയാണ് ആൺകുട്ടികളെക്കൂടി ചേർത്ത് തുടങ്ങിയത്.

                        ഗുരുവായൂർ സത്യാഗ്രഹം നടക്കുന്നതിനു മുമ്പ് 1912  സെപ്തെംബർ 2 ം  തിയതി      ഗേൾസ് എലിമെന്റെറി സ്കൂളായി    ഇപ്പോഴത്തെ പോസ്റ്റഫീസിനു കിഴക്കു വശത്ത് വീടുപോലുള്ള രണ്ടു നില കെട്ടിടത്തിൽ ഡിസ്ട്രിക്ട് ബോർഡ് വകയായാണ് ഈ വിദ്യാലയം    നിലവിൽ വന്നത് . ആദ്യകാലത്ത് മാണിക്കത്തുവക വീട്ടിൽ വാടകയ്ക്കാണ്  സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട്  സ്ഥലംപോരാതെ വന്നപ്പോൾ ഇപ്പോൾ വിജയബാങ്ക് നിൽക്കുന്നിടത്ത് സെമിപെർമനന്റ് ആയി മറ്റൊരുകെട്ടിടം നിർമ്മിച്ചു. പിന്നീട് 1950 കാലഘട്ടത്തിൽ ശ്രീ വടക്കേത്തല വറീത്  മാസ്റ്റർ പ്രധാന അധ്യാപകനായിരുന്നപ്പോഴാണ് ഇപ്പോഴത്തെ സ്ഥലത്തിന്റെ അക്വിസിഷൻ നടപടികൾ ആരംഭിച്ചത്. ബഹുമാഹ്യനായ ഗുരുവായൂർ എം.എൽ.എ ശ്രീ.കെ.വി അബ്ദുൾ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗപ്പെടുത്തി നിർമ്മിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാഭ്യാസ സംരക്ഷണയജ്ഞം

സ്‌കൂൾ വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ.പി.കെ.ശാന്തകുമാരി ഉദ്‌ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈ ലജ ദേവൻ വാർഡ് മെംബർ ശോഭ ഹരിനാരായണൻ ,എ .ഇ.ഓ. പി.ബി.അനിൽ,എന്നിവർ പങ്കെടുത്തു .

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ഗുരുവായൂർ&oldid=2531264" എന്ന താളിൽനിന്ന് ശേഖരിച്ചത്