സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ | |
---|---|
വിലാസം | |
ചെവൂർ ചെവൂർ പി.ഒ. , 680027 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഫോൺ | 0487 2342725 |
ഇമെയിൽ | stxaviershs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22006 (സമേതം) |
യുഡൈസ് കോഡ് | 32070400702 |
വിക്കിഡാറ്റ | Q64091679 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 176 |
ആകെ വിദ്യാർത്ഥികൾ | 416 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി ആന്റണി കെ |
പി.ടി.എ. പ്രസിഡണ്ട് | ജോണി പി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശിൽപ ജയൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂർ എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.തുടർച്ചയായി 12 വർഷം എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.
ചരിത്രം
പള്ളിയുളളിടത്ത് പള്ളിക്കൂടവും എന്ന ഇടയലേഖനത്തിന്റെ അടിസ്ഥാനത്തിൽ 1890-ൽ ലോവർ പ്രൈമറി സ്ക്കൂളും തുടർന്ന് 1940-ൽ അപ്പർ പ്രൈമറി സ്ക്കൂളും പിന്നീട് 1976-ൽ അമ്മാടം സെന്റ്ആന്റണീസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂളും ആരംഭിച്ചു.1976-സെപ്റ്റംബര്‍ 26-നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ കെ.കരുണാകരൻ ചെവ്വൂർ സെന്റ് സേവ്യേഴ്സ് എച്ച് എസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ മൈതാനം, തണലേകുന്ന സ്കൂൾ അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടർ ലാബ്,ഓരോ ക്ലാസ്സിലും പ്രത്യേകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാൻ, സ്പീക്കർ, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫിൽറ്റർ വെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്സ്
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- കാർഷിക ക്ലബ്
മാനേജ്മെന്റ്
തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയാണീ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ആന്റണി ചെമ്പക്കശ്ശേരി കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോഷി ആളൂർ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകനായി ശ്രീ ജോസഫ് ടി എ സേവനമനുഷ്ടിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിൻന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1976 - 79 | ശ്രീ. യു. നീലകണ്ഠമേനോൻ |
1979 - 81 | ശ്രീ. എ. ഒ. പാലു |
1981 - 86 | ശ്രീ. ഇ. പി. ജോർജ്ജ് |
1986- 92 | ശ്രീ. ആൻറണി കുര്യൻ ടി. |
1992 - 2000 | ശ്രീ. പി. എ. അഗസ്റ്റി |
2000 - 02 | ശ്രീ. കുറ്റിക്കാട്ട് ആൻറണി ബാബു |
2002 - 06 | ശ്രീമതി. സി. കെ ലൂസി |
2006 - 2010 | ശ്രീമതി എം.പി കൊച്ചുത്രേസ്യ |
2010 - 2015 | ശ്രീ. കെ. എ. പൊറിഞ്ചു |
2015 മുതൽ | ശ്രീ. ടി എ ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. പി. വി. ഭരതൻ - മുൻ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് , പദ് മശ്രീ ഇ ഡി ജെമ്മിസ് - പദ്മശ്രീ ജേതാവ് 2014
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ-തൃപ്രയാർ അല്ലെങ്കിൽ തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടില്‍ തൃശ്ശൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ക്കൂൂൾ സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22006
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ