ജി.എൽ.പി.എസ് തച്ചനാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
(21827 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തച്ചനാട്ടുകര
വിലാസം
പാലോട്

പാലോട്
,
Palode പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04924 236966
ഇമെയിൽglpsthachanattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21827 (സമേതം)
യുഡൈസ് കോഡ്32060700801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ കെ
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്നവ്യ
അവസാനം തിരുത്തിയത്
02-12-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മഹാഭാരതകഥയുടേയും പറയിപ്പെറ്റ പന്തിരുകുലത്തിന്റെയും ഐതീഹ്യങ്ങളുറങ്ങുന്ന തച്ചനാട്ടുകരയുടെ ഹൃദയഭാഗമായ പാലോടാണ് തച്ചനാട്ടുകര ജി.എൽ.പി. സ്കൂളിന്റെ ആസ്ഥാനം. പ്രാദേശികമായി പഴ‍ഞ്ചേരി എന്നാണ് ഇവിടം അറിയപ്പെടുന്നത്. പൂരാതനകാലം മുതൽക്കുതന്നെ ചെറുകിട കച്ചവടക്കാരും കർഷകരും ഉൾപ്പെട്ടതാണ് ഇവിടുത്തെ ജനത. കുടിപ്പള്ളിക്കൂടങ്ങളോ എഴുത്ത് ആശാൻമാരോ നാമമാത്രമായരുന്നതിനാൽ 1914 ൽ തച്ചനാട്ടുകര എൽ.പിൽ സ്കൂൾ സ്ഥാപിതമാകും വരെ വിദ്യാഭ്യാസം തീ‍ർത്തും അന്യമായിരുന്നു.

ആരംഭത്തിൽ സ്വകാര്യമേഖലയിലും തുടർന്ന് താലൂക്ക് ബോർ‍‍ഡിനുകീഴിലും മലബാ‍ർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലും പ്രവർത്തിച്ച സ്കൂൾ 1957 ൽ സർക്കാ‍ർ നിയന്ത്രണത്തിലായി. 1999 ജൂൺ 26 വരെ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവ‍ർത്തിച്ചിരിക്കുന്നത്. പിന്നീട് കെട്ടിടെ ഉടമയായിരുന്ന ശ്രീമതി. തങ്കമണി ( പാലോട്ടിൽ കൃഷ്ണൻകുട്ടി ഗുപ്തന്റെ ഭാര്യ) 20 സെന്റ് സ്ഥലം സ്കൂളിന് സൗജന്യമായി നൽകി. 1998 ഒക്ടോബർ 10ന് പുതിയ കെട്ടിടത്തിന് ശ്രി. സി.പി. കൃഷ്ണൻകുട്ടി ഗുപ്തൻ തരക്കല്ലിട്ട ഓഫീസ്മുറിയും നാലു ക്ലാസിമുറികളും ഉള്ള കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത് ഡി.പി.ഇ.പി ആയിരുന്നു. മണ്ണാർക്കാട് എം.എൽ.എ ശ്രീ. ജോസ് ബേബിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

2019 ൽ എം.എൽ.എ ഫണ്ടിൽ നിന്നും നാൽപ്പതു ലക്ഷം മുടക്കി പുതിയ നാല് ക്ലാസ് റൂമുുകൾ നി‍ർമ്മിച്ചു. 06-06-2019 ഒറ്റപ്പാലം എം.എൽ.എ പി ഉണ്ണിയാണ് ഉദ്ഘാടനം നി‍‍ർവഹിച്ചത്. ഇന്നിപ്പോൾ നിലവിലുള്ള ക്ലാസ് റൂമുകളിലെല്ലാം ഹൈടെക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എൽ.കെ.ജി. യു.കെ.ജി ക്ലാസുകളിൽ എ.സി സൗകര്യം കൂടി ഏ‍ർപ്പെടുത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് റൂമുകളും ഹൈടെക് സൗകര്യമുള്ളവ

റൂഫോടുകൂടിയ ഓപ്പൺ അസംബ്ളി ഹാൾ

ഇന്റർലോക്ക് പതിച്ച മുറ്റം

ശീതികരിച്ച എൽ.കെ.ജി., യു.കെ.ജി ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14കി.മി. അകലം
  • NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തച്ചനാട്ടുകര&oldid=2617194" എന്ന താളിൽനിന്ന് ശേഖരിച്ചത്