സഹായം Reading Problems? Click here


പി.വി.എ.എൽ.പി.എസ്.കുലുക്കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20420 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.വി.എ.എൽ.പി.എസ്.കുലുക്കല്ലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1927
സ്കൂൾ കോഡ് 20420
സ്ഥലം കുലുക്കല്ലൂർ
സ്കൂൾ വിലാസം കുലുക്കല്ലൂർ (പിഒ),ഷൊർണുർ
പിൻ കോഡ് 679337
സ്കൂൾ ഫോൺ 04662215454
സ്കൂൾ ഇമെയിൽ pvalpskulukkallur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഷൊർണ്ണൂർ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 45
പെൺ കുട്ടികളുടെ എണ്ണം 46
വിദ്യാർത്ഥികളുടെ എണ്ണം 91
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ ശ്രീമതി എം കെ ഇന്ദിര
പി.ടി.ഏ. പ്രസിഡണ്ട് ശ്രീമതി വനജകുമാരി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
11/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ചരിത്രം

        പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പഞ്ചായത്തിൽ പുറമത്ര എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഷൊർണുർ ഉപജില്ലയിൽ ഉൾപ്പെടുന്നു .കുലുക്കല്ലൂർ പഞ്ചായത്തിലെ 7 8 9 വാർഡുകളിൽ ഉൾപ്പെട്ട പുറമത്ര ,പള്ളിയാൽതൊടി , കമ്പംത്തൊടി പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ അധ്യയനം നടത്തുന്നത് . 1927 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് . കുടിപ്പള്ളിക്കൂടം എന്ന നിലയിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാവുന്ന വിദ്യാലയമായി മാറി . ആദ്യം അഞ്ചാംക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും കുറച്ചു കാലങ്ങൾക്കു ശേഷം നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി സ്കൂളായിത്തീർന്നു . ആദ്യത്തെ പേര് സരോജിനിവിലാസം എന്നായിരുന്നു .ശ്രീ മാധവൻ നായർ വിദ്യാലയം ഏറ്റെടുത്ത ശേഷം പേര് പ്രഭാകരവിലാസം എന്നാക്കിമാറ്റി.ശ്രീ മാധവൻ നായർ പിന്നീട് ശ്രീ ടി പി കെ നായർക്ക് വിദ്യാലയം കൈമാറി ,വർഷങ്ങൾക്കുശേഷം  ശ്രീ ടി പി കെ നായരിൽ നിന്ന് ശ്രീമാൻ പി ശശിധരൻ ഏറ്റെടുത്തു . ഇപ്പോൾ ശ്രീ ശശിധരൻ ആണ് സ്കൂളിന്റെ മാനേജർ 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി