ജി.എൽ.പി.എസ്. വെള്ളിനേഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫലകം:Infobox School സ്ഥലപ്പേര്=വെള്ളിനേഴി
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ വെള്ളിനേഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെള്ളിനേഴി ജി.എൽ.പി സ്കൂൾ.
1875 ൽ ഒളപ്പമണ്ണമനയുടെ നേതൃത്വത്തിൽ എഴുത്തുപള്ളിയായി തുടക്കം കുറിച്ചു.1902 ൽ മദിരാശി സംസ്ഥാനത്തിന്റെ വെർണാകുലർ സ്കൂൾ ഗ്രാന്റോടെ പ്രാദേശിക ഭാഷാ എലിമെന്ററി സ്കൂൾ ആയി.1913 ൽ പുതിയ കെട്ടിടം വന്നു. പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി.1956 ൽ മലബാർ ഡിസ്ട്രിക് ബോർഡ്, ഹൈസ്ക്കൂളാക്കി മാറ്റി.ഒളപ്പമണ്ണമന 8 ഏക്കർ 32 സെന്റ് സ്ഥലം സൗജന്യമായി നൽകി. അക്കാലത്ത് എൽ.പി.സ്കൂൾ വാടകക്കെട്ടിടത്തിലേയ്ക്ക് മാറി. 2001 ൽ ഡി.പി.ഇ.പി മുഖേന നൽകിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
2019 ൽ സർക്കാർ ഫണ്ട് മുഖേന 88.8 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
*. അടച്ചുറപ്പുള്ള 12 ക്ലാസ് മുറികൾ. ഇതിൽ ഓഫീസ് കം സ്റ്റാഫ് റൂം ,ലൈബ്രറി & ലാബ് റൂം ഒന്ന്,സ്റ്റേജ് വിത്ത് ഓഡിറ്റോറിയം ഒന്ന്(മൂന്ന് ക്ലാസ് മുറികൾക്ക് തുല്യം 19 X6.5mtrs), താഴെ ക്ലാസ് കം ഓപ്പൺ എയർ ഓഡിറ്റോറിയം. ക്ലാസ് മുറികളായി ഉപയോഗിക്കുന്ന 10 മുറികൾ.
അനുബന്ധ സൗകര്യങ്ങൾ
*എല്ലാ ക്ലാസിലും ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യം. മാസ്റ്റർ കമ്പ്യൂട്ടറിനോട് LAN ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ഓൺലൈൻ ഡിജിറ്റൽ സൗകര്യങ്ങൾ.4 പ്രൊജക്ടടർ വിത്ത് ഡിസ്പ്ലേ സ്ക്രീൻ, 8 ലാപ്ടോപ്പ്, 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ
*.9X6 മീറ്ററിൽ പ്രത്യേകമുറി അടുക്കള .അതിൽ സ്റ്റോർ റൂം കൂടാതെ സ്റ്റീംബോയിലറിന്റെ സ്റ്റീമർ സ്ഥാപിച്ച മുറി. അടുക്കളയിൽ സ്റ്റീംബോയിലറിന്റെ റൈസ് കുക്കർ ഒന്ന്, കറി പാൻ കുക്കർ ഒന്ന്. പൂർണമായും സ്റ്റീംബോയിലർ സംവിധാനത്തിലാണ് പാചകം. പാചകത്തിനും വിതരണത്തിനുമായി മുഴുവൻ സ്റ്റീൽ പാത്രങ്ങൾ.
*. കുടിവെള്ളം സംഭരിക്കാനായി 7000 ലിറ്റർ മൊത്തം സംഭരണ ശേഷിയുള്ള 4 ടാങ്കുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ.നമ്പ൪ | സാരഥികളുടെ പേര് |
---|---|
1. | സി.ഉണ്ണികൃഷ്ണൻ |
2. | നാരായണൻകുട്ടി |
3 . | ശിവശങ്കരൻ മാസ്റ്റർ |
4. | രാമപ്പിഷാരടി |
5 . | സത്യഭാമ |
6. | ഉഷ.കെ |
7. | പി .എം.വാസുുദേവൻ |
8. | രാമൻകുട്ടി.വി |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
⭐ SCERT യുടെ ''മികവ് " പുരസ്കാരം
⭐ പഞ്ചായത്തിന്റെ ''ഹരിത വിദ്യാലയ പുരസ്കാരം "
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പ൪ | പൂ൪വ്വവിദ്യാ൪ത്ഥികളുടെ പേര് | വിഭാഗഠ |
---|---|---|
1. | പട്ടിക്കാംതൊടി രാമുണ്ണി മേനോൻ | കഥകളി |
2. | പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ | കഥകളി |
3. | പദ്മഭൂഷൺ രാമൻകുട്ടി നായർ | കഥകളി |
4 . | ചുണ്ടയിൽ ബാലമേനോൻ | കഥകളി ചുട്ടി |
5. | ചേലനാട്ട് സുഭദ്ര | ആദ്യകാല കഥകളി നടി |
6 . | മഠത്തിൽ ദേവകി | ആദ്യകാല കഥകളി നടി |
7 . | ഉണ്ണികൃഷ്ണക്കുറുപ്പ് | കഥകളി സംഗീതജ്ഞൻ |
8 . | ഡോ. ചേലനാട്ട് അച്യുതമേനോൻ | മദ്രാസ് സർവ്വകലാശാല മലയാളവിഭാഗം മേധാവി |
9. | കോതാവിൽ കൃഷ്ണനാശാരി | കഥകളിക്കോപ്പ് നിർമ്മാണം |
10. | കോതാവിൽ രാമൻകുട്ടി | കഥകളിക്കോപ്പ് നിർമ്മാണം |
11. | സുമംഗല | സാഹിത്യകാരി |
12. | ഡോ.ഒ.എം.വാസുദേവൻ | മനോരോഗ ചികിത്സാ വിദഗ്ധൻ |
13. | കോഴിക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ | ഗാന്ധിയൻ |
14. | കലാ .കൃഷ്ണൻകുട്ടിപ്പൊതുവാൾ | ചെണ്ടവാദന കലാകാരൻ |
15. | കലാ .അച്ചുണ്ണിപ്പൊതുവാൾ | ചെണ്ടവാദന കലാകാരൻ |
16. | തെക്കേക്കര ഈശ്വരക്കുറുപ്പ് | ചിത്രകാരൻ, കളംപാട്ട് കലാകാരൻ |
17. | ആലുംകുണ്ടിൽ കറുപ്പനാശാൻ | അയ്യപ്പൻ വിളക്ക് കലാകാരൻ |
18. | നെല്ലിപ്പറ്റ വിശ്വനാഥൻ | അയ്യപ്പൻ വിളക്ക് കലാകാരൻ |
19. | പുട്ടക്കുഴി ശിവദാസൻ | അയ്യപ്പൻ വിളക്ക് കലാകാരൻ |
20. | കെ.പി.ശിവരാമപ്പൊതുവാൾ | കർണാടക സംഗീതജ്ഞൻ |
21. | വെള്ളിനേഴി സുബ്രഹ്മണ്യം | കർണാടക സംഗീതജ്ഞൻ |
വഴികാട്ടി
🌎.പാലക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ പാലക്കാട് നിന്നും 40 km പടിഞ്ഞാറോട്ട് മാറി മാങ്ങോട് വെള്ളിനേഴി ജംഗ്ഷനിൽ നിന്നും 1. 5 Km. വടക്കോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.( 'വെള്ളിനേഴി കലാഗ്രാമ'ത്തിന്റെ വടക്കുവശത്തായി )
🌎.ചെർപ്പുളശ്ശേരി -പാലക്കാട് റൂട്ടിൽ ചെർപ്പുളശ്ശേരിയിൽ നിന്നും 6 k m കിഴക്കോട്ട് മാറി മാങ്ങോട് ജംഗ്ഷനിൽ നിന്നും 1.5 Km വടക്കോട്ട്് സഞ്ചരിച്ചാൽ സ്കൂൂളിലെത്താം. kan