എ.എസ്.ബി.എസ്. പേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20249 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


എ.എസ്.ബി.എസ്. പേരൂർ
വിലാസം
പേരൂർ

പേരൂർ
,
പേരൂർ പി.ഒ.
,
679302
സ്ഥാപിതം01 - 01 - 1910
വിവരങ്ങൾ
ഫോൺ0491 2873485
ഇമെയിൽasbsperur1910@gmail.com
കോഡുകൾ
സ്കൂൾ കോഡ്20249 (സമേതം)
യുഡൈസ് കോഡ്32060800307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ227
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ437
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേന്ദ്രൻ പി
പി.ടി.എ. പ്രസിഡണ്ട്ഡോക്ടർ റാ ണപ്രതാപ്
എം.പി.ടി.എ. പ്രസിഡണ്ട്സുപ്രിയ
അവസാനം തിരുത്തിയത്
15-03-202220249


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ലക്കിടിപേരൂർ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ .

ചരിത്രം

പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1910 ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക്‌ സൗജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ .1957 ,58 ,59 വർഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് .

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികളുടെ ലഭ്യത

കോൺക്രീറ്റ് കെട്ടിടം - ( നാലുകെട്ട് 1 ) ഒന്നാമത്തെ നില -( മേൽക്കൂര -ഓട് ) ക്ലാസ്സ്മുറികളുടെ എണ്ണം -7

ഓഫീസ്‌റൂം 1 , സ്റ്റേജ് കം ക്ലാസ്സ്‌റൂം -1 , ഓട് മേഞ്ഞ ഹാൾ -1 , ഷീറ്റ് മേഞ്ഞ ഹാൾ-2 , പെൺകുട്ടികളുടെ ടോയ്ലറ്റ് -1 , ആൺകുട്ടികളുടെ ടോയ്ലറ്റ് -1 , കുടിവെള്ള സൗകര്യം - കിണർ , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് , ഷീറ്റ് മേഞ്ഞ അസംബ്ലി ഹാൾ , കാലം പാർക്ക് , പ്രീപ്രൈമറി ഹാൾ , ചിൽഡ്രൻസ് പാർക്ക്, വൃത്തിയുള്ള അടുക്കള , ചുറ്റുമതിൽ , സ്കൂൾ ബസ് , സ്മാർട്ട് ക്ലാസ്റൂമുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

2018 മുതൽ ഉത്തമപൗരന്മാരെ വാർത്തെടുക്കൽ എന്ന ലക്ഷ്യത്തോടുകൂടി സ്കൗട്ട് പരിശീലനം ആരംഭിച്ചു . പ്രത്യേക പരിശീലനങ്ങൾ , സമൂഹത്തിനും വിദ്യാലയത്തിനും ആവശ്യമായ പ്രവർത്തങ്ങളുടെ നേതൃത്വം , ശുചീകരണ പ്രവർത്തനങ്ങൾ , ബോധവത്കരങ്ങൾ  എന്നിവ സജീവമായി സ്‌കൗട്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .

സയൻ‌സ് ക്ലബ്ബ്

നിത്യേന നമ്മുടെ ജീവിതത്തിൽ ശാസ്‌ത്രം ഇടം നേടുന്നു . വളർന്നു വരുന്ന തലമുറയ്ക്ക് ശാസ്‌ത്രത്തിൽ താൽപര്യം വളർത്തിയെടുക്കുക എന്ന ധൗത്യവുമായി ശാസ്‌ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ APJ യുടെ ഓർമയ്ക്കായി കലാം പാർക്ക് സ്ഥാപിക്കുകയും , കൂടാതെ പരിസ്ഥിതിയിലെ ശാസ്ത്രത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം 'പരിസ്ഥിതിയിലെ ശാസ്‌ത്രം' എന്ന പരിപാടി സംഘടിപ്പിക്കാറുണ്ട് .

ഐ.ടി. ക്ലബ്ബ്

വിവരവിനിമയ സാങ്കേതികവിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കമ്പ്യൂട്ടർ പരിശീലനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു . മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കുന്നു .

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി . സമഗ്രശിക്ഷ കേരളം സംസ്ഥാനതല ലൈബ്രറി പുസ്തക നിർമാണത്തിനായി അഞ്ചാം തരത്തിൽ പഠിക്കുന്ന നിരഞ്ജൻ എൻ ബി യുടെ സൃഷ്ടി ' ഇനിയെന്ന് ' തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണ് .

ഗണിത ക്ലബ്ബ്

"ഗണിതം രസകരം " എന്നതാണ് ഗണിത ക്ലബ്ബിന്റെ ആശയം തന്നെ . ഗണിതം പ്രയാസമുള്ള കൂട്ടുകാരെ കണ്ടെത്തി ക്ലബ് അംഗങ്ങൾ അധ്യാപകരുടെ ഗണിത സാമഗ്രികൾ ഉപയോഗിച്ച് ക്രിയകൾ ചെയ്തു ശീലമാകുന്നു . ഇത്തരം പ്രവർത്തനങ്ങളിൽ ഗണിത ക്ലബ് അംഗങ്ങൾ മികവുതെളിയിച്ചിട്ടുണ്ട് . ഗണിത വിജയം എന്ന ഉദ്യമം ഭംഗിയായി നല്ല രീതിയിൽ തന്നെ വിജയിപ്പിക്കാൻ ക്ലബ് അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്  .

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കൽ നടത്തി . 'പടവുകൾ ' എന്ന് പേരിൽ അവരുടെ കാൽപാടുകൾ പിന്തുടർന്നു . നിളയുടെ ശോചനീയാവസ്ഥ മനസ്സിലാക്കി നിള സംരക്ഷണത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു .

പരിസ്ഥിതി ക്ലബ്ബ്

'അടുത്തറിയാം പരിസ്ഥിതിയെ ' എന്ന മുദ്രവാക്യവുമായി പരിസ്ഥിതി ക്ലബ് മുന്നേറുകയാണ് . കാർഷിക മേഖല വിരളമായ ഈ സാഹചര്യത്തിൽ നെൽ പാടങ്ങളിൽ ഇറങ്ങി കൃഷി ചെയ്തു കൊയ്ത്തുത്സവം നടത്തിയ കുരുന്നുകൾ ക്ലബിന് അഭിമാനാർഹമാണ് . കൂടാതെ സ്കൂൾ പരിസരം വൃക്ഷങ്ങളാൽ അലങ്കാരികനും ,പ്ലാസ്റ്റിക് വിമുക്ത ഹരിത വിദ്യാലയമാക്കാനും ക്ലബ് അംഗങ്ങൾ മറന്നില്ല . പൂവാലി എന്ന ജൈവവൈവിധ്യ പാർക്ക് പരിസ്ഥിതി ക്ലബ്ബിന്റെ മികച്ച ഒരു പ്രവർത്തനമാണ് .

മുൻ സാരഥികൾ

സ്കൂളിലെ മുൻ മാനേജർമാർ:

  • late .ശ്രീ എം കൊച്ചുണ്ണി നായർ
  • late ശ്രീ എം കണ്ണനുണ്ണി മൂപ്പിൽ നായർ
  • ശ്രീ എം വി ഉണ്ണി നായർ
  • ശ്രീ എം ആർ ഉണ്ണി നായർ
  • ശ്രീ എം ശ്രീകുമാരനുണ്ണി നായർ
  • ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :

  • Late ശ്രീ എം പദ്മനാഭനുണ്ണി നായർ
  • Late ശ്രീ കെ പരമേശ്വരൻ നായർ
  • ശ്രീ ഭാസ്കരൻ നായർ
  • ശ്രീ പി രാജഗോപാലൻ
  • ശോഭ സി ജി  ( 1990 -2014 )
  • മല്ലിക വി ( 2015 -2016 )
  • ഓമന കെ പി (2016 -2021 )
  • രാജേന്ദ്രൻ പി (തുടരുന്നു )

നേട്ടങ്ങൾ

  • 1957,58 ,59 വർഷത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂൾ(സീനിയർ ബേസിക് സ്കൂൾ) ആയി ഉയർത്തപ്പെട്ടു.
  • 1985 ൽ മുൻമുഖ്യമന്ത്രി ശ്രീ സി അച്യുതമേനോന്റെ മഹനീയ അധ്യക്ഷതയിൽ ഡയമണ്ട് ജൂബിലി ആഘോഷിച്ചു.
  • 1983-84 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ പി രാജഗോപാലൻ മാസ്റ്റർക്ക് ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr . ശാന്തി
ശാന്തി ഡോക്ടറുടെ സേവനങ്ങളെ കുറിച്ചുള്ള പത്ര വാർത്ത .
  • സദനം ഗോപാലകൃഷ്ണൻ
  • പരമേശ്വരൻ മാസ്റ്റർ
  • ഭാസ്കരൻ മാസ്റ്റർ
  • മുൻ പ്രധാന അധ്യാപകൻ രാജഗോപാലൻ മാസ്റ്റർ
  • എടത്തൊടി രാമൻകുട്ടി ( സാഹിത്യ മേഖല )
  • കേണൽ രവിചന്ദ്രൻ
  • സോമശേഖരൻ ( പോസ്റ്റൽ ഡിപാർട്മെന്റ് )
  • രാമൻകുട്ടിനായർ ( Rtd . പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ )
  • പരേതയായ രാജലക്ഷ്മി ടീച്ചർ
  • രമണി ടീച്ചർ
  • Dr സുരേഷ്
  • കാനറാ ബാങ്ക് മാനേജർ സുരേന്ദ്രൻ
  • പ്രധാന അധ്യാപകനായ രാജേന്ദ്രൻ മാസ്റ്റർ
  • സുരേഷ് (SBI )
  • Rtd , അധ്യാപകൻ മണികണ്ഠൻ മാസ്റ്റർ
  • ഹിന്ദി അദ്ധ്യാപിക ഉഷ ടീച്ചർ
  • അഡ്വ . കവിത
  • അഡ്വ . രേഷ്മ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 12 കിലോമീറ്റർ)
  • പാലക്കാട്-പൊന്നാനി സംസ്ഥാന ഹൈവേയിലെ പത്തിരിപ്പാല ബസ് സ്റ്റോപ്പിൽ നിന്നും 1.3 കിലോമീറ്റർ - ഓട്ടോ/ബസ് മാർഗ്ഗം എത്താം.

{{#multimaps:10.769363317720929, 76.47129275756905|zoom=16}}

"https://schoolwiki.in/index.php?title=എ.എസ്.ബി.എസ്._പേരൂർ&oldid=1797463" എന്ന താളിൽനിന്ന് ശേഖരിച്ചത്