സഹായം Reading Problems? Click here


2019-20 പ്രവർത്തനത്തിലൂടെ ....

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പ്രവേശനോൽസവം (06-06-2019)

2019-20 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോത്സവ പരിപാടികൾ വിപുലമായി നടന്നു .നാദസ്വരത്തിന്റെ അകമ്പടിയോടെ സ്കൗട്ട്സ് ഗൈഡ്സ് ,റെഡ്ക്രോസ് വിദ്യാർഥികൾ ,അദ്ധ്യാപകർ ,മാനേജ്‌മന്റ് ,പി ടി എ ചേർന്ന് നവാഗതരെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു .വർണത്തൊപ്പിയും സൂര്യകാന്തിപ്പൂക്കളുമായി ആനയിക്കപെട്ട വിദ്യാർഥികൾ ഘോഷയാത്രക്ക് വർണപ്പകിട്ടേകി .ചടങ്ങിൽ പി ടി എ പ്രസിഡന്റ് സ്വാഗതം പറഞ്ഞു .മണലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .വിജി ശശി അക്ഷരദീപം തെളിയിച്ചു .കോട്ടപ്പടി സുരേന്ദ്രന്റെ നാദസ്വരവും കിഷോർ അന്തിക്കാടിന്റെ സാക്സഫോൺ വായനയും ചടങ്ങിനെ ആകർഷകമാക്കി .മാനേജർ ടി വി സുഗതൻ പൂർവ വിദ്യാർത്ഥി ശ്രീ .ജയലക്ഷൻ നൽകിയ വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ചെയ്തു .

ഓർമപ്പൂക്കൾ (11-06-2019)

1988ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി .ഒൻപതാംക്ലാസ്സിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്ക് സൈക്കിൾ സമ്മാനമായി നൽകി .വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങളും പഠനത്തിന് സാമ്പത്തിക സഹായവും നൽകി .

ബാലവേലവിരുദ്ധദിനം (12/06/2019)

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തല ബോധവൽക്കരണം നടത്തി .ബാലവേല നിയമവിരുദ്ധമെന്ന അവബോധം വിദ്യാർത്ഥികളിൽ ഉണ്ടാക്കാൻ ക്ലാസ് സഹായിച്ചു .

ഉള്ളൂർ ചരമദിനം (15/06/2019)

വിദ്യാരംഗം കലാസാഹിത്യവിധിയുടെ ആഭിമുഖ്യത്തിൽ ഉള്ളൂർ ചരമദിനം അനുസ്മരിച്ചു .അസംബ്ലിയിൽ കവിപരിചയം ,കവിതാലാപനം നടത്തി

ചങ്ങമ്പുഴ അനുസ്മരണം (17/06/2019)

അസംബ്ലിയിൽ കവിയുടെ ജീവിതകാലം ,പ്രഭാഷണം ,കവിതാലാപനം എന്നിവ നടത്തി .

ഇതളുകൾ (17/06/2019)

2012 പൂർവവിദ്യാർഥിബാച്ച് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി .വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് പഠന സഹായം നൽകി .

പി എൻ പണിക്കർ അനുസ്മരണം (19/06/2019)

വായന പക്ഷാചരണം അക്ഷരദീപം തെളിയിച്ചു ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു .വായനയെക്കുറിച്ചും പി എൻ പണിക്കർ എന്ന മഹത് വ്യക്തിയെക്കുറിച്ചും മലയാളം അദ്ധ്യാപിക മിനിടീച്ചർ വിദ്യാർത്ഥികളുമായി പങ്കു വെച്ചു .ഓപ്പൺ ലൈബ്രറി ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി .

യോഗാദിനം (21/06/2019)

യോഗാദിനത്തോടനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥിയായ ശ്രീ .സുജിത് വിദ്യാർത്ഥികൾക്ക് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് നടത്തി .

ലഹരിവിരുദ്ധദിനം( 26/06/2019)

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു അന്തിക്കാട് എക്സ്സൈസ് ഓഫീസർ ബോധവത്കരണ ക്ലാസ് നടത്തി .വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി നടത്തി .

ലോകജനസംഖ്യ ദിനം (11/07/2019)

ജനസംഖ്യവർദ്ധനവ് എന്തെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു .ജനസംഖ്യപ്രാധാന്യം എന്ന പ്രഭാഷണം നടത്തി .പ്രശ്‍നോത്തരി മത്സരം നടത്തി .

മെറിറ്റ് ഡേ (13/07/2019)

വിജയം കൈവരിക്കാൻ സാധിച്ചതിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ശ്രീ .ടി ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അദ്ദേഹം ഉപഹാരങ്ങൾ വിതരണം ചെയ്തു .

പി ടി എ പൊതുയോഗം (15/07/2019)

പി ടി എ പ്രസിഡന്റ് സുധീർ പൊറ്റെക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ ചർച്ച ,റിപ്പോർട്ട് അവതരണം നടന്നു .പുതിയ പി ടി എ കമ്മിറ്റി ,മദർ പി ടി എ തിരഞ്ഞെടുപ്പും നടന്നു .

ചാന്ദ്രദിനം 21/07/2019)

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് നടത്തി .പ്ലാനറ്റോറിയം പ്രദര്ശനം സ്കൂളിൽ സംഘടിപ്പിച്ചു .എല്ലാ വിദ്യാർത്ഥികൾക്കും ഹൃദ്യാനുഭവമായി .

ലോക പൈ ദിനം (22/07/2019)

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ചാർട്ട് നിർമാണം ,പ്രശ്‍നോത്തരി നടത്തി

ബ്ലൂ ആർമി മഴക്കുഴി നിർമാണം (30/07/2019)

ബ്ലൂ ആർമി രൂപീകരിച്ചു എല്ലാകുട്ടികളും വീട്ടിൽ മഴക്കുഴി ഉണ്ടാക്കാൻ നിർദേശം നൽകി .മഴക്കാല രോഗങ്ങൾ തടയാനുള്ള മാർഗങ്ങൾ ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്തു

സ്വാതന്ത്ര്യദിനം

കേരളം വെള്ളപ്പൊക്ക കെടുതികൾ നേരിടുന്ന സാഹചര്യത്തിലാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത് .വളരെ ലളിതമായ ചടങ്ങുകളോടെ പതാകവന്ദനം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു .

ഓണാഘോഷം

ഓണാഘോഷം പ്രളയത്തിന് ശേഷമായതിനാൽ വളരെ ലളിതമായി ആഘോഷിച്ചു .എല്ലാ വിദ്യാർത്ഥികളും ഒരുമിച്ച് പൂക്കളം നിർമിച്ചു ഓണപ്പാട്ട് ,തിരുവാതിരക്കളി ,സുന്ദരിക്കൊരു പൊട്ടുകുത്തൽ ,വടംവലി മത്സരം എന്നിവ നടത്തി .പാലടപ്പായസം വിതരണം ചെയ്തു .

അധ്യാപകദിനം

അധ്യാപകദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകർക്ക് ആശംസാകാർഡുകളും പനിനീർപ്പൂക്കളും നൽകി സ്വീകരിച്ചു .

ഓസോൺ ദിനം

ഓസോൺ ദിനത്തിൽ വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണം നടത്തി .

സ്കൂൾ കലോത്സവം

വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ പ്രകടമാകുന്ന മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് .മികച്ചവ ജില്ലാ തലത്തിലേക്ക് സെലക്ട് ചെയ്തു .

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ ക്യാമ്പ് നടന്നു .

രക്ഷാകർത്തൃയോഗം 28-09-2019

കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ യോഗം ചേരുകയും ചർച്ച നടത്തുകയും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു .

ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും സ്കൗട്ട് ഗൈഡ് ,ജെ ആർ സി വിദ്യാർത്ഥികളും സ്കൂൾ പരിസരം ,പഞ്ചായത്ത് ആശുപത്രി വൃത്തിയാക്കി ..ആരോഗ്യ സംരക്ഷണത്തിൽ പരിസരശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കാൻ സാധിച്ചു .

വായനക്ലബ്‌ ഉദ്ഘാടനം 05-10-2019

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ക്ലബ് ഉദ്ഘാടനവും ലൈബ്രറി കാർഡ് വിതരണവും നടന്നു .കഥാകൃത്ത് ശ്രീ .രഞ്ജിത്ത് വാസുദേവൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .പി ടി എ ,മാനേജ്‌മന്റ് അംഗങ്ങൾ പരിപാടിയിൽ സന്നിഹിതരായിരുന്നു .

ഗണിത ,സാമൂഹ്യ ,ശാസ്ത്രമേള

കുട്ടികളുടെ സാങ്കേതിക വൈഞ്ജാനിക അഭിരുചി മനസിലാക്കുന്നതിന് സ്കൂൾ തല ശാസ്ത്ര മേള സംഘടിപ്പിച്ചു .മികച്ചവ ജില്ലാതല മത്സത്തിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചു.

ഐക്യരാഷ്ട്രദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐക്യരാഷ്ട്രദിനം ആചരിച്ചു .ക്ലാസ്സ്‌തലത്തിൽ ചർച്ചകൾ നടത്തി .ചാർട്ടുകൾ ,വീഡിയോ പ്രദര്ശനം നടത്തി .

മോട്ടിവേഷൻ ക്ലാസ്

പി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി .

Q Rകോഡ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സിലെ രക്ഷിതാക്കൾക്ക് പരിശീലനം നടത്തി

കേരളപ്പിറവി ശ്രേഷ്ഠ ഭാഷാദിനം

അസംബ്ലി യിൽ കേരളഗാനം ആലപിച്ചു .ഭാഷാസ്നേഹം തുളുമ്പുന്ന കവിതകൾ ചൊല്ലി .ചാർട്ട് പ്രദര്ശനം നടത്തി ഉപന്യാസമത്സരം നടത്തി യിലെ കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി .

സി വി രാമൻ ദിനം

സി വി രാമൻ എന്ന ശാസ്ത്രകാരനെ അറിയുന്നതിനും അദ്ദേഹത്തിന്റെ സംഭാവനകൾ അറിയുന്നതിനും ഉതകുന്ന രീതിയിൽ വിദ്യാർത്ഥികൾക്ക് വീഡിയോ പ്രദര്ശനം നടത്തി .ചാർട്ടുകൾ പ്രദർശിപ്പിച്ചു .

ശിശുദിനം

ശിശുദിനത്തിൽ കുട്ടികളുടെ ചാച്ചാ നെഹ്‌റു ശിശുദിനസന്ദേശം നൽകി .സ്പെഷ്യൽ അസംബ്ലി നടത്തി.ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികൾ റാലി നടത്തി .എൽ പി വിദ്യാർത്ഥികളുടെ കലാപരിപാടികൾ വളരെ ഹൃദ്യമായി .പി ടി എ ,മാനേജ്‌മെന്റ് അംഗങ്ങൾ ,രക്ഷിതാക്കൾ പങ്കെടുത്തു .കുട്ടികൾക്ക് മധുരം വിതരണം ചെയ്തു .

ഗണിത വർക്ക്ഷോപ്

ഗണിതക്ലബ്ബിലെ അംഗങ്ങൾക്ക് ഷിനോജ് മാഷിന്റെ നേതൃത്വത്തിൽ വർക്ക്ഷോപ് നടത്തി .ഗണിതം എങ്ങിനെ രസകരമായി പഠിക്കാം എന്ന് കുട്ടികൾ മനസിലാക്കി .വിവിധ പ്രവർത്തനങ്ങളിലൂടെ ഗണിതം ആസ്വാദ്യകരമാക്കി .

പ്രതിഭയോടൊപ്പം വിദ്യാലയം -ഗോപി മാമ്പിള്ളി

കഥാകൃത്ത് ഗോപി മാമ്പിള്ളിയോടൊപ്പം വിദ്യാഭ്യാസവകുപ്പിന്റെ പ്രതിഭയോടൊപ്പം വിദ്യാലയം എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിന്റെ സമീപ പ്രദേശമായ മാമ്പിള്ളിയിൽ താമസിക്കുന്ന ഗോപി മാമ്പിള്ളി എന്ന കഥാകൃത്തിനെ ആദരിച്ചു .തന്റെ വൈകല്യങ്ങളെ തോൽപ്പിച്ച് ജീവിത വിജ്ഞാനം നേടിയ ഗോപി മാമ്പിള്ളിയുമായുള്ള ഒത്തുചേരൽ കുട്ടികൾക്കു പ്രചോദനം നൽകുന്നതായിരുന്നു .

പ്രതിഭയോടൊപ്പം വിദ്യാലയം -പ്രസാദ് മാങ്ങാട്ടുകര

പ്രതിഭയോടൊപ്പം വിദ്യാലയം എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്താനായി ,വിദ്യാർത്ഥികൾ തികഞ്ഞ പ്രകൃതിസ്നേഹിയും ഉൾനാടൻ മൽസ്യങ്ങൾ തനതുരീതിയിൽ പ്രജനനം നടത്തി ജലാശയങ്ങളിൽ നിക്ഷേപിക്കുകയും പല തരം അലങ്കാരമൽസ്യങ്ങളെ വളർത്തുകയും പക്ഷികൾക്കുള്ള ആവാസ വ്യവസ്ഥ ഒരുക്കുകയും സർവോപരി പാമ്പു പിടുത്തക്കാരനുമായ പ്രസാദ് മാങ്ങാട്ടുകരയെ ആദരിച്ചു .കുട്ടികളുടെസംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി .

പ്രതിഭയോടൊപ്പം വിദ്യാലയം -മണലൂർ ഗോപിനാഥൻ

ഓട്ടൻതുള്ളലെന്ന കലയെ ജനകീയമാക്കിയ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ മണലൂർ ഗോപിനാഥനെ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും കൂടി ആദരിച്ചു .അദ്ദേഹം ഓട്ടന്തുള്ളലിന്റെ ചരിത്രം ,അദ്ദേഹത്തിന്റെ അനുഭവങ്ങൾ ,കലയിലേക്ക് എത്തിച്ചേരാനുണ്ടായ കാരണം ,ലഭിച്ച പ്രോത്സാഹനം ,അനുഭവിക്കുന്ന മാനസിക സന്തോഷം വിദ്യാർത്ഥികളുമായി പങ്കുവെച്ചു .

കര നെൽകൃഷി -വിളവെടുപ്പ് -

കരനെൽകൃഷി വിളവെടുപ്പിനായി കുട്ടികൾ ശശിധരൻ പൊറ്റെക്കാടിന്റെ കൃഷിയിടത്തിലെത്തി ..അദ്ദേഹം കുട്ടികൾക്ക് നെൽകൃഷിയുടെ ഓരോഘട്ടവും വിശദീകരിച്ചു കൊടുത്തു .നിലമൊരുക്കൽ ,വിത്തു തിരഞ്ഞെടുക്കൽ ,വിത്ത് നനക്കൽ ,അടിവളം വിതക്കൽ ,ഓരോ ഘട്ടത്തിലുമുള്ള വളമിടൽ .ആവശ്യമെങ്കിൽ മാത്രം കതിർ വളം ചേർക്കുക പഴയ രീതിയും പുതിയ രീതിയും കള നശിപ്പിക്കുന്നതിന്റെ രീതികൾ ,കൊയ്തരിവാൾ പിടുത്തം പോലും നവ്യാനുഭവമായി .

അന്ധഗായകരുടെ ഗാനമേള 28-11-19

അന്ധരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് വേണ്ടിയുള്ള തുക സമാഹരിക്കാനായി നടത്തിയ ഗാനമേള കുട്ടികൾ നൃത്തചുവടുമായി ആസ്വദിച്ചു .അതിനുശേഷം കുട്ടികൾ സമാഹരിച്ച തുകയും സ്റ്റാഫിന്റെ വക 10000രൂപയും അവർക്ക് കൈമാറി .

ലോക എയ്ഡ്സ്ദിനം 01-12-19

മനുഷ്യവംശത്തെ മാരകമായി ബാധിച്ച എയ്ഡ്സ് രോഗത്തെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ജെ ആർ സി പ്രവർത്തകർ ക്ലാസ്സ്‌തല ബോധവത്കരണം നടത്തി

പി ടി എ പൊതുയോഗം 02-12-19

വയനാട്ടിൽ നടന്ന ഷെഹ്‌ല ഷെറിൻ എന്ന കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഗവണ്മെന്റ് ശുചിത്വത്തിന് പ്രാധാന്യം നൽകികൊണ്ട് പരിസരം ശുചിയാക്കുന്നതിനായി പി ടി എ പൊതുയോഗം നടത്തി .ശുചീകരണം നടത്താൻ തീരുമാനിച്ചു .

ഭോപ്പാൽ ദുരന്തം 03-12-19

ഇന്ത്യയെ ഞെട്ടിച്ച ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു .ആണവ ദുരന്തം മനുഷ്യരാശിയെ എങ്ങിനെ ബാധിക്കും ബോധവൽക്കരണം നടത്തി .

വലയസൂര്യഗ്രഹണം (26-12-19)

വലയസൂര്യഗ്രഹണം കാണുന്നതിനായി ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സോളാർ ഫിൽറ്റർ പേപ്പറുകൾ നിർമിച്ചു നൽകി .ഗ്രഹണം അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി .

പുതുവർഷാഘോഷം (01-01-20)

പുതുവർഷാഘോഷത്തിന്റെ ഭാഗമായി വിരമിക്കുന്ന അധ്യാപകർ കുട്ടികൾക്കും അധ്യാപകർക്കും കേക്ക് വിതരണം ചെയ്തു .

സ്കൂളിന്റെ യു ട്യൂബ് ചാനൽ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് നിർവഹിച്ചു വിദ്യാലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാനൽ ആരംഭിച്ചത്

കാഴ്ചയും സർഗാത്മകതയും 02-01-20

ഈ വിഷയവുയുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശില്പശാല നടത്തി .നാടക പ്രവർത്തകനായ ശ്രീ .കെ വി ഗണേഷ് ആണ് ശില്പശാലക്ക് നേതൃത്വ൦ നൽകിയത് ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവമായി .

ഫുഡ് ഫെസ്റ്റ് 15-01-20

വ്യത്യസ്ത രുചി കളുടെ നിറക്കൂട്ടുമായി എരിവും പുളിയും എന്ന ഫുഡ് ഫെസ്റ്റ് നടത്തി .പഠനത്തിനും പരീക്ഷക്കും ഇടയിൽകരിക്കൂട്ടുകളുടെ രുചിയറിവിനെ കണ്ടറിയാൻ ആസ്വദിക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കഴിഞ്ഞു .മസാലദോശ ,ബിരിയാണി ,ഐസ്ക്രീം സാൻഡ്‌വിച്ച്,പരിപ്പുവട ,സമൂസ എന്നീ വിഭവങ്ങൾ സമൃദ്ധമായി കുട്ടികൾ ആസ്വദിച്ചു .

സ്കൂൾവാർഷികാഘോഷം 17-01-20

വാർഷികത്തിൽ വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു .നൂറാം വാർഷികത്തിൽ നൂറ് വിളക്കുകൾ കൊളുത്തിനടി നിഷ സാരംഗ് വാർഷികം ഉദ്ഘാടനംചെയ്തു .

കവി ഗോപീകൃഷ്ണൻ ,അന്തിക്കാട് ശ്രീ .പി .കെ .മനോജ്‌കുമാർ എന്നിവർ പ്രഭാഷണം നടത്തി .സ്കൂൾ മാനേജർ ശ്രീ .ടി വി സുഗതൻ ഉപഹാരസമര്പണം നടത്തി .സമാജം പ്രസിഡന്റ് ബാബു വന്നേരി സെക്രട്ടറി ,ശ്രീ .കെ കെ ഗോപി എന്നിവർ ആശംസകൾ പറഞ്ഞു .വിരമിക്കുന്ന അധ്യാപകരുടെ മറുപടി പ്രസംഗവും അവരുടെ വക രൂപയുടെ സ്‌പീക്കറും ക്ലാസുകളിലേക്ക് നൽകി .കുട്ടിക;ളുടെ കലാപരിപാടികളോടെ കലോത്സവം സമാപിച്ചു .

ഗണിതോത്സവം 23-01-20

ബി ആർ സി യുടെ നേതൃത്വത്തിൽ ഗണിതോത്സവം നടന്നു .മണലൂർ പഞ്ചായത്തിലെ കുട്ടികളാണ് പങ്കെടുത്തത് .അളവുകളും കണക്കുകളും എങ്ങിനെ കൃത്യമായി കണ്ടെത്താം എന്ന് കുട്ടികൾക്ക് മനിസ്സിലാക്കി കൊടുക്കുന്ന വിജ്ഞാനദായകമായ ഒന്നായിരുന്നു ഗണിതോത്സവം .

ലോകതണ്ണീർ തടദിനം 02-02-20

തണ്ണീര്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി .നാം നേരിട്ട് കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത് എന്ന അവബോധം കുട്ടികൾക്ക് ഉണ്ടായി .

ലോക കാൻസർ ദിനം 04-02-20

കാൻസർ എന്ന രോഗത്തെ ക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി .

കൗൺസിലിംഗ് ക്ലാസ് 13-02-20

പത്താംക്ലാസിലെ വിദ്യാർത്ഥികൾക്കായി കൗണ്സിലിംഗ് ക്ലാസ് നടത്തി .മനോജിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ് .മാനസിക സമ്മർദ്ദം ,പരീക്ഷ പേടി ,യോഗ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയത് .കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ് .

മാതൃഭാഷ ദിനം

മാതൃഭാഷയുടെ പ്രാധാന്യം മനസിലാകുന്ന രീതിയിൽ ബോധവത്കരണ ക്ലാസ് നൽകി .

പഠനോത്സവം 24-02-20

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പഠനോത്സവം നടന്നു .മണലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . വിജി ശശി ഉദ്ഘടനം ചെയ്തു .അന്തിക്കാട് എസ് .ഐ കെ ജെ ജിനേഷ് മുഖ്യാതിഥി ആയിരുന്നു .പഠനോത്സവം കുട്ടികൾ ആർജിച്ച കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയായി മാറി .

ചിത്രശാല

"https://schoolwiki.in/index.php?title=2019-20_പ്രവർത്തനത്തിലൂടെ_....&oldid=1774425" എന്ന താളിൽനിന്ന് ശേഖരിച്ചത്