സഹായം Reading Problems? Click here


ജി.വി.എച്.എസ്.എസ് കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
(20015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജി.വി.എച്.എസ്.എസ് കൊപ്പം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 20015
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പാലക്കാട്
സ്കൂൾ വിലാസം പുലാശ്ശേരി പി.ഒ,
പാലക്കാട്
പിൻ കോഡ് 679307
സ്കൂൾ ഫോൺ 04662265333
സ്കൂൾ ഇമെയിൽ gvhsskoppam@gmail.com
സ്കൂൾ വെബ് സൈറ്റ് http://govtvhsskoppam.blogspot.in
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല പട്ടാമ്പി

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർസെക്കൻഡറി
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 1042
പെൺ കുട്ടികളുടെ എണ്ണം 892
വിദ്യാർത്ഥികളുടെ എണ്ണം 1934
അദ്ധ്യാപകരുടെ എണ്ണം 72
പ്രിൻസിപ്പൽ പാത്തുമ്മക്കുട്ടി.എ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പാത്തുമ്മക്കുട്ടി.എ
പി.ടി.ഏ. പ്രസിഡണ്ട് ഷാഹുൽ ഹമീദ്.എൻ.പി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.സ്ഥലലഭ്യത ഒരു അജണ്ടയായി വന്നപ്പോൾ മാനവപുരോഗതിക്കായി ശ്രീ.കറുവത്ത് എച്ചുനായർ തന്റെ കൈവശത്തുനിന്നും മുന്ന് ഏക്കർപതിനാലുസെന്റ് ഭൂമി വിദ്യാലയം സ്ഥാപിക്കാനായി സൗജന്യമായി സർക്കാറിലേക്ക് വിട്ടുനല്കുകയും അത് ഒരു മഹാവിദ്യാലയത്തിന്റെ അടിത്തറയാവുകയും ചെയ്തു.താല്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകളിൽ നിന്നും ഇന്നു കാണുന്ന സൗകര്യങ്ങളിലേക്ക് ഈ വിദ്യാലയം കടന്നുവന്നത് ഒരു നാടിന്റെ കൂട്ടായ്മയുടെ ഫലമാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ-അടിസ്ഥാന വിവരങ്ങൾ

ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ

 ഫോൺ:04662265333 ഇ-മെയിൽ: gvhsskoppam@gmail.com 04662264800(vhse) vhsskoppam@yahoo.cm

വിദ്യഭ്യാസജില്ല :ഒറ്റപ്പാലം
റവന്യുജില്ല :പാലക്കാട്

ക്ലാസുകൾ

  • ഹൈസ്ക്കൂൾ വിഭാഗം

std.-8 (11division) 8A to 8K std.-9 (12division) 9A to 9 K std.-10(15 division) 10A to 10K

  • VHSE വിഭാഗം

Audit and Accounting Banking Assistance Computer Application ആകെ കുട്ടികൾ: ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികൾ: 896 പെൺകുട്ടികൾ: 782 ആകെ : 1678 VHSE വിഭാഗം

ആൺകുട്ടികൾ : 28+34 പെൺകുട്ടികൾ : 42+42 ആകെ : 146 അധ്യാപകർ /അനധ്യാപകർ Principal/HM-1 HS -62 VHSE-16 Office Staff :2+5=7 പ്രവർത്തന സമയം : ഹൈസ്ക്കൂൾ വിഭാഗം 10am-4pm VHSE വിഭാഗം 9am -4.30pm


ഈ വിദ്യാലയം നമ്മുടെ വിദ്യാലയം നാടിന്റെ ഈ വിദ്യാകേന്ദ്രത്തിൽ പഠിതാക്കൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ താഴെ കൊടുക്കുന്നു.

  • 1.സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകർ, ഓഫീസ് ജീവനക്കാർ.
  • 2.പ്രത്യേകപരിഗണനയർഹിക്കുന്നവർക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പ്രത്യേക പഠനസൗകര്യങ്ങൾ. ഇത്തരം കുട്ടികൾക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കൽ. IED റിസോഴ്സ് റൂം.

  • 3.കൗൺസലിംഗ് അധ്യാപികയുടെ സേവനം

മാനസിക പ്രശ്ങ്ങൾക്ക് പരിഹാരം പഠനവേഗത കുറഞ്ഞവർക്ക് മാർഗ്ഗനിർദ്ദേശം കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി. പരിഹാരനടപടികൾ നിർദ്ദേശിക്കൽ സ്മാർട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവർത്തിക്കുന്നു.

  • 4.ആരോഗ്യ പ്രവർത്തകയുടെ സേവനം

ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ മുറിവുകൾ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം ആരോഗ്യ ബോധവൽകരണ ക്ലാസുകൾ

  • 5.ഫിസിയോ തെറാപ്പി സെന്റർ

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികൾക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്.

'വിപുലമായ ലാബ് സൗകര്യം'
Physics,Chemistry,Biology ഇവയ്ക് ദേശപോഷിണി ലാബുകൾ
പരീക്ഷണങ്ങളീലൂടെയുള്ള പഠനം.
ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടർ ലാബുകൾ.
VHSE വിഭാഗത്തിന് പ്രത്യേക ലാബുകൾ.

കമ്പ്യൂട്ടർ ലാബുകൾ

  • 3 കമ്പ്യൂട്ടർ ലാബുകൾ
  • DESKTOP,LAPTOP,NETBOOK,LCD COMPUTERS
  • മാതൃകാ ഐ.സി.ടി സ്കൂൾ
  • 5 ഡിജിറ്റൽ ക്ലാസ് മുറികൾ
  • വിപുലമായ സി.ഡി ലൈബ്രറി.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്.
  • ലൈബ്രറി നിങ്ങൾക്കൊപ്പം എന്നും എപ്പോഴും
  • അയ്യായിരത്തോളം പുസ്തകങ്ങൾ
  • മികച്ച റഫറൻസ് സൗകര്യം
  • വായനാമൂലയിൽ ആനുകാലികങ്ങൾ പത്രങ്ങൾ
  • ചർച്ചാക്ലാസുകൾ,മത്സരങ്ങൾ
  • ലൈബ്രറി കാർഡിൻമേൽ ചിട്ടയായ പുസ്തകവിതരണം.
  • സ്മാർട്ട് റൂം
  • വിശാലമായ ഹാൾ,ഓഫീസ് കെട്ടിടത്തിന്റെ മുകൾ നിലയിൽ.
  • LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY
  • പഠനം കൂടുതൽ കാര്യക്ഷമം
  • ചർച്ചകൾ,സെമിനാറുകൾ,പ്രസംഗങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
  • DOCUMENTORY,SHORT FILM പ്രദർശനങ്ങൾ
  • ക്ലബുകൾ
  • വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയൻസ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകൾ.
  • പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകൾ,ലാബ്പരീക്ഷണങ്ങൾ.
  • ചുമർപത്രങ്ങൾ,പോസ്റ്ററുകൾ.
  • ദിനാചരണങ്ങൾ.
ഹരിതകേരളത്തിൽ കൊപ്പം ഹൈസ്ക്കൂളും
  • ക്ലബ്ബ് പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റ് നൽകുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാർക്ക് ലഭിക്കാൻ സഹായകരം.
  • പഠനയാത്രകൾ.
  • സാഹിത്യശിൽപ്പശാലകൾ.
  • പൊലിക നാടൻപാട്ട്സംഘം.
  • Student Bank
  • വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തൽ.


കൂടുതൽ വിവരങ്ങൾക്ക് vhse വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.

SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.

  • പ്രഭാത-സായാഹ്ന ക്ലാസുകൾ.
  • പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ
  • പ്രാദേശിക പഠന കേന്ദ്രങ്ങൾ.
  • Student Adopted Group ,Teacher Adopted Group.
  • കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.
  • പഠന ടൈംടേബിൾ നല്കൽ.
  • പഠനവേഗത കുറഞ്ഞവർക്ക് പ്രത്യേക സഹായപുസ്തകങ്ങൾ.
  • Unit evaluation ,monthly evaluation,mid term evaluation, continuous evaluation.
  • Class P.T.A, MotherPTA, PTA General body.
  • ഫലപ്രദമായSRG, SUBJECT COUNCIL.
  • ഈ വർഷം 666 കുട്ടികൾ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു
  • ദേശത്തിന് ദിശാബോധം നൽകാൻ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം.


ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകൾ ഞങ്ങൾക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകൾ,ജനപ്രതിനിധികൾ,സന്നദ്ധസംഘടനകൾ,രാഷ്ടീയപ്രസ്ഥാനങ്ങൾ,പി.ടി.എ, എം.പി.ടി.എ,SSG,പൂർവ്വവിദ്യാർത്ഥികൾ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങൾക്കുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

8,9,10 ക്ലാസുകളിൽ നിന്ന് 32 കുട്ടികൾ ഉൾപ്പെടുന്ന ഒരു സ്കൗട്ട് യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. അൻപത് രാജ്യപുരസ്കാറും നാല് രാഷ്ട്രപതി പുരസ്കാറും ഈ വിദ്യലയത്തിലെ സ്കൗട്ടുകൾ ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്.ഗ്രൂപ്പ് ലീഡർ : ശ്രീമതി.പാത്തുമ്മക്കുട്ടി(പ്രധാന അധ്യാപിക),യൂണിറ്റ് ലീഡർ : ശ്രീ.അബ്ദുൽ നാസർ.പി,ട്രൂപ്പ് ലീ‍ഡർ. നിഹാൽ .

  • ജൂനിയർ റെഡ് ക്രോസ്

2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്,ഗായത്രി ടീച്ചർ എന്നിവർ നേതൃത്വം നല്കുന്നു Example.jpg

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി

ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

  • ശാസ്ത്രക്കൂട്ടം

ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.

  • ഇ-ലേണിംഗ് ടീം

അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു .

  • ഇംഗ്ലീഷ് ക്ലബ്ബ്
സ്കൂൾ പ്രാർത്ഥനയക്ക് ശേ‍ഷം  ആരംഭിക്കുന്ന Thought of The day എന്ന പ്രവർത്തനത്തിലൂടെയാണ്  ഒരോ ദിവസവും  ഇംഗ്ളീഷ് ക്ലബ്ബിന്റെ സാന്നിധ്യം കുട്ടികളിലേക്ക് എത്തുന്നത്.മികച്ച സ്കിറ്റുകളിലൂടെ കുട്ടികളിലേക്ക് പഠനപ്രവർത്തനങ്ങൾ ലളിതമായി എത്തിക്കാൻ ക്ലബ്ബ് മുൻകൈയെടുക്കുന്നു.
  • ഗണിതക്ലബ്ബ്

സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സ്ഥിരസാന്നിധ്യമായ കൊപ്പം ഗവ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ അടിത്തറ വിദ്യാലയത്തിലെ ഗണിതക്ലബ്ബാണ്..ഈ വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ഡയറ്റ് ഫാക്കൽറ്റി ശ്രീ.നാരായണനുണ്ണിയാണ് നിർവ്വഹിച്ചത്.

  • ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിക്കുകയും ദിനാചരണങ്ങൾ ആചരിക്കുയും ചെയ്തുവരുന്നു.

  • ഐ.ടി.ക്ലബ്ബ്

ഐ.ടി അടിസ്ഥാനമാക്കിയുള്ള പഠനപ്രവർത്തനങ്ങളിലും മത്സരങ്ങളിലും വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത്.കൂടാതെ ഒരു MODEL ICT SCHOOL പദവി ലഭിച്ച വിദ്യാലയംകൂടിയാണിത്.സംസ്ഥാന ഐ.ടി മേളയിൽ വർഷങ്ങളായി ഐ.ടി പ്രേജക്ട് അവതരിപ്പിച്ച് എ-ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയം അവതരിപ്പിച്ച ചില പഠനപ്രോജക്ടുകൾക്ക് ഔദ്യോഗികമായി അംഗീകാരവും ലഭിച്ചിട്ടുണ്ട്.തികച്ചും സാമൂഹ്യ പ്രാധാന്യമുള്ള പഠനപ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്.നീരൊഴിയുന്ന നിള,വിദ്യാലയങ്ങൾ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നുവോ തുടങ്ങിയ പഠനപ്രോജക്ടുകൾ ഉദാഹരണങ്ങളാണ്.

  • ഹെൽത്ത് ക്ലബ്ബ്

.സോഷ്യോ-സൈക്കോ ക്ലബ്ബ്

  • കായികക്ലബ്ബ്
varsha muraleedharan

പാലക്കാടിന്റെ സ്വർണ്ണക്കുതിപ്പിൽ ഇനി കൊപ്പം ഗവ: ഹൈസ്ക്കൂളും... മത്സരിച്ച രണ്ടിനങ്ങളിലും സ്വർണ്ണത്തിളക്കവുമായി വർഷ മുരളീധരൻ... ഇത് വർഷ മുരളീധരൻ....... കേരള സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ആദ്യമത്സരത്തിൽ തന്നെ ഇരട്ട സ്വർണ്ണം കരസ്ഥമാക്കി , കൊപ്പംഗവ ഹൈസ്ക്കൂളിലെ വർഷമുരളീധരൻ കായികചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തി.കൊപ്പം ഗവ ഹൈസ്ക്കൂളിലെ ഹരിദേവൻമാഷിന്റെ പരിശീലനത്തിൽ മികച്ച കായികപ്രതിഭയാകാൻ കഴിഞ്ഞ സന്തോഷത്തിലാണീ മിടുക്കി.സംസ്ഥാന കായികമേളയിൽ ഹൈജമ്പിൽ 1.50 മീറ്ററുംലോംഗ് ജമ്പിൽ 5.05 മീറ്ററും ചാടിയാണ് സ്വർണ്ണം കരസ്ഥമാക്കിയത്.ഹൈദരബാദിൽ വെച്ചു നടന്ന ഇന്റർ ക്ലബ്ബ് ഓപ്പൺമീറ്റിൽ ലോംഗ് ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയപ്പോൾതന്നെ ഈ മിടുക്കിയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു.പിന്നീട് നിരന്തര പരിശീലനത്തിന്റെ നാളുകളായിരുന്നു വർഷയ്ക്കും ഹരിദേവൻ മാഷിനും.അധ്വാനത്തിന്റെ പ്രതിഫലം കൊയ്യാനായതിൽ സന്തോഷമുണ്ടെന്ന് രണ്ടുപേരും ഒരുപോലെ അഭിപ്രായപ്പെടുന്നു.കൊപ്പം ഹൈസ്ക്കൂളിന്റെ ഈ സ്വർണ്ണനേട്ടത്തിൽ പിടിഎയും വിദ്യാർത്ഥികളും വളരെയധികം സന്തോഷത്തിലാണ്


  • സാമൂഹ്യശാസ്ത്രക്ലബ്ബ്

സംസ്ഥാനസാമൂഹ്യശാസ്ത്രമേളയിൽ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ തുടർച്ചയായി A ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയത്തിെലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ
ശ്രീ.ഇഖ് ബാൽ മങ്കട

സാമൂഹ്യശാസ്ത്ര ടീച്ചിംഗ് എയ്‍ഡ് മത്സരം -സംസ്ഥനതലം -തുടർച്ചയായി A ഗ്രേഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി






ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി.വി.എച്.എസ്.എസ്_കൊപ്പം&oldid=391258" എന്ന താളിൽനിന്നു ശേഖരിച്ചത്