സഹായം Reading Problems? Click here


എം.എ.എൽ.പി.എസ് വെസ്റ്റ് മുതിരിപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(18453 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.എ.എൽ.പി.എസ് വെസ്റ്റ് മുതിരിപ്പറമ്പ
MALPS.jpg
വിലാസം
വള്ളുവബ്രം പി.ഒ, മലപ്പുറം

വെസ്റ്റ് മുറ്റിരിപ്പറംബ്
,
673642
സ്ഥാപിതം09 - 07 - 1979
വിവരങ്ങൾ
ഫോൺ0483 2770353
ഇമെയിൽmalpswestmuthiriparamb@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18453 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം64
പെൺകുട്ടികളുടെ എണ്ണം77
വിദ്യാർത്ഥികളുടെ എണ്ണം141
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയശ്രീ പി പൊന്നൻ
പി.ടി.ഏ. പ്രസിഡണ്ട്ഇബ്രാഹിം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

മലപ്പുറം ജില്ലയിലെ പൂക്കോട്ടുർ ഗ്രാമപഞ്ചായത്തിലെ ചീനിക്കലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മലപ്പുറം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.


ചരിത്രം

പൂക്കോട്ടൂർ പഞ്ചായത്തിലെ 1979 കാലയളവിൽ ആറാം വാർഡിലെ പടിഞ്ഞാറെ മുതിരിപ്പറംബ ഭാഗത്തും ഇപ്പോഴത്തെ ചീനിക്കൽ പ്രദേശത്തുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാത്തിന് വളരെ അകലെ പോയി പഠിക്കേണ്ട ഒരു സാഹചര്യമായിരുന്നു. ഇന്നുള്ള പഞ്ചായത്ത് റോഡുകളോ പാലങ്ങളോ ഉണ്ടായിരുന്നില്ല മഴക്കാലങ്ങളിൽ വെള്ളം മൂടി തോടും പാടവും ഒന്നായി കുട്ടികൾക്ക് അറവങ്കര സ്കൂളിലേക്ക് പോകാൻ വളരെ വിഷമമായിരുന്നു. അന്ന് ഈ പ്രദേശത്ത് ഒരു ഏൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി മന്നേത്തൊടി മുഹമ്മദ് മാസ്റ്റർ ഇവിടത്തെ ജനങ്ങളെ വിളിച്ചു കൂട്ടി. മദ്രസ കമ്മിറ്റി കാരെ ചെന്നു കാണുകയും അവരുടെ ഉടമസ്തതയിൽ സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു. അന്നത്തെ പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയെ എം.സി.എം ബാപ്പുട്ടി ഹാജി, എം. അബ്ദുള്ള ഹാജി, എം.മുഹമ്മദ് മാസ്റ്റർ എന്നിവർ സ്കൂൾ അനുവദിച്ചു കിട്ടാൻ ആവശ്യപ്പെട്ടു. അന്നത്തെ എം.എൽ.എ സീതി ഹാജിയെ ആവശ്യം അറിയിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ 1979ൽ വെസ്റ്റ് മുതിരിപ്പറംബ് ഭാഗത്തേക്ക് ഒരു എൽ.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു. അന്ന് മദ്രസ കെട്ടിടത്തിലായിരുന്നു തുടക്കം. ആദ്യ നിയമനം ലഭിച്ച അധ്യാപിക ശ്രീമതി ടി. ബിയ്യക്കുട്ടി ആയിരുന്നു. അന്ന് 53 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.


ഇന്ന്

പ്രീപ്രൈമറിയിൽ 74 കുട്ടികളും, ലോവർ പ്രൈമറിയിൽ 141 കുട്ടികളും ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. കോൺക്രീറ്റ് ബിൽഡിങ്ങും ഇന്റ്ർലോക്ക് ചെയ്ത മുറ്റം, വിശാലമായ കളിസ്തലം, സ്മാർട് ക്ലാസ്സ് റൂം, ലൈബ്രറി, റീഡിംഗ് റൂം, അടുക്കള എന്നീ ഭൗതിക സൗകര്യങ്ങൾ ഉണ്ട്. പ്രീപ്രൈമറി അടക്കം 9 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 സ്മാർട് ക്ലാസ്സ് റൂം

മികവുകൾ

ദിനാചരണങ്ങൾ

അധ്യാപക ദിനം സ്വാതന്ത്ര ദിനം ഓണാഘോഷം ക്രിസ്തുമസ്

അദ്ധ്യാപകർ

ജയശ്രീ പി പൊന്നൻ, ടി ബിയ്യക്കുട്ടി, മൈമൂനത്ത് സി, മിനി ബി, ശ്രീജ പി, അബ്ദുൾ ഗഫൂർ പി,

മുൻ സാരഥികൾ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

മികച്ച പൂർവ വിദ്യാർഥികൾ

മികവുകൾ

സ്‌കൂൾ നിർമിക്കുന്ന ഷോർട് ഫിലിം "ഹോപ്" ന്റെ സ്വിച്ച് ഓൺ കർമം
"ഹോപ്പ്" ന്റെ ചിത്രീകരണത്തിൽ നിന്ന്
കലാമേളയിൽ നിന്ന്
കലാമേളയിൽ നിന്ന്
ക്രിസ്ത്മസ് ആഘോഷം
കായികമേളയിൽ നിന്ന്

വഴികാട്ടി

Loading map...