ജി.എൽ.പി.എസ്.കൂലേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കൂലേരി | |
---|---|
വിലാസം | |
കൂലേരി തൃക്കരിപ്പൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 04672 210411 |
ഇമെയിൽ | 12504kooleri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12504 (സമേതം) |
യുഡൈസ് കോഡ് | 32010700602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് (KANHANGAD) |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് KASARAGOD |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ TRIKKARIPPUR |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം NILESHWAR |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ GOVERNMENT |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 129 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി. കെ |
പി.ടി.എ. പ്രസിഡണ്ട് | രാജൻ. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അന്നുര്, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ട൪ മുറികൾ ,അസംബ്ലി ഹാൾ,ഉച്ചഭക്ഷണ ഹാൾ എന്നിവ ആവശ്യമാണ്. ഇനിയും ടോയിലറ്റുകൾ ആവശ്യമായിട്ടുണ്ട്.
- പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം.
- ശാസ്ത്ര ക്ലബ്ബ്
- പച്ചക്കറിത്തോട്ടം
- വാഴത്തോട്ടം
- പ്രവൃത്തിപരിചയ ക്ലബ്ബ്
- ദുരന്തനിവാരണ സമിതി
- ആരോഗ്യശുചിത്വ ക്ലൂബ്ബ്
- റോഡ് ആന്റ് സെഫ്ററി
മാനേജ്മെന്റ്
ഗവ വിദ്യാലയം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
- ടി എസ് സുബ്ബരാമ൯ മാസ്ററ൪,തങ്കയം
- പി കുുഞ്ഞിരാമ൯ മാസ്ററ൪,തങ്കയം
- കുുഞ്ഞിക്കണ്ണ൯ മാസ്ററ൪,കരിവെള്ളൂ൪
- പരമേശ്വരൻ നമ്പൂതിരി മാസ്ററ൪
- ലക്ഷ്മിക്കുുട്ടിടീച്ച൪,വെള്ളോറ
- വി എ കുുഞ്ഞിക്കണ്ണ൯ മാസ്റ്റ൪ ,ചെമ്പ്രാനം
- അരവിന്ദാക്ഷൻ അടിയോടി മാസ്ററ൪, കാളീശ്വരം
- ടി. കെ ജനാർദ്ധന൯ മാസ്ററ൪ ,പെരളം
- രാഘവൻ എംപി മാസ്ററ൪ പെരളം
- സുജാത,പി,വി ടീച്ച൪ പഴയങ്ങാടി
- ഗീത.എ, ടീച്ച൪, നീലേശ്വരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തൽസ്ഥിതി |
---|
ഫുട്ബോൾതാരം |
എഞ്ചിനീയ൪ |
പത്രപ്രവ൪ത്തക൯ |
പത്രപ്രവ൪ത്തക൯
സ്കൂൾ പ്രവ൪ത്തനങ്ങൾജൂൺ 1പ്രവേശനോൽസവം 2021- 2022ഗവ:എൽ.പി സ്കൂൾ കൂലേരിയുടെ ഈ വ൪ഷത്തെ പ്രവേശനോൽസവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ online ആയാണ് നടന്നത്. ഈ വ൪ഷം ഒന്നാം ക്ലാസിൽ 31 കുട്ടികളും പ്രീപ്രൈമറിയിൽ 45കുട്ടികളും പ്രവേശനം നേടി.നവാഗതരെ മറ്റ് ക്ലാസിലെ കുട്ടികൾ പാട്ടുപാടിയും ആശംസ അറിയിച്ചും ദീപങ്ങൾ തെളിയിച്ചും സ്വീകരിച്ചു.സീനിയ൪ അസിസ്ററ൯റ് ശ്രീമതി ലത ടീച്ച൪ സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡ൯റ് പവിത്ര൯ അധ്യക്ഷത വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീ ഇ ശശിധര൯ പരിപാടി ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം ശ്രീമതി സുജാതടീച്ച൪ നി൪വ്വഹിച്ചു. മു൯ H M രാഘവ൯ മാസ്ററ൪ ,MPTA, പ്രസിഡ൯റ് സരോജിനിടീച്ച൪ MPTA വൈസ്പ്രസിഡ൯റ് ഗ്രീഷ്മ, ബി .ആ൪ സി .കോഡിനേറ്റ൪ ശ്രീ സനൂപ് സാ൪ എന്നിവ൪ ആശംസ അറിയിച്ച് സംസാരിച്ചു. ഷാഹുൽഹമീദ് സാ൪ നന്ദി രേഖപ്പെടുത്തി.
2021-22 അധ്യയന വ൪ഷം കോവിഡിന്റെ ഭീതിയിൽ ഈ വ൪ഷവും online ആയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.സ്വാഗതം ശ്രീമതി ലതടീച്ച൪,അധ്യക്ഷ൯ പി.ടി.എ പ്രസിഡ൯റ് പവിത്ര൯ .പരിസ്ഥിതി സന്ദേശം നൽകിയത് പ്രശസ്ത സിനിമാതാരവും പരിസിഥിതിപ്രവ൪ത്തകനുമായ ശ്രീ സന്തോഷ് കീഴാറ്റൂരാണ്.മുഖ്യപ്രഭാഷണം നടത്തിയത് ബി ആ൪ സി ട്രെയിന൪ വേണുഗോപാല൯ മാസ്ററ൪ ആണ്. സീഡ് കോഡിനേറ്റ൪ പരിസിഥിതിദിന സന്ദേശം നൽകി.കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു,മു൯വ൪ഷങ്ങളിൽ നട്ട വൃക്ഷങ്ങളെ കുറിച്ച് വിവരിച്ചു.പോസ്ററ൪ രചന,പ്രസംഗം,പരിസ്ഥിതി ഗാനാലാപനം,പരിസ്ഥിതി ക്വിസ് എന്നിവ നടത്തി. രാവിലെ 9മണിക്ക് ജെ സി ഐ തൃക്കരിപ്പൂ൪ മ൪ച്ചന്റ് യൂത്ത് വിങ്ങ് അസോസിയേഷ൯ സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.
വായനാദിനം ജൂൺ 9 ഈ വ൪ഷത്തെ വായനാദിനം ഓൺലൈനായാണ് നടത്തിയത്. അധ്യാപകനും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ജിനേഷ് കുമാ൪ എരമം ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രി൯സിപ്പാൾ ശ്രീ ഡോ എം ബാല൯മാസ്റ്റ൪ വായനാദിന സന്ദേശം നൽകി. പോസ്റ്റ൪ രചന,പ്രസംഗം,പി എ൯ പണിക്ക൪ ജീവചരിത്ര കുറിപ്പ്,വായനാകുറിപ്പ്,ക്വിസ് ,മുദ്രാവാക്യ രചന എന്നിവ നടത്തി.
ഹിരോഷിമ-നാഗസാക്കി ദിനം ഓഗസ്റ്റ് 6,9 പരിപാടികൾ ഓൺ ലൈനിൽ നടത്തി. യുദ്ധവിരുദ്ധ പ്രതിജ്ഞ,പതിപ്പ് നി൪മ്മാണം,പ്രസംഗം,ക്വിസ് എന്നിവ നടത്തി
അധ്യാപകരെല്ലാപരും സ്കൂളിൽ എത്തിച്ചേരുകയും ദേശീയ പതാക ുയ൪ത്തുകയും ചെയ്തു.സീനിയ൪ അസിസ്റ്റ൯റ് ശ്രീമതി ലതടീച്ച൪ സ്വാതന്ത്ര്യ ദിനാശംസകൾ നേ൪ന്നു.മറ്റ് അദ്യാപകരും ദിനത്തിൻറെ പ്രാധാന്യം വിശദമാക്കുകയും ആശംസകൾ നേരുകയും ചെയ്തു.മുരളി മാഷിൻറെ സ്വാതന്ത്യദിന സന്ദേശത്തോടെ ഓൺലൈ൯ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുവുവ൯ കുടിടികളും പരിപാടിയിൽ പങ്കെടുത്തു. ദേശഭക്തിഗാനം,ദേശീയഗാനം ഇവയുടെ ആലാപനം,പ്രസംഗം,ജീവചരിത്രകുറിപ്പ് അവതരണം(ദേശീയ നേതാക്കൾ),ഗാന്ധിജി,നെഹ്റുജി വേഷം,പതാക നി൪മ്മാണം,ആശംസാകാ൪ഡ് നി൪മ്മാണം എന്നിവയും നടത്തി.
അധ്യാപക ദിനവും ഓൺലൈനായിരുന്നു.കവിത,പ്രസംഗം,കുട്ടി അധ്യാപകരുടെ ക്ലാസ്, ആശംസാകാ൪ഡ് നി൪മ്മാണം തുടങ്ങിയ പരിപാടികൾ നടത്തി.
സ്കൂൾ ശുചീകരണം20-10-2021 കോവിഡു കാലത്തിനു ശേഷം സ്കൂൾ തുറക്കുന്നതി൯റെ ഭാഗമായി എഫ് സി ടൗൺ തൃക്കരിപ്പൂരി൯റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.
നവംബ൪ 1,2 തീയ്യതികളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബയോബബിൾ പ്രകാരം രണ്ടു ബാച്ചുകളിലായി പ്രവേശനോൽസവം വളരെ ഭംഗിയായി നടന്നു. കേരളപ്പിറവികേരളപ്പിറവി ദിനാഘോഷം നടത്തി.കേരളഗാനാലാപനം,ചിത്രരചന എന്നിവയും നടത്തി.====മൈക്രോഗ്രീൻസ് 04-11-2021== പോഷകമൂല്യമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുക ലക്ഷ്യത്തോടെ കുടുക്,ഉലുവ,ചെറുപയ൪,വ൯പയ൪,ഉഴുന്ന്,മുത്താറി മുതലായവ അഞ്ച് ദിവസം കൊണ്ട് വിളവെടുത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി.
അതിജീവനം== 03 -12-2021നും06-12-2021നും അതിജീവനം സ്കൂൾതല ശില്പശാല നടത്തി.അതിജീവനം മൊഡ്യൂൾ അനുസരിച്ച് കുട്ടികൾക്ക് ക്ലാസ് കൊടുത്തു.എയറോബിക്ക് ഡാ൯സ്,മാനസിക ഉല്ലാസത്തിനുള്ള മറ്റ് പ്രവ൪ത്തനങ്ങളും നടത്തി.ഭിന്നശേഷി ദിനാചരണം 03 12-2021ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഓൺലൈ൯ പരിപാടികൾ നടത്തി.അറബിക്ക് കലോൽസവം 18-12-2021ലോക അറബിക് ഭാഷാദിനത്തോടനുബന്ധിച്ച് പദനി൪മ്മാണം, അറബിക് ക്വിസ്,അറബി ഗാനാലാപനം എന്നിവയും നടത്തി. ക്രിസ്മസ് ആഘോഷം 25-12-2021 ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ക്രിസ്മസ് ട്രീ ഒരുക്കി. കേക്ക് മുറിച്ചു.
വഴികാട്ടി പയ്യന്നൂ൪ റെയിൽവേ സ്റേറഷനിൽ നിന്നും ഒളവറ പാലത്തിനടുത്ത് വന്നാൽ അവിടെ നിന്ന് ബസ് കയറിയാൽ തൃക്കരിപ്പൂ൪ ബസ്റ്റാ൯ഡിൽ ഇറങ്ങിയാൽ മതി.പയ്യന്നൂ൪ ബസ്ററാ൯ഡിൽ നിന്നും ബസ് കയറിയാൽ തൃക്കരിപ്പൂ൪ ബസ്റ്റാ൯ഡിൽ ഇറങ്ങിയാൽ മതി .തൃക്കരിപ്പൂ൪ ബസ്ററാ൯ഡിൽ നിന്നും തെക്ക് പടിഞ്ഞാറ് 50 മീറ്റ൪ ദൂരത്തായി സ്ഥിതി ചെയ്യുന്നു .===
|
2022-2023
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
06 -10- 2022 ന് അസംബ്ലി ചേരുകയും ലഹരി വിരുദ്ധ ബോധവത്ക്തരണ സന്ദേശം നത്കുകയും ചെയ്തു.നമുക്ക് .ചുറ്റുപാടും ലഹരി നൽകുന്ന മിഠായികളും മധുര പലഹാരങ്ങളും ഉണ്ടെന്നും അപരിചിതരിൽ നിന്നും ഇത്തരം വസ്തുക്കൾ വാങ്ങരുതെന്നും നിർദ്ദേശം നൽകി.
അപരിചിതരായ ആൾക്കാർ കുട്ടികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ആ വിവരം എത്രയും പെട്ടെന്ന് രക്ഷിതാക്കളെയോ അധ്യാപകരെയോ അറിയിക്കണമെന്നും കുട്ടികളെ ബോധവൽക്കരിച്ചു.
7.10.2022ന് വെള്ളിയാഴ്ച രാവിലെ 10മണിക്ക് അധ്യാ പകർക്ക് കിട്ടിയ മൊഡ്യൂൾ അനുസരിച്ച് രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു.ഉച്ചക്ക് 1 മണിക്ക് ചന്തേര സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ .സുരേശൻ കാനം ക്ലാസ് എടുത്തു.
12- 10- 2022 ന് ക്ലാസ് തലത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ രചന നടത്തി.
പതിപ്പ് തയ്യാറാക്കി .
27 -10-2022 ന് ലഹരി വിരുദ്ധറാലി നടത്തി.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- 12504
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ