ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം | |
---|---|
വിലാസം | |
ചേറ്റുകുണ്ട് കടപ്പുറം ജി. എൽ. പി. എസ്. ചേറ്റുകുണ്ടു കടപ്പുറം
, പി.ഒ.കീക്കാൻ വഴി. ബേക്കൽ ഫോർട്ട്.671316 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04672272600 |
ഇമെയിൽ | hmchettukundu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12207 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റീത കെ |
അവസാനം തിരുത്തിയത് | |
01-08-2024 | 12207 |
ചരിത്രം
കാസറഗോഡ് ജില്ലയിലെ കടലോര പ്രദേശമായ ചേറ്റുകുണ്ടുകടപ്പുറം നിവാസികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1973 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്യാലയം. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട് , ചേറ്റുകുണ്ട് കടപ്പുറം അജാനൂർ പഞ്ചായത്തിലെ ചിത്താരി കടപ്പുറം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും കുട്ടികൾ ഇവിടെ എത്തുന്നത് . തുടക്കത്തിൽ 300 ഓളം കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 50 കുട്ടികൾ മാത്രമാണ് ഉള്ളത് . ടൂറിസത്തിനായി ഉള്ള കുടിയൊഴിപ്പിക്കൽ,സുനാമി പുനരധിവാസം എന്നിവയാണ് കുട്ടികൾ കുറയാനുള്ള കാരണം .
ഭൗതികസൗകര്യങ്ങൾ
ആവശ്യമായ ക്ലാസ് മുറികൾ , ഓഫീസ്,ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉള്ള പ്രത്യേക സൗകര്യങ്ങൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രെറി റൂം,ഓപ്പൺ ക്ലാസ് റൂം എന്നിവയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ് മൂത്രപ്പുരകളും ഉണ്ട്. വൃത്തിയും ആവശ്യത്തിന് വെള്ളവുമുള്ള കിണറും പൈപ്പ് സംവിധാനങ്ങളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത് .ആവാദ്യമായ സഹായങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നുണ്ട് .
മുൻസാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
1 | സി എച് അഹമ്മദ് | |
2 | ബാലകൃഷ്‌ണൻ | |
3 | വിഷ്ണു നമ്പൂതിരി | |
4 | മാധവൻ പി |