സഹായം Reading Problems? Click here


സെൻ‌റ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(11437 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെൻ‌റ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം
സ്ഥലം
കരിവേടകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം138
പെൺകുട്ടികളുടെ എണ്ണം127
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ.സിബി.പി.സി.
അവസാനം തിരുത്തിയത്
26-01-201711437


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

        കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ കിഴക്ക് മാറി കര്‍ണ്ണാടകാതിര്‍ത്തിയോടടുത്തു കിടക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1968 ല്‍ മേരിപുരം പള്ളിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ  'മേരിപുരം സെന്‍റ് മേരീസ് എ.എല്‍.പി. സ്കൂള്‍' ആരംഭിച്ചു. 1974 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പര്‍ ആര്‍.ഡിസ്.18160/73/B3 തിയതി 3-1-1974 കാസര്‍ഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാര്‍ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ് കരിവേടകം. കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂള്‍ ഇപ്പോള്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

എട്ട് ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, കമ്പ്യൂട്ടര്‍ ലാബ് ,അഞ്ചു കമ്പ്യൂട്ടര്‍, രണ്ട് പ്രിന്‍റര്‍ സ്റ്റേജ്, അടുക്കള, സ്റ്റോര്‍ റൂം, കിണര്‍, കളിസ്ഥലം, ചുറ്റുമതില്‍, ടോയ് ലറ്റ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍, ഡി.സി.എല്‍, എ.ഡി.എസ്.യു. സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, കബ്ബ് യൂണിറ്റ്, സൈക്കിള്‍ പരിശീലനം, പഠനയാത്രകള്‍.

മാനേജ്‌മെന്റ്

തലശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്‍റില്‍ ഈ സ്കൂള്‍ ഉള്‍പ്പെടുന്നു. കോര്‍പ്പറേറ്റ് മാനേജര്‍ : ഫാദര്‍ ജെയിംസ് ചെല്ലംങ്കോട്ട് ലോക്കല്‍ മാനേജര്‍ : ഫാദര്‍ മാത്യു വളവനാല്‍

മുന്‍സാരഥികള്‍

സ്കൂളിന്‍റെ മുന്‍പ്രധാനാധ്യാപകര്‍: ശ്രീ.റ്റി.എ.ജോസ്, ശ്രീ. സി.എ.മാത്യു, ശ്രീ.റ്റി.വി. ഉലഹന്നാന്‍, സിസ്റ്റര്‍ കെ.ഒ.ഏലിക്കുട്ടി, ശ്രീ.പി.എ.തോമസ്, ശ്രീ.റ്റി.റ്റി.ഉലഹന്നാന്‍, ശ്രീമതി സിസിലി തോമസ്, ശ്രീ.കെ.പി.ജോണ്‍, ശ്രീ.വി.ജെ.ആഗസ്തി, ശ്രീ ജോസഫ് ജോര്‍ജ്ജ്, ശ്രീ.പി.എം.മാത്യു,ശ്രീമതി സിസിലി അഗസ്റ്റിന്‍, സിസ്റ്റര്‍ പി.ജെ.മേരി, സിസ്റ്റര്‍ തെരേസ എം.ജെ, സിസ്റ്റര്‍ സാലിമ്മ അബ്രാഹം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബീന അഗസ്റ്റിന്‍ പാറത്തട്ടേല്‍ (റെയില്‍വേ താരം അത് ലറ്റിക്സില്‍ അന്തര്‍ ദേശീയ അംഗീകാരം), സണ്ണി ജോസഫ് കുന്നേല്‍, ഫാദര്‍ ജോസ് കൊല്ലംകുന്നേല്‍, ഫാദര്‍ ജോജോ പൊടിമറ്റം, ഫാദര്‍. ബിബിന്‍ കണ്ടോത്ത്, ഡോ.സിസ്റ്റര്‍ റീന സ്കറിയ. അഡ്വ. ബിജു അഗസ്റ്റിന്‍.

വഴികാട്ടി

കാസര്‍ഗോഡ് -ചെര്‍ക്കള - ബോവിക്കാനം - കുറ്റിക്കോല്‍ -ആനക്കല്ല് കരിവേടകം (37 കി.മീ)

കാസര്‍ഗോഡ് - ചെര്‍ക്കള -പൊയിനാച്ചി - കുണ്ടംകുഴി -കുറ്റിക്കോല്‍ ആനക്കല്ല് -കരിവേടകം (42 കി. മീ)