ഉള്ളടക്കത്തിലേക്ക് പോവുക

ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


മാതാപിതാക്കളോട്'

1. മക്കൾക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ. രക്ഷാകർത്താക്കൾ മാസത്തിലൊരിക്കൽ സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്

2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് ഹെഡ് മാസ്റ്ററുടെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്

3.വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്

4.ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം

5.രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം

6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം

7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം

8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കിൽ അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാർഹമാണ്

പഠന രീതി

1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം

2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ

3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക

4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും

5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക

6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ

7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായർ ദിവസങ്ങളില് ആവര്ത്തനം നടത്തണം

8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി

9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക


10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

{{Yearframe/pages}2023- 24} {{Yearframe/pages}2024- 25}