ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/കൊറോണ - കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാക്കാലം


അഹങ്കാരത്തിന്റെ
അധിപത്യങ്ങൾക്കുമേൽ വീണ
കനത്ത കരിമ്പടം പോൽ
കൊറോണ

ആഗോളഗ്രാമമെന്നൊരാ
വീമ്പുപറച്ചിൽ
തട്ടിയുടച്ചൊരു കരിംപൂച്ചയായ്
കൊറോണ

ജീവിതമല്ല ജീവനാണ്
വലുതെന്ന തിരിച്ചറിവേകി
മഹാമാരിയായ്
കൊറോണ

പരനായി ത്യജിക്കാൻ ഉതകിയ
ജന്മങ്ങൾ
നേർസാക്ഷ്യമാക്കി
കൊറോണ

നാമല്ല ഭൂമിയാണ് നമ്മെ കൈവശം
വച്ചിരിക്കുന്നതെന്ന സത്യം
വിളിച്ചോതി
കൊറോണ

 

ഹൃദ്യ മാത്യു
10 ഡി ഹോളി ക്രോസ്സ് എഛ് എസ് എസ് ചേർപ്പുങ്കൽ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത