ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/ഞാൻ ക്വാറന്റൈൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ ക്വാറന്റൈൻ


ജീവനും കയ്യിൽ പിടിച്ചു നാട്ടിലെത്തി -എന്നോ
ടകലം പാലിക്കണമെന്ന് സർക്കാർ
ആവാം ; അകന്നുനിൽക്കാമെന്നരുളി
നാലുചുവരുകൾക്കുള്ളിലായ് ഞാൻ-
ജീവന്റെ ജീവനാം -കൂടപ്പിറപ്പുകളന്യരായ്-
ഇരുട്ടറയെന്നെ തടവിലാക്കി......
മനതാരിൽ ആശകൾ മൊട്ടിട്ടുനിന്നപ്പോൾ -
നോക്കിപ്പോയ് ഞാനാ പടിപ്പുരയിൽ - കണ്ടു -
എന്നെയും നോക്കി മിഴുച്ചുനിൽക്കും കുറെ-
മനുഷ്യജന്മങ്ങളെ ...പേടിയോ സ്നേഹമോ രോഗിയോടുളളലിവോ ?
ഒന്നും - അറിയില്ലെനിക്കിന്നീ കൂട്ടിനുള്ളിൽ .......

 

അനന്യ ഉദയൻ
III A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത