ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/ഒാർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മപ്പെടുത്തൽ


അസുഖങ്ങൾ വരാതിരിക്കാൻ
വേണം നമുക്കു സുശീലങ്ങൾ
ശുചിത്വമാണതിൽ പ്രധാനം
കൈകാലുകൾ കഴുകീടാം
ശരീരം വൃത്തിയായി സൂക്ഷിക്കാം
തെരുവോരഭക്ഷണം ഒഴിവാക്കാം
വീട്ടിലെ ഭക്ഷണം മാത്രമാക്കാം
തിളപ്പിച്ച വെള്ളം മാത്രം കുടിക്കാം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
അകറ്റി നിർത്തിടാം രോഗങ്ങളെ
തുടച്ചു നീക്കിടാം മഹാവ്യാധികളെ
ആത്മധൈര്യം കൈവിടാതിരിക്കാം
സഹജീവികളെ സാന്ത്വനിപ്പിക്കാം
ലോകനന്മയ്ക്കായ് ഒരുമിക്കാം
ശുചിത്വമാകട്ടെ നമ്മുടെ ലക്ഷ്യം
രോഗവിമുക്തമാകട്ടെ നമ്മുടെ ലോകം


 

അരവിന്ദ് അനിൽ
8 E ഹോളി ഫാമിലി എച്ച് എസ്സ് എസ്സ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത