ഹോളി ഫാമിലി എച്ച് എസ് കൈനകരി/അക്ഷരവൃക്ഷം/CANVAS 2020

Schoolwiki സംരംഭത്തിൽ നിന്ന്
canvas2020


ക്യാൻവാസ് 2020 ലേഖനം കൊറോണ പ്രതിരോധ കാലത്ത് ലോകത്ത് നിലനിൽക്കുന്ന അവസ്ഥ ഒരു മനുഷ്യന് എത്ര ഭൂമി വേണം എന്ന ലിയോ ടോൾസ്റ്റോയി ചോദിച്ചത് പോലെ ഓണക്കാലത്ത് നമ്മൾ സ്വയം ചോദിക്കേണ്ടതാണ് നമ്മുടെ ജല ഉപയോഗത്തെ കണക്കെത്ര എന്ന്? കോവിട് 19 നെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധങ്ങളിൽ ഒന്ന് കൃത്യമായ സാമൂഹിക അകലം പാലിക്ക ലും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ ഉചിതമായ രീതിയിൽ കഴുകുകയും ചെയ്യുക എന്നത് എന്നത് എന്നാൽ ശുദ്ധജലം എന്നത് ലോകത്തിലെ വലിയൊരു വിഭാഗത്തിന് ആയതിനാൽ വിവേകത്തോടെ ഉള്ള ജല ഉപയോഗം കാലം ആവശ്യപ്പെടുന്നു ശുദ്ധജലം ഇത്തരമൊരു അവസ്ഥയിൽ തീർച്ചയായും പ്രതിരോധിക്കാൻ വളരെ പ്രയാസകരമായിരിക്കും നാം അതിനെയൊക്കെ തരണം ചെയ്യാൻ ഒരുങ്ങി ഇരിക്കേണ്ടതാണ്. കോമഡ പ്രതിരോധ കാലം കൃഷി ചെയ്യാൻ വീട്ടുമുറ്റം ഒരുക്കുന്നു കൂടുതലായും പച്ചക്കറികൃഷിക്ക് ആണ് ഈ കോമഡ കാലത്ത് മനുഷ്യർ മുന്നിട്ടിറങ്ങുന്നത് കുട്ടികളും മുതിർന്നവരും പ്രായമായവരും എല്ലാം ഒരുപോലെ പ്രയോജനപ്പെടുത്തുകയാണ് ഈ പ്രതിരോധ കാലം കാലം. ലോക ഡൗൺ കാലം പ്രയോജനപ്പെടുത്തി ഇനി അടുക്കളത്തോട്ടങ്ങൾ തളിർക്കും ഉം. ലോക ഡൗൺ ഇന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പച്ചക്കറി ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ എല്ലാ വീടുകളിലും അടുക്കളത്തോട്ടങ്ങൾ ഒരുക്കാൻ അധികാരികൾ നിർദ്ദേശിച്ചിരിക്കുന്നത് സാഹചര്യത്തിലാണ് ജനങ്ങൾ പച്ചക്കറി നടുന്നത് വീട്ടിലിരിക്കാൻ ഇന്ത്യക്കായി സ്റ്റോപ്പ് ട്രെഡിങ് വൈറസ് സ്റ്റേ ഹോം ഇന്ത്യയെന്ന നമ്മുടെ മഹത്തായ രാജ്യത്തെ ലോകം മുഴുവൻ ഉറ്റു നോക്കുന്നു സാഹചര്യം വളരെ മഹത്വം പൂർണമായി തന്നെ മുൻപോട്ടു പോകുന്നു പോലുള്ള വികസിത രാജ്യങ്ങളും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം എന്ന വിശേഷണമുള്ള സ്വാധീനശക്തി ആയ അമേരിക്ക പോലും തോൽപ്പിക്കാൻ പറ്റാതെയായി നമ്മുടെ അയൽ വാസികളായ ചൈനയും ദൂരദേശങ്ങളിൽ ആയ ഇറാനും എല്ലാം നമ്മുടെ ഓരോ നടപടികളെയും സസൂക്ഷ്മംവീക്ഷിച്ചു കൊണ്ടിരിക്കുന്നു നമ്മുടെ ആതുരസേവന മേഖലയ്ക്കും സാമ്പത്തിക രംഗത്തിനും ഇന്ന് ലോകമാകെ അനുദിനം തഴച്ചുവളരുന്ന ഭീഷണിയെ നേരിടാനും നമ്മുടെ രാജ്യത്തെ വിലപ്പെട്ട മനുഷ്യ ജീവനുകളെ രക്ഷിക്കുവാനുള്ള ആർജ്ജവവും ശക്തിയും ഉണ്ടോ എന്നാണ് ലോകം മുഴുവനും കണ്ണും കാതും തുറന്നു കാത്തിരിക്കുന്നത് ഭയാനകമായ ഒരു വിസ്ഫോടനത്തിലൂടെ വക്കിലെത്തി നിൽക്കുന്ന ഈ സന്ദർഭത്തിൽ ഒരു രാജ്യം എന്ന നിലയ്ക്ക് കാര്യക്ഷമമായി സമചിത്തതയോടെ വീറോടെ ഉത്തരവാദിത്വത്തോടെ ഈ പൊതുശത്രുവിനെ നേരിടാൻ സാധിക്കട്ടെ. ആരോഗ്യകരമായ ചിട്ടകൾ ശീലിക്കണം തെറ്റിദ്ധാരണകൾ മാറ്റിയെടുത്ത ആത്മവിശ്വാസം വളർത്താം ജനങ്ങൾ കാർക്കും തന്നെ വീട്ടിനുള്ളിൽ ഇരിക്കാൻ ഇഷ്ടം ഇല്ലായിരിക്കാം പ്രത്യേകിച്ച് കുട്ടികൾക്ക് കുട്ടികൾ കൂട്ടം കൂടി കളിക്കുകയും ഒപ്പം മറ്റു വിനോദങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു പലപ്പോഴായി ഭീതി ഉണ്ടാകാം മാനസികമായ പിന്തുണ കുട്ടികൾക്ക് കുട്ടികൾ വഴിയും കുട്ടികൾക്ക് മുതിർന്നവർ വഴിയും ലഭിക്കണം. വീടുകളിൽ തന്നെ ഇരുന്ന് ആരോഗ്യകരമായ ചിട്ടകളും ഒപ്പം തന്നെ സുരക്ഷിതത്വത്തോടെ വളരാനും നമുക്ക് സാധിക്കണം പ്രതിരോധ കാലം പുറം ലോകം കാണാനാകാതെ ലോകാവസാനം പോലെ ഭയം തോന്നുന്നു പാഞ്ഞു പോകുന്ന ട്രെയിനുകൾ എന്നാൽ നഗരത്തിലെ ഒരു സ്റ്റേഷനിലും അവ നിർത്തുന്നില്ല. സ്റ്റേഷനുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ് ഒരു മനുഷ്യൻ പോലും ഇല്ല നിരത്തുകളിലും പാർക്കുകളിലും അവസ്ഥ ഇതുതന്നെ. പ്രേത നഗരങ്ങളിലൂടെ എന്നപോലെ ആളൊഴിഞ്ഞ നഗരങ്ങളിൽ പായുന്ന ട്രെയിനിനുള്ളിൽ സഞ്ചരിക്കുന്നവരും വലയിലാണ് അവരുടെ മുഖത്തെ ആശങ്കയുടെ പാതിയും മറച്ച ഒരു മാസ്കും. അവസാനമായി ഈ കൊറോണ കാലത്ത് നമുക്ക് കുറേ ഏറെ പാഠങ്ങൾ തരുന്നുണ്ട് പോലീസ് തല്ലിയാൽ പരാതിയും പത്രസമ്മേളനം വരെ വിളിച്ചിരുന്ന ഒരാളെയും ഇപ്പൊ കാണാനില്ല പൊലീസിന് തല്ല് നല്ലത എന്ന് പലരും തിരിച്ചറിഞ്ഞു തുടങ്ങി. വൃത്തിയായി കൈകഴുകാൻ പഠിച്ചു ഫെയ്സ് ക്രീം എന്നെക്കാളും ഹെയർ യെക്കാളും സോപ്പാണ് വേണ്ടത് എന്ന് നമ്മളും പഠിച്ചു 25 ലക്ഷം ഇല്ലാതെ വെന്റിലേറ്റർ ഉണ്ടാക്കാമെന്ന് നാട്ടുകാരും കോർപ്പറേറ്റുകളും പഠിച്ചു വീട്ടിൽ വെറുതെയിരിക്കുന്ന ചെറിയ കാര്യമല്ല എന്ന് എല്ലാവരും തിരിച്ചറിഞ്ഞു അവസാനം മതമല്ല മനുഷ്യത്വമാണ് ഏറ്റവും വലുത് എന്നും അപകടം വരുമ്പോഴെങ്കിലും ഒന്നിച്ചു നിൽക്കണമെന്നും എല്ലാവരും പഠിച്ചു. ലോകം മുഴുവൻ കൊറോണ വൈറസ് എന്റെ രീതിയിൽ നിലനിൽക്കുമ്പോൾ മാനസികമായും ശാരീരികമായും ഇതിനോട് പൊരുത്തപ്പെടാൻ നമുക്ക് കഴിയണം ഒന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ജീവിക്കാൻ എല്ലാവരും പഠിച്ചു. ഈ പ്രതിരോധ കാലത്ത് മാതാപിതാക്കളും ഒരുമിച്ച് കുടുംബമൊന്നാകെ സ്നേഹിച്ചും സംരക്ഷിച്ചും കളിച്ചും നല്ലൊരു തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് സ്വയം ആശ്വസിക്കാം അത് പ്രവർത്തനനിരതമായ ആക്കുകയും ചെയ്യാം

ജോയ്‌സി ജോമോൻ
9A ഹോളി ഫാമിലി എച്ച് എസ് കൈനകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം