ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/പ്രവർത്തനങ്ങൾ/2025-26
'School Innovation Marathon 2025'
നമ്മുടെ സ്കൂളിലെ രണ്ടു ടീമുകൾ നാഷണൽ ലെവലിൽ സെലക്ഷൻ നേടിയിരിക്കുകയാണ്. രാജ്യത്തെ നിരവധി സ്കൂളുകൾ സമർപ്പിച്ച പ്രോജക്ടുകളിൽ സെലക്ടു ചെയ്ത 1000 പോജക്ടുകളിൽ രണ്ട് പ്രോജക്ടുകൾ നമ്മുടെ സ്കൂളിൽ നിന്നുമാണ് എന്നത് ഏറെ അഭിമാനകരമാണ്. ഈ നേട്ടത്തിലൂടെ നമ്മുടെ രാജ്യത്തു തന്നെ എറെ ശ്രദ്ധിക്കപ്പെടുന്നതും ശാസ്ത്ര മേഖലയിൽ വളർന്നു വരുന്ന കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്ന ഒരു വിദ്യാലയമായി നമ്മുടെ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ മാറിയിരിക്കുകയാണ്. രാജ്യത്തുതന്നെ ലക്ഷക്കണക്കിന് സ്കൂളുകൾ പങ്കെടുത്ത ഈ ഒരു മത്സരത്തിൽ ,ഈ തീരദേശ നാട്ടിൽ നിന്നും നമ്മുടെ കുട്ടികൾ അവതരിപ്പിച്ച രണ്ടു ആശയങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത് ഈ വിദ്യാലത്തിൻ്റെനാൾവഴികളിൽ തങ്ക ലിപികളാൽ എഴുതിച്ചേർക്കേണ്ട ഒന്നാണ്.ഇതിനായി അവരെ പ്രാപ്തരാക്കിയത് നമ്മുടെ ഷീനാ ടീച്ചർ ആണ് . ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ🌷