ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്


ഒരുദിനം സകല സൗഭാഗ്യങ്ങളും തേടി
ഒരു നോക്ക് മുറിവുമായി
അതിരുകൾക്കപ്പുറം പോയിടുമ്പോൾ
ഇടനെഞ്ച് അറിയാതെ തേങ്ങി
ആത്മ ശിഖരത്തിലൊരു കൂടു തന്നു
നിറമുള്ള ജീവിത പീലി തന്നു
മഴവില്ല് പോലെ നിൻ ഓർമ്മകൾ
നിന്റെയീ പുഞ്ചിരി ഒന്നു മാത്രം
നിത്യവും മാറുന്ന ഓർമ്മകൾ
നിൻ മുൻപിൽ എത്തിടുമ്പോൾ
ചിത്രങ്ങൾ ഓർത്തു ഞാൻനിൽക്കവേ
ചിതറി തെറിക്കുന്ന ചിന്തകൾ
നിൻറെ ഓർമ്മയും കാത്തിരുന്നു

 

ഒലിവിയ സിൽവസ്റ്റർ
6 എ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത