ആരെല്ലാം പറയും വാർദ്ധക്യമാണ്
എല്ലാവരുടെയും ഏകാന്തത
തെരുവിലലയുന്ന വൃദ്ധർക്ക് തണലായി
ആരുണ്ടിവിടെ സഹായമായി
തന്മക്കൽ കൈവെടിഞ്ഞീടുന്ന വൃദ്ധർക്ക്
തണലായി കൂട്ടായി ഏകാന്തത
തങ്ങൾ തൻ മക്കൾ ക്കായി ജീവിച്ചവർക്കിപ്പോൾ
എന്നും കൂട്ടായി ഏകാന്തത
പരിഷ്കാരത്തിൻ വാൾമുനയിൽ
നമ്മൾ തൻ മാതാപിതാക്കളെ നാം മറന്നു
കൈകോർക്കുക നാം ഒരുമിച്ചു നിൽക്കുക
താങ്ങായി തണലായി വൃദ്ധർക്കായി
വാർദ്ധക്യത്തിന്റെ ഏകാന്തത അകറ്റാൻ
സ്നേഹം പകരുക നാം ഓരോരുത്തരും